അൽ അൻസാർ യു.പി.എസ്. മുണ്ടംപറമ്പ്

11:08, 9 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18243 (സംവാദം | സംഭാവനകൾ)


}} ==ചരിത്രം ==മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്ക് കുഴിമണ്ണ പഞ്ചായത്തിലെ മൂന്നാം വാർഡ് മുണ്ടംപറമ്പിലാണ് (കൊണ്ടോട്ടി - അരീക്കോട് റൂട്ടിൽ കിഴിശ്ശേരിയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ) അൽ - അൻസാർ യു.പി. സ്കൂൾ സ്ഥിതിചെയ്യുന്നത്. തെരഞ്ഞെടുക്കപ്പെട്ടതും വളരെ പിന്നോക്കം നിൽക്കുന്നതുമായ ന്യൂനപക്ഷ സമുദായത്തിലെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കാൻ കേന്ദ്ര സർക്കാർ നടപ്പാക്കിയ 'ഏരിയ ഇന്റൻസീവ് പ്രോഗ്രാമിൽ' (AIP) ഉൾപ്പെടുത്തിയാണ് 1995-ൽ സ്ഥാപനം ആരംഭിച്ചത്. ആരംഭകാലത്ത് അരീക്കോട് സബ് ജില്ലയുടെയും ഇപ്പോൾ കിഴിശ്ശേരി ഉപജില്ലയുടെയും കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .

അൽ അൻസാർ യു.പി.എസ്. മുണ്ടംപറമ്പ്
വിലാസം
മുണ്ടംപറമ്പ്

മലപ്പുറം ജില്ല
സ്ഥാപിതം11 - 11 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-12-201618243


സ്കൂൾ ആരംഭിക്കുന്നതിനായി ബിൽഡിംഗും മറ്റു പ്രാഥമിക സൗകര്യങ്ങളും കേന്ദ്ര സർക്കാർ നൽകുകയും ബാക്കി സൗകര്യങ്ങൾ മാനേജ്മെന്റ് ഒരുക്കുകയും ചെയ്തു. 1995 നവംബർ 11ന് ബഹു. ഇ.അഹമ്മദ് എം.പി. കെട്ടിടോദ്ഘാടനവും വിദ്യാഭ്യാസ മന്ത്രി ശ്രീ.ഇ.ടി.മുഹമ്മദ് ബഷീർ സ്കൂൾ പ്രവർത്തനോദ്ഘാടനവും നിർവ്വഹിച്ചു.അഞ്ചാം ക്ലാസിൽ ഒരു ഡിവിഷനുമായി പ്രവർത്തനം ആരംഭിച്ച സ്കൂൾ ഇന്ന് അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലായി 200 ലധികം കുട്ടികൾ പഠിച്ചു കൊണ്ടിരിക്കുന്നു.

അൽ അൻസാർ മുസ്ലിം വെൽഫെയർ ബോർഡിന് കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. വെൽഫെയർ ബോർഡ് സെക്രട്ടറി & കറസ്പോണ്ടന്റ് എം.സി.മുഹമ്മദ് ഹാജിയാണ് സ്കൂൾ മാനേജർ. ഒമ്പത് അധ്യാപകരും ഒരു ഓഫീസ് അറ്റന്റന്റുമടക്കം ആകെ പത്ത് ജീവനക്കാർ സ്കൂളിൽ ജോലി ചെയ്ത് വരുന്നു. പഠന - പാഠ്യേതര പ്രവർത്തനങ്ങളിൽ അടക്കം ഒട്ടനവധി നേട്ടങ്ങൻ ഈ ചുരുങ്ങിയ കാലയളവിൽ ഈ വിദ്യാലയത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. പഠന പ്രവർത്തനങ്ങൾക്ക് പുറമെ 'തനത്' പ്രവർത്തനങ്ങൾ ഓരോ വർഷവും ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു.

1998ലാണ് സ്കൂളിന് സർക്കാറിന്റെ പെർമനന്റ് റെക്കഗ്നിഷൻ ലഭിച്ചത്. വിദ്യാർത്ഥികൾക്കുള്ള എല്ലാ ആനുകൂല്യങ്ങളും അന്നുമുതലേ ലഭിച്ചു വരുന്നുണ്ടെങ്കിലും 2015 ലാണ് സ്കൂളിന് എയ്ഡഡ് പദവി ലഭിച്ചത്.