കരുണാകരൻ

12:53, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20654 (സംവാദം | സംഭാവനകൾ) ('കഥാകൃത്ത്‌, നോവലിസ്റ്റ്, കവി, നാടകകൃത്ത്.പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കഥാകൃത്ത്‌, നോവലിസ്റ്റ്, കവി, നാടകകൃത്ത്.

കരുണാകരൻ

പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ സ്വദേശി. ജനനം 1960 ൽ.1965-66 മുതൽ 1971-72 വരെ GUPS നരിപ്പറമ്പിൽ വിദ്യാർത്ഥി. പ്രസിദ്ധീകരിച്ച കൃതികൾ - മകരത്തിൽ പറയാനിരുന്നത് (കഥകൾ -പാഠഭേദം) കൊച്ചിയിലെ നല്ല സ്ത്രീ (കഥകൾ - സൈൻ ബുക്സ്) , പായക്കപ്പൽ, (കഥകൾ - ഡി.സി ബുക്സ്)  ഏകാന്തതയെ കുറിച്ചു പറഞ്ഞു കേട്ടിട്ടല്ലേ ഉള്ളു (കഥകൾ - ഡി.സി ബുക്സ്‌) അതികുപിതനായ കുറ്റാന്വേഷകനും മറ്റ് കഥകളും (കഥകൾ - ഡി.സി. ബുക്സ്‌)  പരസ്യജീവിതം (നോവെല്ല - ഡി. സി ബുക്സ്‌), ബൈസിക്കിൾ തീഫ് (നോവൽ - മാതൃഭൂമി ബുക്സ്‌), യുദ്ധകാലത്തെ നുണകളും മരക്കൊമ്പിലെ കാക്കയും (നോവൽ - ഡി.സി ബുക്സ്‌) – യുവാവായിരുന്ന ഒൻപതു വർഷം (നോവൽ - ഡി.സി. ബുക്സ്), യക്ഷിയും സൈക്കിൾ യാത്രക്കാരനും (കവിതകൾ) (ഗ്രീൻ ബുക്സ്‌)  ഉടൽ എന്ന മോഹം (ലേഖനങ്ങൾ) (ലോഗോ ബുക്സ്). “യുവാവായിരുന്ന ഒൻപതു വർഷം” എന്ന നോവലിന് ഹൈദരാബാദിലെ നവീന കലാസാംസ്കാരിക കേന്ദ്രത്തിൻറെ രണ്ടായിരത്തി പതിനെട്ടിലെ  “ഒ. വി. വിജയൻ പുരസ്കാരം” ലഭിച്ചു.  (E-mail : karun.elempulavil@gmail.com)

"https://schoolwiki.in/index.php?title=കരുണാകരൻ&oldid=1559999" എന്ന താളിൽനിന്ന് ശേഖരിച്ചത്