ജി.എൽ.പി.എസ്. തവനൂർ
ജി.എം.എല്‍.പി.എസ്.തവനൂര്‍
1925 ല്‍ തവനൂര്‍ മതിലകത്ത് ആരംഭം കുറിക്കുകയും പിന്നീട് മുതുപറമ്പിലേക്കും മാറുകയും അവിടെയൊന്നും നിലയില്ലാതെ ഉഴലുകയും ചെയ്ത സന്ദര്‍ഭത്തില്‍ തെറ്റന്‍ അഹമ്മദ് കുട്ടി ഹാജി എന്നവര്‍ സ്വന്തം വീട്ടു മുറ്റത്ത് വാടകകെട്ടിടം പണിത് സ്കൂള്‍ അവിടേക്കു മാറ്റുകയുണ്ടായി.അത് പിന്നീട് ഡി.പി.ഇ.പി ഫണ്ട് ഉപയോഗിച്ച് എം.യു.പി സ്കൂള്‍ മാനേജര്‍ നല്‍കിയ 20.5 സെന്‍റ് സ്ഥലത്തേക്കു മാറുകയുണ്ടായി.ഇപ്പോള്‍ 10 മുറികളുള്ള ഇരു നില കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.ഉള്ളടക്കം [മറയ്ക്കുക]
ജി.എൽ.പി.എസ്. തവനൂർ | |
---|---|
വിലാസം | |
തവനൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
11-12-2016 | 18223 |
ചരിത്രം
തവനൂര്‍ പ്രദേശത്തെ വിദ്യഭ്യാസ പുരോഗതിയുടെ നാഴികക്കല്ലായി അടയാളപ്പെടുത്തിയ ഒരു പ്രാഥമിക വിദ്യാലയമാണ് ജി.എം. എല്‍.പി.സ്കൂള്‍. അത് തവനൂരിന്റെ ഹൃത്തടത്തില്‍ശോഭിക്കുന്ന വിളക്കായി തിളങ്ങി നില്‍ക്കുന്നു. തവനൂരിന്റെ ചരിത്രമെഴുത്തിൽ ഈ പാഠശാലയുടെ പങ്ക് എടുത്ത് പറയേണ്ടതാണ്. . തവനൂര്‍.ജി.എം .എൽ .പി .സ്കൂൾ പ്രവർത്തനമാരംഭിച്ചിട്ട് 90വര്ഷങ്ങള്‍ പിന്നിട്ടു. . തലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നല്‍കിയ ഈ സ്ഥാപനം കേവലം ഒരു പള്ളിക്കൂടം എന്നതിലുപരി ഒരു ജനതയുടെ ഹ്ര്യദയമിടിപ്പായി മാറിയത് ചരിത്രത്തിൻെറ ഒരു നിയോഗാമാവാം . ഇരുട്ടിന്റെ കവാടത്തില്‍ നിന്നും പ്രകാശത്തിന്റെ വിഹായസ്സിലേക്ക്,വിജ്ഞാനത്തിൻെറയും പരിവര്‍ത്തനത്തിന്റെയും മേഖലയിലേക്ക് ആയിരങ്ങളെ അക്ഷരങ്ങളുടെ കൈപ്പിടിച്ച്രുയർത്തിയ ഒരു ഫലവൃക്ഷമാണത്.
ഓത്തുപള്ളിയായി തുടക്കമിട്ട ഈ സ്ഥാപനം 1925ൽ ഒരു സര്‍ക്കാര്‍ വിദ്യാലയമായി മാറുകയും പിന്നീട് 5-ാം തരം വരെയുള്ള എലിമെന്ററി സ്കൂൂളാകുകയുമുണ്ടായി.പിന്നീട് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിനു കീഴീലുള്ള എല്‍.പി.സ്കൂൂളാകുകയുമുണ്ടായി .പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.പണ്ടാരകണ്ടി അലവി മാസ്റ്ററായിരുന്നു. അച്ചുതന്‍ മാസ്റ്റര്‍,സദാശിവന്‍ പിള്ള,ടി.പി.ഹസ്സന്‍ മാസ്റ്റര്‍,ചിന്നമ്മു,ആര്‍.സുമതി,എ.കെ.സതീ ദേവി,പി.രമണി,സരള കുമാരി ,സി.അബൂബക്പകര്‍ മാസ്റ്റർ എന്നിവരും പ്രധാനാധ്യാപകരായി സേവനം ചെയ്തിട്ടുണ്ട്.,വിദ്യാലയത്തി ന്റെ നാളിത് വരെയുള്ള വളർച്ചയില്‍ ധാരാളം മഹത് വ്യക്തികള്‍ പ്രയത്നിച്ചിട്ടുണ്ട്. 1925 ല്‍ തവനൂര്‍ മതിലകത്ത് ആരംഭം കുറിക്കുകയും പിന്നീട് മുതുപറമ്പിലേക്കു മാറുകയും അവിടെയൊന്നും നിലയില്ലാതെ ഉഴലുകയും ചെയ്ത സന്ദര്‍ഭത്തില്‍ തെറ്റന്‍ അഹമ്മദ് കുട്ടി ഹാജി എന്നവര്‍ സ്വന്തം വീട്ടു മുറ്റത്ത് വാടകകെട്ടിടം പണിത് സ്കൂള്‍ അവിടേക്കു മാറ്റുകയുണ്ടായി.അത്
പിന്നീട് ഡി.പി.ഇ.പി ഫണ്ട് ഉപയോഗിച്ച് തവനൂര്‍ എം.യു.പി സ്കൂള്‍ മാനേജര്‍ ശ്രീ.മരക്കാര്‍ ഹാജി നല്‍കിയ 20.6 സെന്‍റ് സ്ഥലത്തേക്കു മാറുകയുണ്ടായി.ഇപ്പോള്‍ 10 മുറികളുള്ള ഇരു നില കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.പി.ടി.എ.യുടെയും ഗ്രാമ പഞ്ചായത്തിന്റെയും നിസ്സീമമായ സഹകരണം പ്രത്യേകം എടുത്ത് പറയേണ്ടുന്നതാണ്.അധ്യാപകരുടെയും രക്ഷിതാക്കളുടെയും പി.ടി.എ.യുടെയും കൂട്ടായ ശ്രമത്തി ൻെറ ഫലമായി നേട്ടങ്ങള്‍ കൈവരിക്കാന്‍ വിദ്യാലയത്തിന് സാധിക്കുന്നു.അക്കാദമിക രംഗത്തും കലാ കായിക രംഗത്തും മികച്ച പ്രകടനം കാഴ്ച വയ്ക്കുാന്‍ ഈ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചിട്ടുണ്ട്.
2003ൽ ഇംഗ്ലീഷ് മീഡിയം നഴ്സറി ആരംഭിക്കുകയും സ്കൂളില്‍ ഇംഗ്ലീഷ് മീഡിയം , മലയാളം മീഡിയം ബാച്ചുകൾ തുടങ്ങുകയും ചെയ്തു.,ക്ലാസ് തല ലൈബ്രറികൾ,വിവധ ക്ലബ്ബുകള്‍ ,L S S പരിശീലനങ്ങൾ ,പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു വിജയ ഭേരി ,ദിനാഘോഷങ്ങൾ, സഹവാസ ക്യാമ്പുകൾ ,ആരോഗ്യവിദ്യാഭ്യാസ ബോധവൽക്കരണ സെമിനാറുകൾ ,ഫീൽഡ് ട്രിപ്പ് ,പഠനയാത്രകൾ രക്ഷിതാക്കള്‍ക്കു ബോധ വത്ക്കരണ ക്ലാസുകൾ ,സ്കൂൾ വാർഷികങ്ങൾ ,സാഹിത്യ സമാജങ്ങൾ ,കുട്ടികളുടെ മാഗസിനുകൾ ,ഗൃഹ സന്ദർശനം തുടങ്ങിയ പ്രവർത്തനങ്ങളാൽ ശ്രദ്ധേയമാണ് മുതുവല്ലൂർ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തുള്ള ഈ സ്ഥാപനം.
കമ്പ്യൂട്ടര്‍ പഠന ക്ലാസ് വര്‍ഷങ്ങളോളം നടന്നെങ്കിലും സ്ഥല പരിമിതി മൂലം ഇപ്പോള്‍ അത് തുടര്‍ന്നു പോകാന്‍ സാധിച്ചില്ല.രണ്ട് ഡിവിഷനുകള്‍ ഈ വര്‍ഷം വര്‍ദ്ധിച്ചതിനാല്‍ ഐ.ടി റൂം ക്ലാസ് റൂമായി മാറ്റേണ്ടി വന്നു.സ്ഥല പരിമിതി ഭൗതിക പുരോഗതിയെ തടസ്സപ്പെടുത്തുന്നു.കളിസ്ഥലം,ഐ.ടി ക്ലാസ് റൂം,ലൈബ്രറി, സ്മാര്‍ട്ട് ക്ലാസ്സുകള്‍ എന്നിവ വിദ്യാര്‍ത്ഥികളുടെ സ്വപ്നമാണ്.
സൗകര്യങ്ങള്‍
- 10 മുറികളുള്ള ഒരു ഇരുനില കെട്ടിടം
- ഇന്റര്‍ ലോക്ക് ചെയ്ത മുറ്റം
- ഗ്യാസ് കണക് ഷനോട് കൂടിയ അടുക്കള
- ശുദ്ധ ജല കിണര്‍
- സ്റ്റേജ്
- റീഡിംഗ്റൂം
- ലൈബ്രറി
- വിവിധ ക്ലബുകള്‍
- വിദ്യാരംഗം കലാവേദി