ജി.എച്ച്.എസ്.എസ്. തുവ്വൂർ
വിലാസം
തുവ്വൂര്

വണ്ടൂര്‍ ജില്ല
സ്ഥാപിതം01 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവണ്ടൂര്‍
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-12-2016GHSTUVVUR



ചരിത്രം

                         കേരള സര്‍ക്കാര്‍ 1957ല്‍  തുവ്വൂരില്‍ ഹൈസ്കൂള്‍ അനുവദിച്ചെങ്കിലും പ്രാവര്‍ത്തികമാക്കുവാന്‍ സന്നദ്ധരായവര്‍ ഇല്ലാതിരുന്നതിനാല്‍ പദ്ധതി സമീപ പ്രദേശമായ കരുവാരകുണ്ടിലേക്ക് നീങ്ങുകയാണുണ്ടായത.് പിന്നീട ് വര്‍ഷങ്ങള്‍ക്ക്ശേഷം തിരൂരങ്ങാടി എം.എല്‍.എ ആയിരുന്ന ശ്രീ. കെ. പി രാമന്‍ മാസ്റ്റര്‍ മുഖേന സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് 1974 ല്‍  തുവ്വൂരില്‍ ഹൈസ്കൂള്‍ ആരംഭിക്കുവാന്‍ അനുവാദം ലഭിച്ചു.പക്ഷേ 3 ഏക്കര്‍ സ്ഥലവും 15000 രൂപയും സര്‍ക്കാറിലേക്ക് ഏല്‍പ്പിക്കുകയോ, 3 ഏക്കര്‍ സ്ഥലവും നിശ്ചിത അളവിലുള്ള കെട്ടിടം നിര്‍മ്മിച്ചു നല്‍കുമെന്ന് 3 സ്പോണ്‍സര്‍മാര്‍ ബോണ്ട് ഒപ്പിട്ട് നല്‍കുകയോ ചെയ്യണമെന്ന നിബന്ധന പാലികേണ്ടതുണ്ടായിരുന്നുവെങ്കിലും ഉല്‍പ്പതിഷ്ണുക്കളായ കുറച്ചു പേര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാല്‍, പൂളമണ്ണ കുടുമക്കാട്ടു മന ശ്രീ.ശങ്കരന്‍നമ്പൂതിരി പ്രസിഡന്‍റായി രൂപീകൃതമായ  ഹൈസ്കൂള്‍ സ്ഥാപന കമ്മിറ്റി രംഗത്തിറങ്ങുകയുണ്ടായി. ജനാബ് കളത്തില്‍ മുഹമ്മദ് ഹാജി അദ്ദേഹത്തിന്‍റെ സഹോദരډാരായ ഉണ്ണിരായിന്‍ഹാജി, അവറാന്‍ ഹാജി എന്നിവരുടെ സഹകരണത്തോടെ ഇപ്പോള്‍ ഹൈസ്കൂള്‍ നിലനില്‍ക്കക്കുന്ന 3 ഏക്കര്‍ സ്ഥലം വിലകൊടുത്തു വാങ്ങി സര്‍ക്കാറിലേക്ക് ഗവര്‍ണരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് ഏല്‍പ്പിച്ച് കൊടുക്കുകയും, ജനാബുമാരായ കളത്തില്‍ മുഹമ്മദ് ഹാജി , അല്ലൂരാന്‍ കുഞ്ഞാന്‍ ഹാജി, പറവട്ടി മുഹമ്മദ് എന്ന ബാപ്പു എന്നീ സ്പോണ്‍സര്‍മാര്‍ കെട്ടിടം നിര്‍മ്മിച്ചുകൊടുക്കാമെന്ന സര്‍ക്കാറിലേക്ക് ബോണ്ട് ഒപ്പിട്ട് മലപ്പുറം ഡി.ഇ.ഏ പക്കല്‍ ഏല്‍പ്പിച്ചു കൊടുക്കുകയും ചെയ്തശേഷം, ക്ലാസ്സ് തുടങ്ങുവാന്‍ അനുമതി ലഭിക്കുകയുണ്ടായി.

തുടര്‍ന്ന് തുവ്വൂര്‍ മുര്‍ശിദുല്‍ അനാം സംഘത്തിന്‍റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നതും, ഇപ്പോള്‍ ഇസ്സത്തുല്‍ ഇസ്ലാം ഷോേപ്പിങ്ങ് കോംപ്ലക്സ് സ്ഥിതി ചെയ്യുന്ന സ്ഥലത്തുണ്ടായിരുന്ന അല്‍ മദ്രസത്തൂുല്‍ ഇസ്ലാഹിയ്യ: കെട്ടിടത്തില്‍ സ്വന്തം കെട്ടിടം ഉണ്ടാകുന്നതുവരെ ഹൈസ്കൂള്‍ ക്ലാസ്സുകള്‍ പ്രതിഫലം കൂടാതെ നടത്തുവാന്‍ അല്ലൂരാന്‍ കുഞ്ഞാന്‍ ഹാജിയുടെനേതൃത്തിലുള്ള മുര്‍ശിദുല്‍ അനാം സംഘം അനുവദിക്കുകയുണ്ടായി.

              21/08/1974 തിങ്കളാഴ്ച രാവിലെ 10.മണിക്ക് ശ്രീ.ശങ്കരന്‍നമ്പൂതിരി ക്ലാസ്സു മുറി തുറന്ന  കൊടുത്തതോടുകൂടി തുവ്വൂര്‍ ഹൈസ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്വന്തം കെട്ടിടത്തിലേക്ക് ഹൈസ്കൂള്‍ മാറുന്നതുവരെ മദ്രസാ ഫര്‍ണീച്ചറുകള്‍ ഉപയോഗിക്കുവാന്‍ മദ്രസാ കമ്മിറ്റി അനുവദിച്ചിരുന്നതും പ്രത്യേകം എടുത്തുപറയേണ്ടതാണ്.എങ്കിലും ഹൈസ്കൂള്‍ കെട്ടിടം പണിയുവാനുള്ള മാര്‍ഗ്ഗം ഗൗരവമായി ചിന്തിക്കുകയും, നാട്ടിലെ പ്രധാനികള്‍ മുന്നോട്ടിറങ്ങുകയും താഴെ പറയുന്നവരുടെ നേതൃത്വത്തില്‍ സംഘടിച്ച് കെട്ടിടം പണിത ്സര്‍ക്കാറിലേക്ക് ഏല്‍പ്പിച്ച്കൊടുക്കുകയും ചെയ്തു.

1.ടി.മുഹമ്മദ് എന്ന കുഞ്ഞാപ്പു ഹാജി-പഞ്ചായത്ത് പ്രസിഡന്‍റ് 2.എം.കെ.രമണന്‍-വില്ലേജ്ഓഫീസര്‍. 3.കെ.സി. മുഹമ്മദ്കുട്ടി. 4.പറവട്ടി സൈതാലി ഹാജി. 5.പറവട്ടി മുഹമ്മദ്എന്നകുഞ്ഞാപ്പ. 6.അല്ലൂരന്‍കുഞ്ഞാന്‍ഹാജി. 7.കെ.ശങ്കരന്‍നമ്പൂതിരി. 8.കെ.നാരായണന്‍നായര്‍.

        ഇവരില്‍ കെ.നാരായണന്‍ നായര്‍ മാത്രമേ ഇപ്പോള്‍ ജീവിച്ചിരിക്കുന്നുള്ളു.

സ്ക്വാഡ്പ്രവര്‍ത്തനത്തിലൂടെ സംഭാവനകള്‍ സ്വീകരിച്ചും, ടിക്കറ്റ് വെച്ച് ഫുഡ്ബോള്‍ ടൂര്‍ണമെന്‍റെുകള്‍ നടത്തിയും, നാടകം, കഥാപ്രസംഗം, ഗാനമേള എന്നിവ നടത്തിയും മുഴുവന്‍ നാട്ടുകാരുടേയും സഹായ സഹകരണത്തോടെയാണ് കെട്ടിട നിര്‍മ്മാണത്തിനുള്ള വഹകള്‍ കണ്ടെത്തിയത്. കെട്ടിട നിര്‍മ്മാണത്തിന് ആവശ്യമായ മരഉല്‍പ്പടികള്‍ അധികവും തറക്കല്‍ കുടുംബം നല്‍കിയതാണ്.

     കെട്ടിടം പണി പൂര്‍ത്തിയായി ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റു് പെരിന്തല്‍മണ്ണ അസി.എക്സി.എഞ്ചിനിയര്‍ നല്‍കിയതോടുകൂടി, ഇക്കാലത്തെപോലുള്ള ചടങ്ങുകളൊന്നുമില്ലാതെ, ക്ലാസ്സുകള്‍ മദ്രസാ കെട്ടിടത്തില്‍ നിന്ന് ഹൈസ്കൂള്‍ കെട്ടിടത്തിലേക്ക് 1978 ല്‍ മാറ്റുകയുണ്ടായി. ആദ്യകാല ഹെഡ്മാസ്റ്റര്‍ ശ്രി .മത്തായി മാസറ്ററും, പി.ടി.എ്യുപ്രസിഡന്‍റെ ് ശ്രി. കൃഷ്ണന്‍ വൈദ്യരും ആയിരുന്നു

1974- ല്‍‍ കേരളാ സര്‍ക്കാരാണ് ജി.എച്ച്. എസ്.എസ്. തുവൂർ.സ്ക്കൂള്‍ സ്ഥാപിച്ചത്. യശശ്ശരീരനായ ശ്രീമാന്‍ കെ.കെ.എസ് തങ്ങളുടെയും ഈ പ്രദേശത്തുകാരുടെയും ശ്രമഫലമായാണ് ഈ സ്ക്കൂള്‍ സ്ഥാപിതമായത്.ഈ സ്ഥാപനം പെരുമ്പിലാവ് നിലമ്പുർ NH-213 ന്റെ ഓരത്ത്തുവൂർ ഗ്രാമപഞ്ചായത്തിലെ 10-ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു. 8,9,10 ക്ലാസ്സുകളിലായി 32 ഡിവിഷനുകള്‍ പ്രവർത്തിക്കുന്നു. 2004 -ല്‍ ആണ് ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയന്‍സ് എന്നീ വിഷയങ്ങളില്‍ ഈരണ്ട് ബാച്ചുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നുവിഭാഗങ്ങളിലുമായി രണ്ടായിരത്തോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്.‍

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. HS,HSS, വിഭാഗങ്ങൾക്ക് 9 കെട്ടിടങ്ങളിലായി 38 ക്ളാസ്സുമുറികള്‍,2 ഓഫീസുമുറികള്‍,4 സ്റ്റാഫുറൂമുകള്‍,2 ലൈബ്രറി റൂമുകള്‍,6 ലബോറട്ടറികള്‍, ആൺ കുട്ടികൾക്കും പെണ്‍കുട്ടികള്‍ക്കുമുള്ള മൂത്രപുരകൾ , അടുക്കള എന്നിവ ഇവിടെയുണ്ട്.കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കംപ്യൂട്ടറുകളുമുണ്ട് . രണ്ടു ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

എസ് എസ് എല്‍ സി ഫലം

2003 - 04 31
2004 - 05 35
2005 - 06 39
2006 - 07 62
2007 - 08 37
2008 - 09 71
2009 - 10 60
2010 - 11 58
2011 - 12 48
2012 - 13 54
2013 - 14 94
2014 - 15 98
2015 - 16 97.4


ഹയർ സെക്കന്ററി ഫലം

2011 - 12 66
2012 - 13 90
2013 - 14 97
2014 - 15 92
2015- 16 91


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍


ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

കൗമാര ക്ലബ്ബ്.

തെറ്റിയ ദിശയിലേയ്ക്ക് നീങ്ങാന്‍ സാദ്ധ്യതയുള്ള കാലഘട്ടത്തില്‍ ബേധവല്‍ക്കരണത്തിലൂടെ ശരിയായ ദിശാബോധമുണ്ടാക്കുകയാണ് ഈ ക്ലബ്ബിന്റെലക്ഷ്യം. ഭയം, പരിഭ്രമം, നിരാശഎന്നിവകൂടാതെ എങ്ങനെ പരീക്ഷയില്‍ ഉന്നത വിജയം നേടാന്‍ കഴിയുമെന്നതിനെക്കുറിച്ച് വിശദമാക്കുന്ന ക്ലാസ്സുകള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്നുണ്ട്.

നാച്വർ ക്ലബ്ബ്

പ്രകൃതിയിലേയ്ക് മടങ്ങാനും സമസ്ത ജീവജാലങ്ങളെ സ്നേഹിക്കാനും പ്രകൃതി സംരക്ഷണത്തിന്റെപ്രാധാന്യം മനസ്സിലാക്കാനും വേണ്ടി രൂപീകരിച്ച ക്ലബ്ബാണിത്. ബാലമനസ്സില്‍ സരളഭാവങ്ങള്‍ വളര്‍ത്താന്‍ ഈക്ലബ്ബിന്റെ പ്രവര്‍ത്തനം സഹായകമാകുന്നു

കാർഷിക ക്ലബ്ബ്

കര്‍ഷിക ക്ലബ്ബിന്റെ പ്രവര്‍ത്തനഫലമായി വിശാലമായൊരു പച്ചക്കറിത്തോട്ടം രൂപപ്പെടൂത്തിയെടൂക്കൂന്നതിനും കുട്ടികളില്‍ കൃഷിയോടാഭിമുഖ്യം വളര്‍ത്തിയെടുക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്.

സോഷ്യല്‍സയന്‍സ് ക്ലബ്ബ്

സാമൂഹ്യശാസ്ത്ര പഠനത്തില്‍ ഗണ്യമായസ്ഥാനം ഈക്ലബ്ബ് വഹിക്കുന്നു. വൈവിദ്ധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ച് വച്ചുകൊണ്ട് യുദ്ധവിരുദ്ധ മനോഭാവം രൂപപ്പെടുത്തിയെടുക്കുന്നതിനും സ്നേഹവും സഹകരണവും വളര്‍ത്തിയെടുക്കുന്നതിനും ഇതിന്റെ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.

ശാസ്ത്ര ക്ലബ്ബ്

ചന്ദ്രയാനും നാനോടെക്നോളജിയുമൊക്കെ പീലി നിവര്‍ത്തിയാടുന്ന ഈ ശാസ്ത്ര യുഗത്തില്‍കുട്ടികളില്‍ശാസ്ത്രീയാവബോധം , അഭിരുചി എന്നിവ വളര്‍ത്തിയെടുക്കുവാന്‍ ഈക്ലബ്ബിന്റെ പ്രവര്‍ത്തനം സഹായകമാകുന്നു.

ഗാന്ധിദര്‍ശന്‍

ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ക്ക് പ്രാധാന്യം നല്കി പ്രവര്‍ത്തിക്കുന്ന ക്ളബ്ബാണ് ഗാന്ധിദര്‍ശന്‍. പ്രവൃ‍ത്തിക്കാണ് ഇവിടെ പ്രാധാന്യം. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ക്ളബ് അംഗങ്ങള്‍ ശുഷ്ക്കാന്തി കാട്ടുന്നു. ഗാന്ധിവാരാഘോഷത്തോടനുബന്ധിച്ചു നടത്തുന്ന സെമിനാറുകളിലും കലാപരിപാടികളിലുംപങ്കെടുക്കാറുണ്ട്.



മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സുരേഷ് .ടി.വി

പ്രശസ്തരായ പൂർവ്വവിദ്യാര്‍ത്ഥികള്‍

        വിദ്യാഭ്യാസ, ആരോഗ്യ നീതിന്യായ സാംസ്ക്കാരിക സാമൂഹിക രംഗങ്ങളില്‍ പ്രവർത്തിക്കുന്ന പ്രശസ്തരായവർ സ്കൂളിന്റെ പൂർവ വിദ്യാർത്ഥികളിൽ പെടുന്നു

വഴികാട്ടി

  • കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 50 കി.മി. അകലം

|}

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._തുവ്വൂർ&oldid=154686" എന്ന താളിൽനിന്ന് ശേഖരിച്ചത്