(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം
ലോകം ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഒരു ഭീകര മുഖമാണ് കോവിഡ് 19 എന്ന മഹാമാരിക്കുള്ളത്. ഒരു കാലത്ത് ലോകം കണ്ട സാർസ് മാർസ് എന്നീ വൈറസുകൾ ഉൾപ്പെടുന്ന കൊറോണ കുടുംബത്തിലെ ഒരംഗമാണ് കോവിഡ് 19 നും. ചൈനയിലെ വുഹാൻ മാർക്കറ്റിലാണ് ലോകത്തിൽ തന്നെ ആദ്യമായി ഈ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്.കൃത്യമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ഒരു പരിധി വരെ ചൈനക്ക് മരണനിരക്ക് കുറക്കാനായി. എന്നാൽ അപ്പോഴേക്കും ഈ വൈറസ് മറ്റു ലോകരാജ്യങ്ങളിലേക്ക് പടർന്നു കഴിഞ്ഞിരുന്നു. ഇറ്റലി ,ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ വലിയ രീതിയിൽ രോഗം പടർന്നതോടെ നിരവധി ആളുകൾ മരണത്തിന് കീഴടങ്ങി.
ഇന്ത്യയിൽ ആദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. നമ്മുടെ ആരോഗ്യ വകുപ്പും സർക്കാരും മുന്നിൽ നിന്ന് വേണ്ട പ്രതിരോധ നടപടികൾ സ്വീകരിച്ചതിനാൽ രോഗം പടരാതെ തടയാൻ നമുക്ക് കഴിഞ്ഞു.രാജ്യത്ത് രോഗം പടരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ലോക് ഡൗൺ പ്രഖ്യാപിച്ചു.ഇത് നമുക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെങ്കിലും പതിയെ എല്ലാവരും ഇതെല്ലാം ഉൾക്കൊള്ളാൻ തയ്യാറായി. കൈകൾ ഇടക്കിടെ സോപ്പു പയോച്ച് കഴുകാനും സാമൂഹിക അകലം പാലിക്കാനും ജനങ്ങൾ തയ്യാറായതോടെ രോഗവ്യാപനം തടയാനായി. വിദേശത്തു നിന്ന് വന്നവരെ മുഴുവൻ 28 ദിവസം നിരീക്ഷണത്തിൽ പാർപ്പിച്ചു. രോഗലക്ഷണമുള്ളവർക്കെല്ലാം സൗജന്യമായി ടെസ്റ്റുകൾ നടത്തി.
ഇപ്പോൾ കേരളത്തിൽ രോഗികളുടെ എണ്ണം ദിനംപ്രതി കുറയുകയാണ്.നമ്മുടെ ആരോഗ്യപ്രവർത്തകരും പോലീസുമെല്ലാം തീർച്ചയായും പ്രശംസ അർഹിക്കുന്നു. രോഗ പ്രതിരോധത്തിൽ നമ്മുടെ കൊച്ചു സംസ്ഥാനം ലോക ശ്രദ്ധ നേടി കഴിഞ്ഞു. നമ്മുടെ മാതൃക പിന്തുടരാൻ മറ്റു സംസ്ഥാനങ്ങളും ശ്രമം തുടങ്ങി കഴിഞ്ഞു. അങ്ങനെ നമ്മുടെ രാജ്യത്തിനും ലോകത്തിനും ഈ മഹാമാരിയെ ഉടൻ പിടിച്ചുകെട്ടാനാവുമെന്ന് പ്രത്യാശിക്കാം.