ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/അകലാം..അടുക്കാം..

22:57, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. പെരിങ്ങോം/അക്ഷരവൃക്ഷം/അകലാം..അടുക്കാം.. എന്ന താൾ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/അകലാം..അടുക്കാം.. എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകലാം..അടുക്കാം..


എല്ലാം അടക്കിവാണവർ
എന്തിനും മീതെ നടന്നവർ
ഏതിനെയും വെല്ലുവിളിച്ചവർ
കീരീടമില്ലാത്ത രാജാവായി വാണവർ
സമ്പന്നരായി, സ്വർത്ഥരായി
വിലസി പ്രകൃതിയെ മലിനമാക്കി
പ്രകൃതിയെ വിറ്റ് തുലച്ചവർ
ശുചിത്വമെന്ന ബോർഡ് വെച്ച്
നാടായ നാടല്ലൊം മലിനമാക്കി.
ജീവികളെയെല്ലാം തടവിലാക്കി
നാമിന്ന് വീട്ടിലെ കൂട്ടിലായി
പ്രളയവും ,നിപയും, സുനാമിയും വന്നു
ഒന്നു പഠിക്കാതെ ,പല്ലിളിച്ചു നാം
ഇന്ന് കോറൊണയും വിരുന്ന് വന്നു
മരുന്നില്ലാതെ നിലവിളിക്കയാണ് നാം
പരസ്പരം തൊടാതെ, കാണാതെ
പൊട്ടിക്കാം,ചങ്ങലപൊട്ടിക്കാം
കൈ കഴുകി ശുദ്ധരായ് തകർത്തിടാം
കോറൊണയെ,മഹാ മാരിയെ
നല്ലൊരു നാളേയ്ക്കായി അകന്നിരിക്കാം.

സിദ്ധാർഥ്.കെ.
9 B ജി.എച്ച്.എസ്സ്.എസ്സ്.പെരിങ്ങോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത