ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്

ഹിന്ദി ക്ലബ്ബ്

വായനാദിനവുമായ്  ബന്ധപ്പെട്ട് ഓൺ ലെെൻ പ്രോഗ്രാമുകൾ സംഘടിപ്പിച്ചു. പോസ്ററർ , പ്രസംഗം, ക്വിസ് എന്നീ മത്സരങ്ങൾ ഹിന്ദി ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ വായനാദിനത്തിൽ നടക്കുകയുണ്ടായി. അധ്യാപക  ദിനവുമായി ബന്ധപെട്ടു 9,10 ക്ലാസ്സിലെ വിദ്യാർഥികൾ ഹിന്ദി ക്ലാസ് എടുക്കുകയുണ്ടായി.ജൂലൈ 31 പ്രേംചന്ദ് ജയന്തി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം. , പ്രസംഗ മത്സരം എന്നിവ നടത്തി. ഹിന്ദി ദിനാഘോഷത്തോടനുബന്ധിച്ച് ഓൺലൈൻ അസംബ്ലി സംഘടിപ്പിച്ചു. കവിതാലാപനം, ഹിന്ദിദിന പ്രസംഗങ്ങൾ, ലേഖനങ്ങൾ എന്നിവ ചേർന്ന

യു ട്യൂബ് വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ ലിങ്ക് അയച്ചു.ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബിലെ കുട്ടികളുടെ ദേശഭക്തിഗാനം മത്സരം നടത്തി.

സുരീലി ഹിന്ദി

കുട്ടികളിൽ ഹിന്ദി ഭാഷ യോടുള്ള അഭിരുചി വർദ്ധിപ്പിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സുരീലി ഹിന്ദി പദ്ധതി പ്രവർത്തനങ്ങൾ വളരെ സുഗമമായ രീതിയിൽ നമ്മുടെ സ്കൂളിൽ നടന്നു വരുന്നു.സുരീലി ഹിന്ദി പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഡിസംബർ 17, 2021 പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.അനിൽകുമാർ അവർകൾ നിർവഹിച്ചു. ആമച്ചൽ വാർഡ് മെമ്പർ ശ്രീ. കെ. വി. ശ്യാം മുഖ്യപ്രഭാഷകൻ ആയിരുന്നു. പിടിഎ പ്രസിഡണ്ട്, എച്ച് എം, സീനിയർ അസിസ്റ്റന്റ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ വിവിധ കലാപരിപാടികളും ഉൾപ്പെടുത്തി.

സൗജന്യ ഹിന്ദി പ്രഥമ ക്ലാസ്

.സ്കൂളിൽ ഹിന്ദി പ്രഥമ ആരംഭിച്ചതിന്റെ സ്കൂൾ തല ഉദ്ഘാടനം 13 ഡിസംബർ 2021ന് സ്കൂളിൽ നടന്നു. കേരള ഹിന്ദി പ്രചാരസഭയുടെ സെക്രട്ടറി അഡ്വ. മധുസാർ, സഭയുടെ എക്സിക്യൂട്ടീവ് അംഗം ശിവരാജൻ സാർ, എച്ച്.എംനീനാകുമാരി ടീച്ചർ, എസ് എം സി ചെയർമാൻ കൃഷ്ണൻകുട്ടി സാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഡിസംബർ 15 മുതൽ സ്കൂളിൽ പ്രഥമ ക്ലാസുകൾ നടത്തി വരുന്നു.