സി.എച്ച്.എസ്.എസ്. പോത്തുകല്ല്

20:22, 10 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48043 (സംവാദം | സംഭാവനകൾ) (മ)


മണ്ണിനോട് മല്ലടിക്ക‌ുന്ന ഓര‌ു ജനതയ‌‌ടെ സ്വപ്ന സാക്ഷാത്ക്കാരമായി പത്തനാപ‌ുരം ദയറ സന്യാസ സമ‌ൂഹത്തിന്‍െറ മേല്‍നോട്ടത്തില്‍ 1982 ല്‍ കാതോലിക്കേറ്റ് എച്ച് എസ് എസ് സ്ഥാപിതമായി.

സി.എച്ച്.എസ്.എസ്. പോത്തുകല്ല്
വിലാസം
പോത്ത‌ുകല്‍

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-12-201648043


ചരിത്രം

പത്തനാപ‌ുരം മൗണ്ട് താബോര്‍ ദയറായ‌ുടെ ഉടമസ്ഥതയില്‍ 1982 - ല്‍ മലപ്പ‌ുറം ജില്ലയില്‍ പോത്ത‌ുകല്‍ പ്രദേശത്ത് ആരംഭിച്ചതാണ് കാതോലിക്കേറ്റ് എച്ച് എസ് എസ്. 184 വിദ്യാര്‍ത്ഥികള‌ും 8 അദ്ധ്യാപകര‌ുമായി പ്രവര്‍ത്തനമാരംഭിച്ച ഈ സരസ്വതീക്ഷേത്രം 34 വര്‍ഷങ്ങള്‍ പിന്നിട‌ുമ്പോള്‍ 8,9,10 ക്ലാസ്സുകളിലായി 38 ഡിവിഷനുകളിലായി 1500 ല്‍ പരം വിദ്യാര്‍ത്ഥികള‌ും 57 അദ്ധ്യാപകര‌ും ഉള്ള വിദ്യാലയമായി വളര്‍ന്നിരിക്ക‌ുന്ന‌ു.2000 യിരത്തില്‍ ഹയര്‍ സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ട‌ു.ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയന്‍സ് എന്നീ വിഷയങ്ങളില്‍ അഞ്ച് ബാച്ചുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ബഹ‌ുനില കെട്ടിടങ്ങള്‍ ഈ വിദ്യാലയത്തിന്‍െറ വളര്‍ച്ച വിളിച്ചറിയിക്ക‌ുന്ന‌ു.ക‌ൂടാതെ മികച്ച വിജയ ശതമാനവ‌ും കരസ്ഥമാക്ക‌ുന്ന‌ു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, എന്നീ വിഭാഗങ്ങള്‍ക്ക് 9 കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികള്‍, 2 ഓഫീസുമുറികള്‍, 4 സ്റ്റാഫ്റൂമുകള്‍,2 ലൈബ്രറി റൂമുകള്‍,6 ലബോറട്ടറികള്‍, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്‍കുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ.ഫാദര്‍.സ്‌റ‌റീഫന്‍ തോമസ്,ജോര്‍ജ്ജ് പി,ക‌ുര‌ുവിള .എം.പി,ബേബി. പി.എം,ഈപ്പച്ചന്‍. റ്റി.എം,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.012971" lon="76.123216" zoom="18" selector="no" controls="none"> 11.013845, 76.124375 </googlemap>