എൻ.എസ്.എസ്.ജി.എച്ച്.എസ്.എസ്. പെരുന്ന/അക്ഷരവൃക്ഷം/ശുചിത്വം

20:29, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്. പെരുന്ന/അക്ഷരവൃക്ഷം/ശുചിത്വം എന്ന താൾ എൻ.എസ്.എസ്.ജി.എച്ച്.എസ്.എസ്. പെരുന്ന/അക്ഷരവൃക്ഷം/ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

ഹൈജീൻ(Hygiene)എന്ന ഗ്രീക്ക് പദത്തിനും, സാനിട്ടേഷൻ(Sanitation) എന്ന ആംഗല പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം.

ഗ്രീക്ക്- പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജീൻ(Hygeia)യുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായിട്ടുള്ളത്. അതിനാൽ ആരോഗ്യം, വൃത്തി, വെടിപ്പ്, ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു. അതായത് വ്യക്തിശുചിത്വം, സമൂഹ്യശുചിത്വം, മുതൽ രാഷ്ട്രീയ ശുചിത്വം വരെ. അതേപോലെ പരിസരം, വൃത്തി, വെടിപ്പ്, ശുദ്ധി, മാലിന്യ സംസ്കരണം, കൊതുക് നിവാരണം എന്നിവയെ എല്ലാം ബന്ധപ്പെടുത്തി സാനിട്ടേഷൻ എന്ന വാക്കും ശുചിത്വമായി ഉപയോഗിയ്ക്കപ്പെടുന്നു.

വ്യക്തി ശുചിത്വം,ഗൃഹ ശുചിത്വം, പരിസര ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യഘടകങ്ങൾ. ആരോഗ്യ ശുചിത്വപാലനത്തിലെ പോരായ്മകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം. ശക്തമായ ശുചിത്വശീല അനുവർത്തനം/ പരിഷ്ക്കാരങ്ങൾ ആണ് ഇന്നത്തെ ആവശ്യം.

വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെ നല്ലൊരു ശതമാനം ഒഴിവാക്കുവാൻ കഴിയും.

  • അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക.
  • നഖം വെട്ടി വൃത്തി ആക്കുന്നത് രോഗാണുക്കളെ തടയും.
  • രാവിലെ ഉണർന്നാലുടൻ പല്ല് തേയ്ക്കണം, രാത്രിയിൽ ഉറങ്ങുന്നതിനു മുൻപും.
  • ദിവസവും രണ്ടോ,മൂന്നോ നേരം കുളിക്കണം.
എല്ലൊവരും ശുചിത്വം പാലിക്കുക.

ശ്രീലക്ഷ്മി രതീഷ്
8 എ എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്. പെരുന്ന
ചങ്ങനാശ്ശേരി‌ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം