എസ്.എം.എം.എച്ച്.എസ്.എസ്. പഴമ്പാലക്കോട്/അക്ഷരവൃക്ഷം/നന്ദി

20:39, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എസ്സ്.എം.എച്ച്.എസ്സ്. പഴമ്പാലക്കോട്/അക്ഷരവൃക്ഷം/നന്ദി എന്ന താൾ എസ്.എം.എം.എച്ച്.എസ്.എസ്. പഴമ്പാലക്കോട്/അക്ഷരവൃക്ഷം/നന്ദി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നന്ദി

ഒരു ചെറുപുഷ്പമായ്
എന്നെയീ ഭൂവിൽ വിതാനിച്ച
തത്വമേ നന്ദി.
ആദ്യാക്ഷരം എന്റെ നാവിൽ കുറിച്ചിട്ട
എന്റെ മാതാവിനും നന്ദി.
സത്യമാർഗ്ഗത്തിലൂടെന്നെ നടത്തിച്ച
എന്റെ പിതാവിനും നന്ദി.
അറിവിന്റെ കിരണങ്ങൾ എന്നിലേക്കകിയ
എൻ ഗുരുശ്രേഷ്ഠർക്കും നന്ദി.
ഉണരുക നമ്മളീ ഭൂമിതൻ മടിയിൽ
അണയാത്ത നെയ്ത്തിരി പോലെ
വാക്കുകളുതിർക്കാം
ആദ്യാക്ഷരം തന്ന അമ്മതൻ വാത്സല്യം പോലെ.
നേടിടാം നമ്മൾ തൻ ഗുരുനാഥരിൽ നിന്നും
അറിവിന്റെ തത്വ പ്രകാശം.
ഉണരാം നമുക്കാ പ്രകാശത്തിൽ നിന്നൊരു
കൈത്തിരിനാളത്തെപ്പോലെ.

ദ്യുതി ദീക്ഷ
6 C എസ്സ്.എം.എച്ച്.എസ്സ്._പഴമ്പാലക്കോട്
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത