ഇവിടെനിന്നുംഅപ്പർ പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം കുട്ടികൾ ദൂരദേശങ്ങളിൽ പോയി ഹൈസ്കൂൾ വിദ്യാഭ്യാസം നേടേണ്ട ഒരു സാഹചര്യമായിരുന്നു അന്നുണ്ടായിരുന്നത്. കുട്ടികൾക്ക് ഏറ്റവും അടുത്തു തന്നെ ഹൈസ്കൂൾ വിദ്യാഭ്യാസം ലഭിക്കുക എന്ന ലക്ഷ്യത്തോടെ 1966 ജൂണിൽ നാഷണൽ ഇംഗ്ലീഷ് മിഡിൽ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് നാഷണൽ ഹൈസ്കൂളായി എട്ടാം ക്ലാസ് ആരംഭിച്ചു .1966ൽ 3 ക്ലാസ് മുറികൾക്ക് താൽക്കാലിക ഷെഡ്ഡും,  മൂന്നുമുറി ഓടിട്ട ബിൽഡിങ്ങും പണി നടത്തി ക്ലാസ്സുകൾ ആരംഭിച്ചു . 1968- 69 കാലയളവിൽ 120 അടി നീളത്തിൽ എൽ ഷേപ്പിലുള്ളവാർക്ക കെട്ടിടം പണി പൂർത്തിയാക്കി. 1968 - 69 അധ്യയന വർഷം ആദ്യത്തെ എസ്എസ്എൽസി ബാച്ച് പരീക്ഷയെഴുതി. 69ൽ തന്നെ 80 അടി നീളത്തിലുള്ള ഒരു താൽക്കാലിക ഷെഡും പൂർത്തീകരിച്ചു.1971സംസ്കൃത വിദ്യാഭ്യാസത്തിന് തുടക്കം കുറിക്കുകയും  ആദ്യ സംസ്കൃത അധ്യാപികയായി ശ്രീമതി കെ എം രത്നം ദേവി ചുമതലയേൽക്കുകയും ചെയ്തു.1974 -75 അധ്യയനവർഷം ഹൈസ്കൂളിൽ സംസ്കൃതപഠനം ആരംഭിച്ചു.1975 വാർക്ക കെട്ടിടത്തിലെ രണ്ടാംനില പണി ആരംഭിച്ചു . 1977 ഓപ്പൺ സ്റ്റേജും ക്ലാസ് റൂമും പണിതു. 1988 ഇംഗ്ലീഷ് മീഡിയം ബാച്ച് അപ്പർ പ്രൈമറിയിൽ ആരംഭിച്ചു . 1990ൽ ആദ്യത്തെ സ്കൂൾ വാൻ വാങ്ങുകയും ചെയ്തു. 1991- 92 അധ്യയനവർഷം ഹൈസ്കൂളിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.

2000 -2001 അധ്യയനവർഷം അപ്പർപ്രൈമറിയിലും ഹൈസ്കൂളിലും 6 ഡിവിഷനുകൾ വീതമായിരുന്നു ഉണ്ടായിരുന്നത്. 374 കുട്ടികൾ ആ കാലയളവിൽ ഇവിടെ പഠിച്ചിരുന്നു. അതിൽ 82 കുട്ടികൾ സംസ്കൃതവിദ്യാഭ്യാസം നേടിയിരുന്നു. ആ കാലയളവിൽ അപ്പർപ്രൈമറിയിൽ 7 അധ്യാപകരും ഹൈസ്കൂളിൽ 11 അധ്യാപകരുമായിരുന്നു ഉണ്ടായിരുന്നത്. 2001ൽ കമ്പ്യൂട്ടർ ലാബ് ആരംഭിച്ചു . 2003ൽ ആദ്യത്തെ സ്കൂൾ ബസ് വാങ്ങി സർവീസ് ആരംഭിച്ചു . 2003ൽ കോൺക്രീറ്റ് റൂഫുള്ള ബസ് ഷെഡ് നിർമ്മിച്ചു . ആ വർഷം തന്നെ മാനേജ്മെൻറ് വകയായി പാവപ്പെട്ട കുട്ടികൾക്ക്സൗജന്യ യൂണിഫോംവിതരണം ആരംഭിച്ചു. 2009 ൽ എസ് എസ് എൽ സി പരീക്ഷയിൽ മികവ് തെളിയിക്കുന്ന കുട്ടികൾക്ക് മാനേജ്മെന്റ് വക എൻഡോവ്മെൻറ് ഏർപ്പെടുത്തി.2010 ഏപ്രിൽഓഫീസ് ടൈൽ പാകി. 2010 ആഗസ്റ്റ്ൽ സ്കൂളിന് എതിർവശം 40 സെൻറ് സ്ഥലം വാങ്ങി കുട്ടികൾക്ക് ചെറിയ കളിസ്ഥലം തയ്യാറാക്കി.

2010 ഒക്ടോബറിൽ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള വിളംബര റാലി യും നാട്ടരങും തിരുവല്ലഡിവൈഎസ്പി വി ജി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു . 2011 ജനുവരിയിൽ പ്ലാറ്റിനം ജൂബിലി ആഘോഷം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ അച്യുതാനന്ദൻ നിർവഹിച്ചു .2012 സെപ്റ്റംബർ മാസം വരെ അതിവിപുലമായ ആഘോഷപരിപാടികളായിരുന്നു അരങ്ങേറിയിരുന്നത്. 2012 സെപ്റ്റംബർ 21ന് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനവുമയി ബന്ധപ്പെട്ട് വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 22 സെപ്റ്റംബറിൽ അന്നത്തെ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി പ്ലാറ്റിനം ജൂബിലിയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു .

2014 രണ്ടാമത്തെ സ്കൂൾ ബസ് വാങ്ങി . 2014 ഒക്ടോബറിൽ ലാബ് ലൈബ്രറി റീഡിംഗ് റൂം നിർമ്മാണത്തിനായി രാജ്യസഭ ഉപാധ്യക്ഷൻ ശ്രീ പി ജെ കുര്യൻ ശ്രീ ആൻൻ്റേ ആൻറണി എംപി  എന്നിവർ പത്തു ലക്ഷം രൂപ വീതം അനുവദിച്ചു . 2014 ഡിസംബറിൽ സ്കൂളിന്റെ മെയിൻ ഗ്രൗണ്ട് ചുറ്റുമതിലുകെട്ടി ഫുട്ബോൾ ഗ്രൗണ്ടിന് സജ്ജമാക്കി . 2015 ജനുവരിയിൽ ശ്രീ ശിവദാസൻ നായർ എംഎൽഎ യുടെ ഫണ്ടിൽ നിന്നും പെൺകുട്ടികളുടെ ശുചിമുറിക്ക് ഫണ്ട് അനുവദിച്ചു . 2015 - 16 അധ്യയന വർഷം അപ്പർ പ്രൈമറിയിൽ ഏഴും  ഹൈസ്കൂളിൽ ഒൻപതും ഡിവിഷനുകളിലായി ആകെ 530 കുട്ടികളാണ്  സ്കൂളിൽ ഉണ്ടായിരുന്നത്. 192 കുട്ടികൾ സംസ്കൃതവിദ്യാഭ്യാസം നേടിയിരുന്നു. യുപിയിൽ ഒൻപതും ഹൈസ്കൂളിൽ പതിനാറ്  അധ്യാപകരുമാണ് പ്രവർത്തിച്ചിരുന്നത്.  

2015 ജൂലൈയിൽ എല്ലാ ക്ലാസ് റൂമിലും ഫാനും ലൈറ്റും ഫിറ്റ് ചെയ്തു. 2016 ഏപ്രിൽ അധ്യാപകരുടെ സ്റ്റാഫ് റൂമിന് ടൈൽ പാകി സീലിങ് ചെയ്യുകയും ചെയ്തു. 2016 മെയിൽ മൂന്നാമത്തെ ബസ് വാങ്ങി. 2017 മെയ് മാസത്തിൽ അസംബ്ലി ഷെൽറ്റർ, ഇൻഡോർ കോർട്ട് ആഡിറ്റോറിയം, സൈക്കിൾ പാർക്കിംഗ് തുടങ്ങിയ വിവിധ ഉദ്ദേശങ്ങളോടെ 8000 സ്ക്വയർ ഫീറ്റ് ലേറെ വിസ്തൃതവും മനോഹരവുമായ ഒരു മൾട്ട പർപ്പസ് ഹോൾ നിർമ്മാണം ആരംഭിച്ചു . കൂടാതെ മെയിൻ ഹോൾ ഓടിട്ട റൂഫ് മാറ്റി ഗാൽവാല്യൂ ഷീറ്റ് ഇടുകയും പഴയതറ ഇളക്കി ടൈൽ പാകുകയും ചെയ്തു.പ്രധാന വരാന്തകളും ലേഡീസ് ടോയ്‌ലറ്റുകളും ടൈൽ പാകി.  2017നാലാമത്തെ സ്കൂൾ ബസ് വാങ്ങി .സ്കൂളിൻറെ സുരക്ഷയെ മുൻനിർത്തി സി സി ക്യാമറ സ്ഥാപിച്ചു .ദൂരദേശങ്ങളിൽനിന്നും വരുന്ന കുട്ടികളുടെ എണ്ണം വർധിച്ചസാഹചര്യത്തിൽ കുട്ടികളുടെ യാത്ര സൗകര്യത്തിനുവേണ്ടി അഞ്ചാമത്തെ സ്കൂൾ ബസും വാങ്ങി.

2017 ആഗസ്റ്റിൽ സ്കൂളിന് 11 സ്മാർട്ട്ക്ലാസ്സ്  റൂമുകൾ അനുവദിക്കുകയും അതിൻപ്രകാരം 11 ക്ലാസ്സ്റൂമുകളിലും ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. അതോടൊപ്പം ഓഫീസ് റൂമിനോട് ചേർന്ന് സന്ദർശക മുറി സജ്ജമാക്കി.  ജൂബിലി ബിൽഡിംഗ് രണ്ടാംനില പണി ആരംഭിച്ചു .സ്കൂളിൽ 2സൗരോർജ്ജ പാനലുകൾ സ്ഥാപിച്ചു. 2018 മാർച്ചിൽ ഓപ്പൺ സ്റ്റേജ് കെട്ടിയടച്ച് അതിനോട് ചേർന്ന് ക്ലാസ് മുറിയും ചേർത്ത് ശുചിമുറി ഉൾപ്പെടെയുള്ളവിശാലമായ അധ്യാപികമാരുടെ സ്റ്റാഫ് റൂം നിർമ്മിച്ചു .ഓഫീസിലേക്കും സ്റ്റാഫ് മുറികളിലേക്കും ആധുനിക സൗകര്യങ്ങളോടെയുള്ള ഫർണിച്ചർ വാങ്ങി സജ്ജമാക്കി . 2018-19അധ്യയന വർഷം അപ്പർ പ്രൈമറിയിൽ പത്തും  ഹൈസ്കൂളിൽ പതിനൊന്നും ഡിവിഷനുകളിലായി ആകെ729 കുട്ടികൾ പഠിച്ചിരുന്നു. 209 കുട്ടികൾ സംസ്കൃതവിദ്യാഭ്യാസം നേടിയിരുന്നു. യുപിയിൽ പതിനൊന്നും ഹൈസ്കൂളിൽ ഇരുപത്തിരണ്ട്  അധ്യാപകരും പ്രവർത്തിച്ചിരുന്നു.  2018 ജൂണിൽ 44 സീറ്റുള്ള മറ്റൊരു ബസ് കൂടി വാങ്ങി . സ്കൂൾ മുറ്റം ഇൻറർലോക്ക് ചെയ്തു. 2018 ആഗസ്റ്റ് സ്കൂളിന് കേരള ജല വകുപ്പിൻറെ വാട്ടർ കണക്ഷൻ എടുത്തു . 2019 ജൂണിൽ അംഗപരിമിതർക്കായുള്ള പ്രത്യേക ശുചിമുറി സ്ഥാപിച്ചു . അതേവർഷംതന്നെ 3പുതിയ സ്മാർട്ട് ക്ലാസ്സുകൾ കൂടി അനുവദിച്ചു .

2019 ഒക്ടോബറിൽ സ്കൂളിൻറെ ആദ്യത്തെ എൻസിസി യൂണിറ്റ് ആരംഭിച്ചു. കൂടാതെ എൻ സി സി ഓഫീസിനായി പ്രത്യേക മുറി സജ്ജമാക്കി . 2020 മാർച്ചിൽ ആധുനിക സൗകര്യങ്ങളോടെ ജില്ലാ ശുചിത്വ മിഷനും മാനേജ്മെൻറ് ചേർന്ന് ആൺകുട്ടികൾക്കുവേണ്ടി ശുചി മുറിയുടെ നിർമ്മാണം ആരംഭിച്ചു .2020 ജൂലൈയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ അതിവിശാലമായ ഒരു ഉച്ചഭക്ഷണ ശാല നിർമ്മാണം ആരംഭിക്കുകയും കൂടാതെ വിപുലമായ സൗകര്യങ്ങളോടെ അടുക്കളയും സംഭരണ മുറിയും കോൺക്രീറ്റ് റൂഫിംഗ് നിർമ്മാണം നടത്തി . ഉച്ച ഭക്ഷണശാലയിൽ കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനായി ഗ്രാനൈറ്റ് പാകിയ കോൺക്രീറ്റ് മേശയും ഇരുമ്പു ബെഞ്ചുകളും നിർമ്മിച്ചു . കഴുകുന്നതിനു വേണ്ടി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തി . 2020 സെപ്റ്റംബറിൽ ജൂബിലി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ക്ലാസ് മുറികളുടെ നിർമ്മാണം ആരംഭിച്ചു. 2021 ഏപ്രിൽജൂബിലി കെട്ടിട തൻറെ നാലാം മേൽക്കൂരയിട്ട് തറ ടൈല് പാവി , ചെറിയ ഹോൾ ആയും ക്ലാസ് മുറികളായും ഉപയോഗിക്കാവുന്ന വിധത്തിൽ സജ്ജീകരിച്ചു . 2021 - 22അധ്യയന വർഷം അപ്പർ പ്രൈമറിയിൽ 14ലും  ഹൈസ്കൂളിൽ 15ഉം  ഡിവിഷനുകളാണുള്ളത്.  ആകെ 975 കുട്ടികൾ ഇപ്പോൾ പഠിക്കുന്നു. 232 കുട്ടികളാണ് സംസ്കൃതം പഠിക്കുന്നത്. യുപിയിൽ 15ഉം ഹൈസ്കൂളിൽ 24  അധ്യാപകരും പ്രവർത്തിച്ചുവരുന്നു. 2021 സെപ്റ്റംബർ മാസത്തിൽ സ്കൂളിന് എസ്പിസി യൂണിറ്റ് അനുവദിക്കുകയും, ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി ശ്രീമതി വീണ ജോർജ് ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും ചെയ്തു . 2021 സെപ്റ്റംബറിൽ പഴയ രണ്ടു നില കെട്ടിടത്തിന്റെ രണ്ടാം നില ഓട് മാറ്റി അലൂമിനിയം റൂഫിംഗ്നടത്തുകയും,ജിപ്സം സീലിംഗ്നടത്തി മനോഹരം ആക്കുകയും, ഓപ്പൺ ഏരിയ ഇൻറർലോക്ക് രണ്ടാംഘട്ടം നടപ്പിലാക്കുകയും ചെയ്തു.2021 ഒക്ടോബറിൽപൊളിച്ചു മാറ്റുന്നതിന് ഉദ്ദേശിച്ചിട്ടുള്ള വടക്കേഅറ്റത്തെ കെട്ടിടം ഒഴികെ മൊത്തം ക്ലാസ് മുറികളും വരാന്തകളുംടൈൽ പാകി. 2021 ഡിസംബറിൽ പഴയതും പുതിയതുമായ കെട്ടിടങ്ങളിലെ രണ്ടാം നിലയിലെ മൂന്നാം നിലയിൽ നാലാം നിലയിലെ അര മതിലുകൾക്ക് മുകളിൽ ഗ്രില്ല് സ്ഥാപിച്ചു.

കുട്ടികളുടെ മാനസികവും വിദ്യാഭ്യാസപരവുമായ മികവും വ്യക്തിത്വ വികസനവും ഏതൊരു രക്ഷിതാവിന്റെയും സ്വപ്നവും പ്രതീക്ഷയുമാണ്. വള്ളംകുളം നാഷണൽ ഹൈസ്കൂൾ നിലനിർത്തിപ്പോരുന്ന വിദ്യാഭ്യാസ നിലവാരവും, അച്ചടക്കവും , കൈവരിച്ച പുരോഗതിയും, ജാഗ്രതയും, അർപ്പണമനോഭാവവുമുള്ള അധ്യാപകരുടെയും, അനദ്ധ്യാപകരുടെയും, ഉത്തരവാദിത്വബോധമുള്ള രക്ഷിതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ സദ്ഫലങ്ങളാണ് .  ശാന്തവും പരിസ്ഥിതി സൗഹൃദവുമായ ഒരു വിദ്യാലയാന്തരീക്ഷം നിലനിർത്തിക്കൊണ്ട് മികച്ച പഠനം ഉറപ്പാക്കുന്നതോടൊപ്പം കലാ-കായിക -ശാസ്ത്ര -സാങ്കേതിക മത്സരങ്ങൾക്കായി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി പ്രതിഭകളെവാർത്തെടുക്കുന്നതിനും നമ്മുടെ സ്കൂൾ അതീവ ശ്രദ്ധ പുലർത്തുന്നു. നമ്മുടെ കുട്ടികളുടെയും രക്ഷകർത്താക്കളുടെയും അധ്യാപക-അനധ്യാപകരുടെയും മാനേജ്മെൻറിന്റെയും കൂട്ടായ പരിശ്രമഫലമായി മികച്ച വിജയം നേടാൻ സാധിക്കുന്നുണ്ട് .

സംസ്കൃത മാതൃകാ വിദ്യാലയം

1971സംസ്കൃത വിദ്യാഭ്യാസത്തിന് തുടക്കം കുറിക്കുകയും  ആദ്യ സംസ്കൃത അധ്യാപികയായി ശ്രീമതി കെ എം രത്നം ദേവി ചുമതലയേൽക്കുകയും ചെയ്തു ഏറ്റവും നല്ല ഭാഷാദ്ധ്യാപികയ്ക്കുള്ള 2002ലെ പൗരസ്ത്യ ഭാഷാധ്യാപക സംഘടനയുടെ (പി ബി എസ് )അവാർഡ് ടീച്ചന് ലഭിക്കുകയുണ്ടായി .

ഗുരുശ്രേഷ്ഠന്മാരുടെ അനുഗ്രഹാശ്ശിസ്സുകളാൽ സംസ്കൃത വിഷയത്തിൽ പഠന രംഗത്തും പാഠ്യേതര രംഗത്തും സംസ്ഥാന തലത്തിൽ വരെ ശ്രദ്ധ നേടിയിട്ടുള്ള ഒരു വിദ്യാലയമാണ് വള്ളംകുളം നാഷണൽ ഹൈ സ്കൂൾ. ശ്രീശങ്കരാചാര്യാ സംസ്കൃത സർവ്വകലാശാലയുടെ പത്തനംതിട്ട ജില്ലാ സംസ്കൃത പഠനകേന്ദ്രമാണ് ഈ മാതൃകാ സംസ്കൃത വിദ്യാലയം. യൂണിവേഴ്സിറ്റി ഭാഷാപ്രചരണ പദ്ധതിയുടെ ഭാഗമായി നടത്തുന്ന സൗജന്യ സംസ്കൃത സർട്ടിഫിക്കറ്റ് കോഴ്സിന്റെ ക്ലാസ്സുകൾ ശനി, ഞായർ ദിവസങ്ങളിലായി ഈ സരസ്വതീ ക്ഷേത്രത്തിൽ നടന്നുവരുന്നു. പ്രായഭേദമെന്യേ സംസ്കൃതം പഠിക്കാനാഗ്രഹിക്കുന്ന എല്ലാവർക്കും ഈ കോഴ്സിൽ ചേരാവുന്നതാണ്. പ്രാരംഭ, അനൗപചാരിക എന്നീ രണ്ട് വിഭാഗങ്ങളിലായി വർഷംതോറും 100 പേർ ഈ കോഴ്സിൽ ചേർന്ന് സംസ്കൃതം പഠിച്ചുവരുന്നു. പ്രാരംഭ ബാച്ചിൽ വിദ്യാർത്ഥികളും അനൗപചാരിക ബാച്ചിൽ വിവിധ പ്രായത്തിലുള്ള വരുമാണ് പഠിക്കുന്നത്. വർഷാവസാനം യൂണിവേഴ്സിറ്റി പരീക്ഷ നടത്തി വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സ്കോളർഷിപ്പുകളും നൽകിവരുന്നു. യൂണിവേഴ്സിറ്റിയുടേയും ഇരവിപേരൂർ ഗ്രാമപഞ്ചായത്തിന്റേയും സഹകരണത്താൽ സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകനും കവിയുമായിരുന്ന ശ്രീ കവിയൂർ ശിവരാമ അയ്യരുടെ നാമധേയത്തിൽ 750 ഓളം മഹത് ഗ്രന്ഥങ്ങളടങ്ങിയ ഒരു സംസ്കൃത വായനശാല  കുട്ടികൾക്കായി സജ്ജീകരിച്ചിട്ടുണ്ട്.