സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വയ്യാനം എൽ പി എസിന്റെ സ്ഥലനാമയുക്തിയും സ്കൂൾ പ്രവർത്തനാരംഭവും ഏറെ പ്രാധാന്യമർഹിക്കുന്നതാണ് യാത്രക്ക് ഏറെ ബുദ്ധിമുട്ടായിട്ടുള്ള സ്ഥലം വന (വയ്യാ യാനം ) നിബിഡമായിരുന്ന സ്ഥലം ( വയ്യാവനം ) ഇവ രണ്ടും യാഥാർത്യമാണെന്ന് പഴമക്കാർ പഴഞ്ചൊല്ലിൽ പാതിരില്ലെന്നതിനാൽ നമ്മൾ അത് പൂർണ്ണമായും വിശ്വസിക്കുന്നു.

       ഈ  സാഹചര്യത്തിൽ  തികച്ചും  ഗ്രാമീണ  മേഖലയിൽ  പ്രാഥമിക  വിദ്യാഭാസത്തിന് സൗകര്യമില്ലാതെ  ഗ്രാമാവാസികൾ  ഏറെ  വിഷമിച്ചു .  നാടിന്റെ വിദ്യാഭാസത്തിനായുള്ള  പോതുവികാരം  മാനസിലാക്കി   വയ്യാനത്തെ  പ്രധാനതറവാടായിരുന്ന  വയ്യാനത്ത്  വീട്ടിൽ  ശ്രീ  മാധവക്കുറിപ്പ് . 1949- ൽ  നാട്ടിലെ  പൊതു  പ്രവർത്തകരുടെയും,  നാട്ടിലെ  അക്ഷര സ്‌നേഹികളായ  ഒരു പറ്റം  കൂട്ടാളികളുടെയും  സഹകരണത്തോടെവിദ്യാലയം എന്ന  സ്വപ്നം  യാഥാർത്യമാക്കി .