യു.പി.എസ് കോട്ടമൺപാറ/അംഗീകാരങ്ങൾ

10:52, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ) ('വായനക്കും എഴുത്തിനും പ്രാധാന്യം നൽകുന്ന പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വായനക്കും എഴുത്തിനും പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾ മികവു പ്രവർത്തനങ്ങളായി നടത്തി വരുന്നു. അതോടൊപ്പം കൃഷിയോടും ആഭിമുഖ്യം വളർത്തുന്ന കാർഷിക പ്രവർത്തനങ്ങളിലും കുട്ടികളെ പങ്കാളികൾ ആക്കുന്നു.

     സ്കൂളിൽ ലഭ്യമാകുന്ന ദിന പത്രങ്ങൾ സ്കൂൾ അസംബ്ലിയിലും ഒഴിവു സമയങ്ങളിലും വായിക്കുവാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു.ഓരോ ക്ലാസ് മുറികളിലും വായനാ  മൂല ക്രമീകരിച്ചിട്ടുണ്ട്. കുട്ടികളുടെ വായനാ ശീലം വളർത്തുന്നതിന് ഒരു പരിധി വരെ കഴിഞ്ഞിട്ടുണ്ട്. ലൈബ്രറി പുസ്തകങ്ങൾ ക്ലാസുകളിൽ നൽകുകയും അതിനോട് അനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ നല്കിവരുകയും ചെയ്യുന്നു. 
    സ്കൂൾ പറമ്പിൽ കൃഷി ചെയ്യുന്ന വിവിധ ഇനം വിഷരഹിത  പച്ചക്കറികൾ  ഉച്ച ഭക്ഷണത്തിൽ ഉൾപ്പെടുത്തി വരുന്നു .
    ശലഭങ്ങളെ ആകർഷിക്കുന്നതിനും കുട്ടികൾക്ക് കൗതുകം ഉണർത്തുന്നതിനും സ്കൂൾ  പരിസരത്തും ജൈവവൈവിധ്യ ഉദ്യാനം ഒരുക്കിയിട്ടുണ്ട്. സ്കൂൾ പരിസരം മോടി കൂട്ടാൻ വിവിധ അലങ്കാര സസ്യങ്ങളും ഔഷധ സസ്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. 
    ആഴ്ചയിൽ ഒരു ദിവസം ക്ലാസ് തലത്തിൽ പൊതുവിജ്‍ഞാന ക്ലാസ് നൽകി വരുന്നു. 
    മലയാളം, ഇംഗ്ലീഷ് വായനക്ക് പ്രാധാന്യം നൽകുന്നുണ്ട്.