1957ല്‍ ചുങ്കത്തറ എം.പി.എം സ്കുള്‍ അനുവാദം കിട്ടി. തുടര്‍ന്ന് മലബാര്‍ ഭദ്രാസനത്തിന്റെ പത്രോസ് മാര്‍ ഒസ്താതിയോസ് തിരുമേനി സ്കൂളിനു തറകല്ലിട്ടു. പ്രാരംഭ കാലത്ത് മേല്‍നോട്ടത്തിന് പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്കൂളില്‍ നിന്നും കെ ഒ ഫിലിപ്പോസ് നിയോഗിക്കപ്പെട്ടു. 1957 ജൂണ്‍ 18 ന് 27 കുട്ടികളോട്കൂടി 8-ാം ക്ലാസ് ആരംഭിച്ചു. ഹെഡ്മാസ്റ്ററായി തിരുവല്ല എം.ജി.എം ഹൈസ്കൂള്‍ അധ്യാപകന്‍ ശ്രീ . കെ .കെ . ചെറിയാന്‍ ചുമതലയേറ്റു. ഓഗസ്റ്റ് ഒന്നിനാണ് ഔദ്യോഗികമായി സ്കൂള്‍ ആരംഭിച്ചത്. ഹെഡ്മാസ്റ്ററെ കൂടാതെ കെ ഒ ഫിലിപ്പോസ് കല്ലോലിക്കല്‍, പി വി ജോര്‍ജ്ജ് എന്നിവരായിരുന്നു അധ്യാപകര്‍. 1958 -59 വര്‍ഷാരംഭത്തില്‍ സ്കൂള്‍ മാനേജര്‍ ശ്രീ . കെ . ടി .ജോസഫ് ഒരു താല്ക്കാലിക കെട്ടിടം സ്കൂലിനായി നിര്‍മ്മിച്ചു. 1958 ജൂണില്‍ യൂ പി വിഭാഗം ആരംഭിച്ചു. 1958 -59 സ്കുള്‍ വര്‍ഷത്തില്‍ 5 മുതല്‍ 9 വരെ ക്ലാസുകള്‍ ആരംഭിച്ചു. പ്രതിസന്ധിയില്‍ സ്കൂളിന്റെ നിലനില്‍പ്പിനു വേണ്ടി സഹായസഹകരണങ്ങള്‍ നല്‍കിയവര്‍ അനവധിയാണ് . ഫാദര്‍ റ്റി. ജി. കുര്യാക്കോസ് , ഫാദര്‍ എം എം തോമസ്, കുന്തറയില്‍ തര്യന്‍ വറുഗീസ് മുതലായവര്‍ എടുത്തു പറയേണ്ടവരാണ്.