ഗവ.യു.പി.എസ്. പന്ന്യാലി/അംഗീകാരങ്ങൾ

09:51, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ) ('തിരുവല്ല DIET ആയി ചേർന്ന് സ്കൂളിൽ പൂഞ്ചോല പദ്ധത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിരുവല്ല DIET ആയി ചേർന്ന് സ്കൂളിൽ പൂഞ്ചോല പദ്ധതി നടപ്പിലാക്കുകയും ജൈവവൈവിധ്യ ഉദ്യാനം വികസിപ്പിച്ച് വ്യത്യസ്ത വിഷയങ്ങളിലെ പഠനനേട്ടങ്ങൾ കുട്ടികളിൽ എത്തിക്കുവാൻ ജൈവവൈവിധ്യ ഉദ്യാനം പ്രയോജനപ്പെടുത്തി ഇതിൻറെ ഭാഗമായി സ്കൂൾ പരിസരത്തെ വൃക്ഷങ്ങൾക്ക് ശാസ്ത്രനാമം എഴുതിയ നെയിംബോർഡ് പിടിപ്പിച്ചു. നമ്മുടെ നാട്ടിൽ അസുലഭമായ ധാന്യ വിളകളും.അവയുടെ വളർച്ച ഘട്ടങ്ങളും കുട്ടികൾക്ക് നേരിട്ട് കണ്ടുമനസ്സിലാക്കാ തക്ക വിധമുള്ള ഒരു കൃഷിരീതി സ്കൂളിൽ ഒരുക്കി .അതിൽ കടുക് ഉഴുന്ന്, മുതിര ,  നിലക്കടല ഉരുളക്കിഴങ്ങ് മല്ലി എന്നിവഉൾപ്പെടുന്നു. ഇവ നട്ട് അവയുടെ വളർച്ചയും വിളവെടുപ്പും കുട്ടികൾക്ക് വേറിട്ട ഒരു പഠനാനുഭവം ആയിരുന്നു. കോവിഡ് കാലയളവിലെ സ്കൂൾ പ്രവേശനോത്സവ ത്തോടനുബന്ധിച്ച് എല്ലാ കുട്ടികളുടെയും വീടുകൾ സന്ദർശിച്ച് കുട്ടികൾക്ക് ഒന്നാം ഭാഗം പാഠപുസ്തകങ്ങളും .നവാഗതർക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. കോവിഡ് കാലയളവിൽസ്കൂളിനോട് അനുബന്ധിച്ചുള്ള ദിനാചരണങ്ങൾ എല്ലാം ഓൺലൈൻ ആയി ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു 2020 ഡിസംബർ എട്ടിന് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിലെ കുട്ടികൾ ഓമല്ലൂർ പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ സ്ഥാനാർത്ഥികളു മായി ഒരു ഓൺലൈൻ സംവാദം സംഘടിപ്പിച്ചത് ഒരു വേറിട്ട പ്രവർത്തനമായിരുന്നു. ഇതിൻറെ പരിണതഫലമായി സ്കൂൾ നിലനിൽക്കുന്ന വാർഡിലെ വിജയിച്ച സ്ഥാനാർത്ഥി കുട്ടികൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റി ആയതിന്റെ ഫലമായി സ്കൂൾ ചുറ്റുമതിൽ പെയിൻറ് അടിച്ച് ഓമല്ലൂരിലെ തനതു ഉൽസവമായവയൽ വാണിഭത്തിൻറചിത്രങ്ങൾആലേഖനം ചെയ്തു സ്കൂൾ വളപ്പിലെ മരങ്ങളെ സംരക്ഷിക്കുന്നതിന്റ ഭാഗമായി മരങ്ങൾക്കും ചുറ്റും കരിങ്കൽ സംരക്ഷണ വലയം നിർമ്മിച്ചു .