എസ്.എ.എൽ .പി. എസ്.വള്ളമല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
എസ്.എ.എൽ .പി. എസ്.വള്ളമല | |
---|---|
അവസാനം തിരുത്തിയത് | |
02-02-2022 | Sindhuthonippara |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ കുന്നന്താനം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് എസ്. എ. എൽ. പി. സ്കൂൾ വള്ളമല.
ഉള്ളടക്കം
1 ചരിത്രം
പത്തനംതിട്ട ജില്ലയിൽ തികച്ചും സാധാരണക്കാരായ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കുന്നന്താനം പഞ്ചായത്തിന്റെ ഹൃദയഭാഗത്താണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . ഈ വിദ്യാലയം 1927- ൽ സാൽവേഷൻ ആർമി മിഷനറിമാരാൽ സ്ഥാപിക്കപ്പെട്ടു . സമൂഹത്തിൽ സാമ്പത്തികപരമായും, വിദ്യാഭ്യാസപരമായും ,സാമൂഹികമായും പിന്നോക്കം നിന്ന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി സ്ഥാപിക്കപ്പെട്ടതാണ് ഈ വിദ്യാലയം .
2 ഭൗതിക സാഹചര്യങ്ങൾ
95 വർഷം പഴക്കമുള്ളതാണ് സ്കൂളിന്റെ കെട്ടിടം .ക്ലാസ് മുറികൾ വൈദ്യുതീകരിച്ചിട്ടുണ്ട് .ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനു പാചകപ്പുര ഉണ്ട്. ക്ലാസ്സ് റൂമിൽ ഭക്ഷണം വിളമ്പുന്നു. കുട്ടികൾക്കു കളിസ്ഥലം ഉണ്ട്. കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ ഫണ്ട് ഉപയോഗിച്ചുള്ള കമ്പ്യൂട്ടർ ,അനുബന്ധ ഉപകരണങ്ങൾ , ലാപ്ടോപ്പ് ,പ്രൊജക്ടർ ,ശബ്ദസംവിധാനം, ഇന്റർനെറ്റ് ,ഡിജിറ്റൽ ഉള്ളടക്കങ്ങൾ ഇവ ലഭ്യമായിട്ടുണ്ട്. സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നു.
* റീഡിംഗ്റും
* ലൈബ്രറി
* കംപൃൂട്ട൪ ലാബ്
3 പാഠ്യേതര പ്രവർത്തനങ്ങൾ
രസകരവും ക്രിയാത്മക ചിന്ത ഉണർത്തുന്നതും പ്രവർത്തനാധിഷ്ഠിതവുമായ രീതിയിൽ ക്ലാസ്സുകളിൽ സാഹചര്യം ഉണ്ടാക്കുന്നു. കലാകായിക നിർമ്മാണ പ്രവർത്തനങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നു .വായന പ്രോത്സാഹിപ്പിക്കുന്നതിനായി ക്ലാസ് ലൈബ്രറി ,വായനാമൂല ,ക്ലാസ് പത്രം,വായനാമരം തുടങ്ങിയ പ്രവർത്തനങ്ങൾ ഞങ്ങൾ സംഘടിപ്പിച്ചു പോരുന്നു .കുട്ടികളുടെ സ്വന്തം മനസ്സിലെ ആശയങ്ങൾ, ചിന്തകൾ , വികാരങ്ങൾ , ഭാവനകൾ മുതലായവ പ്രകടിപ്പിക്കുന്നതിന് വേണ്ടിയുള്ള ചിത്രരചന, കഥാരചന, കവിതാരചന എന്നീ പ്രവർത്തനങ്ങൾ നടത്തുന്നു .സ്റ്റാർ ടാലന്റ`ലാബിലൂടെ വേണ്ട പ്രോത്സാഹനം നൽകുന്നു. രക്ഷകർത്താക്കളുടെ സഹകരണത്തോടെ വാഴത്തോട്ടം നിർമ്മിക്കുകയുണ്ടായി .
4 മാനേജ്മെൻറ്
5 സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | സേവന കാലയളവ്
മുതൽ |
വരെ |
---|---|---|---|
1 | K.A.ALEYAMMA | 1963 | 1968 |
2 | P.P.GOVINDAN NAIR | 1968 | 1969 |
3 | K.O.MATHEW | 1969 | 1974 |
4 | K.J.RACHEL | 1974 | 1977 |
5 | K.V.EAPEN | 1977 | 1984 |
6 | P.K.BHAVANI | 1984 | 1991 |
7 | P.K.MARIYAMMA | 1991 | 1998 |
8 | M.K.PONNAMMA | 1998 | 1999 |
9 | G.GRACY | 1999 | 2004 |
10 | SUSAMMA SAMUEL | 2004 | 2015 |
11 | BIJU.P.K | 2015 | ഇതുവരെ |
6 പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
എസ്. കലേഷ്
മലയാള കവിയും ബ്ലോഗറും ആണ് എസ്. കലേഷ് . 1982- ൽ പത്തനംതിട്ട ജില്ലയിലെ കുന്നന്താനത്ത് ജനിച്ചു . എസ്. എ. എൽ. പി. എസ് വള്ളമല , എൻ.എസ്.എസ്. ഹൈസ്കൂൾ എന്നിവിടങ്ങളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.തിരുവല്ല മാർത്തോമാ കോളേജിൽനിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദവും എം . ജി .സർവ്വകലാശാല സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസിൽ നിന്നും എം .സി .എ .യും കേരള ഡ്രസ്സ് സ പ്രസ് പ്രസ്സ് അക്കാദമിയിൽ നിന്നും അക്കാദമിയിൽ നിന്നും ജേർണലിസം ഡിപ്ലോമയും നേടി . കേരള കൗമുദിയിൽ ഒരു സബ് എഡിറ്ററായി പ്രവർത്തിച്ചു . ഇപ്പോൾ സമകാലിക മലയാളം വാരിക പത്രാധിപസമിതി അംഗം .
7 നേട്ടങ്ങൾ
സബ്ജില്ലാ മത്സരങ്ങളിൽ പ്രവർത്തിപരിചയം, ശാസ്ത്രമേള ,ഐടി കലോത്സവം, കായികമേള എന്നിവയിൽ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട് . എൽ .എസ് .എസ്. സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്.
8 മികവുകൾ പത്രവാർത്തകളിലൂടെ
9 ചിത്രശാല
10 ദിനാചരണങ്ങൾ
11 ക്ളബുകൾ
*ഗണിത ക്ളബ്
* ഹെൽത്ത് ക്ളബ്
* ഹരിതപരിസ്ഥിതി ക്ളബ്
*സാമൂഹൃശാസ്ത്ര ക്ളബ
12 അദ്ധ്യാപകർ
*ശ്രീമതി.ബിജു.പി.കെ. ( ഹെഡ്മിസ്ട്രസ് )
*ശ്രീമതി.ജിജി ജോസഫ്
*ശ്രീ.വർഗീസ്.സി.ഡി.
*ശ്രീമതി.ഷെറിൻ പീറ്റർ
13 വഴികാട്ടി
. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ്/ഓട്ടോ മാർഗ്ഗം എത്താം( 9.5 കിലോമീറ്റർ ) .
.മല്ലപ്പളളി ബസ്റ്റാന്റിൽ നിന്നും ബസ്സ്/ഓട്ടോ മാർഗ്ഗം എത്താം( 8.3 കിലോമീറ്റർ ) . https://maps.google.com/maps?q=9.4348908%2C76.6113802&z=17&hl=en