ജെ. ആർ. സി

11:27, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16345 (സംവാദം | സംഭാവനകൾ) ('സ്നേഹത്തിൻ്റെയും സേവനത്തിൻ്റെയും മഹത്വം ബാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്നേഹത്തിൻ്റെയും സേവനത്തിൻ്റെയും മഹത്വം ബാല മനസ്സുകളിൽ വളർത്തിയെടുക്കേണ്ടത് ലോകത്തിൻ്റെ ക്ഷേമത്തിന് അത്യാവശ്യമാണ്‌. നാളത്തെ വാഗ്ദാനങ്ങൾ ഇന്ന് സേവനത്തിൻ്റെ പാഠങ്ങൾ ഗ്രഹിച്ചാൽ ലോകത്തെ ദുരിതമുക്കമാക്കാം എന്ന് മനസ്സിലാക്കിയ അമേരിക്കൻ റെഡ് ക്രോസ് പ്രവർത്തക ക്ലാരാബർട്ടയാണ് ജൂനിയർ റെഡ്ക്രോസിന് രൂപം നൽകിയത്.

1994 ൽ ചേമഞ്ചേരി യു.പി സ്കൂളിൽ JRC യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്. യൂണിറ്റ് ചുമതല അബ്ദുറഹിമാൻ കുട്ടി മാസ്റ്റർക്കായിരുന്നു. അദ്ദേഹം പിന്നീട് 1998 ൽ ഉപജില്ലാ കമ്മിറ്റി കൺവീനർ സ്ഥാനം ഏറ്റെടുത്തു. പിന്നീട് അദ്ദേഹം പിരിയുന്നത് വരെ 2016 വരെ ഈ സ്ഥാനത്ത് അദ്ദേഹം തന്നെ ആയിരുന്നു.JRC കേഡറ്റുകളെ സേവന തൽപ്പരരാക്കുന്നതിനും ആശയ ബോധമുള്ളവരാക്കുന്നതിനു മുള്ള നിരവധി പ്രവർത്തനങ്ങൾ കാലാകാലങ്ങളിൽ കമ്മിറ്റി ഏറ്റെടുത്ത് നടത്തിയിരുന്നു. ഇന്ന് (2021-22) സ്കൂളിൽ 30 കുട്ടികൾ അടങ്ങുന്ന ഒരു ജെ.ആർ.സി യൂണിറ്റാണ് ഉള്ളത്.കൺവീനർ നസീറ  ടീച്ചറാണ്.

"https://schoolwiki.in/index.php?title=ജെ._ആർ._സി&oldid=1572868" എന്ന താളിൽനിന്ന് ശേഖരിച്ചത്