ജീവൻ ... മർത്യ ജീവനിന്ന്
പുൽക്കൊടിക്ക് തുല്യമായി തീർന്നു
മഹാമാരി തൻ പിടിയിലമർന്നിതാ
മർത്യനൊന്നൊന്നായ് പിടഞ്ഞു വീഴുന്നു
ലോകമെന്ന മഹാസൗധത്തിൽ
ജീവനെന്തു വിലയാണിന്ന്?
രാജ്യങ്ങൾ തൻ മേൽക്കോയ്മയ്ക്കായ്
ആയുധശേഖരങ്ങളാൽ വമ്പു കാട്ടി
വൈദ്യരംഗത്ത് നേട്ടങ്ങളാൽ
മികവ് കാട്ടിയപ്പോൾ
നഗ്നനേത്രങ്ങളാൽ കാണാൻ കഴിയാത്ത
ചെറിയൊരു അണു മർത്യനെ കീഴടക്കുന്നു
എങ്ങും എവിടെയും ഭീതി നിഴലിക്കുന്നു
ഔഷധത്തിനായി നെട്ടോട്ടമോടുന്നു
നേട്ടങ്ങളെല്ലാം കോട്ടങ്ങളായൊരു
നാളിതു മനുഷ്യനെ ഭീതിപ്പെടുത്തുന്നു
പകരം വയ്ക്കാനാകാത്ത മർത്യ ജീവൻ
സ്മൃതി കുടീരങ്ങളാകുമ്പോൾ
എവിടെയും ജീവൻെറ വില നാം അറിയുന്നു