ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/ഗ്രന്ഥശാല


*_സ്കൂൾ ലൈബ്രറി_*

വിദ്യാർത്ഥികൾ, അധ്യാപകർ, അനധ്യാപകർ,രക്ഷിതാക്കൾ, എന്നിവർക്ക്, വായനാനുഭവം നൽകുന്നതിനായി മികച്ച ലൈബ്രറി സ്കൂളിൽ പ്രവർത്തിക്കുന്നു. സ്വതന്ത്രമായ ലൈബ്രറി കെട്ടിടവും, ജില്ലാ പഞ്ചായത്ത് നിയമിച്ച മുഴുവൻ സമയ ലൈബ്രേറിയനും സേവനങ്ങൾക്കായി സദാ സന്നദ്ധമാണ്.

*_ലൈബ്രറി കളക്ഷൻ_*

ലൈബ്രറി അക്സഷൻ രജിസ്‌റ്റർ പ്രകാരം 8109 പുസ്തകങ്ങൾ ശേഖരത്തിലുണ്ട്. ഇവയിൽ റഫറൻസ് ഗ്രന്ഥങ്ങൾ, മത്സര പരീക്ഷകൾക്കായുള്ള പുസ്തകങ്ങൾ പാഠ്യ, പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ടവ ഇംഗ്ലീഷ് ,ഹിന്ദി, മലയാളം  എന്നീ ഭാഷകളിലെ വിവിധ സാഹിത്യ കൃതികൾ, സംഗീതം, സ്പോർട്സ് എന്നീ വിഭാഗങ്ങളും കൂടാതെ വിപുലമായ ബാലസാഹിത്യ പുസ്തകങ്ങളും ലഭ്യമാണ്.

*_ലൈബ്രറി പ്രവർത്തനങ്ങൾ_*

ക്ലാസ്സ്‌ ലൈബ്രറിക്ക് ആവശ്യമായ പുസ്തകങ്ങൾ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ ക്ലാസ്സ്‌ ടീച്ചർ മാരുടെ സഹായത്തോടെ വിതരണം ചെയ്യുന്നു.

അധികവായനക്കായി വിദ്യാർഥികൾക്ക് വ്യക്തിഗത അക്കൗണ്ടിലും പുസ്തകവിതരണം നടന്നു വരുന്നു.

ഒഴിവുസമയങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ ലൈബ്രറിയിൽ റീഡിങ് കോർണർ സജ്ജമാക്കിയിട്ടുണ്ട്.

*_ഉപയോക്താക്കൾ_*

ഹയർ സെക്കന്ററി, ഹൈസ്കൂൾ, അപ്പർ പ്രൈമറി, വിഭാഗം വിദ്യാർത്ഥികൾ, അധ്യാപകർ, അനധ്യാപക ജീവനക്കാർ ലൈബ്രറി ഫലപ്രദമായി ഉപയോഗിച്ച് വരുന്നു.

*_ലൈബ്രറി സ്റ്റാഫ്‌ & കമ്മിറ്റി_*

ലൈബ്രറി പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് മുഴുവൻ സമയ ലൈബ്രേറിയൻ, ലൈബ്രറി ചുമതലയുള്ള അധ്യാപിക എന്നിവരുടെ സേവനവും സ്കൂൾ ലൈബ്രറിയിൽ ലഭ്യമാണ്.

പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ, പി.ടി.എ നേതൃത്വത്തിൽ ലൈബ്രറി നവീകരണ, വിപുലീകരണ പ്രവർത്തനങ്ങൾ നടന്നു വരുന്നു.