ജി.യു.പി.എസ് പുള്ളിയിൽ/അക്ഷരവൃക്ഷം

12:16, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48482 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്വാതന്ത്ര്യം എന്റെ ജന്മാവകാശം

ഒരിക്കൽ ഒരിടത്ത് ഒരു പനയിൽ അമ്മതത്തയും അതിന്റെ കുഞ്ഞും താമസിച്ചിരുന്നു. അവർ വളരെ സന്തോഷത്തോടെയാണ് ജീവിച്ചിരുന്നത്. പക്ഷെ ഒരു ദിവസം അവരുടെ സന്തോഷത്തെ തകർക്കുന്ന ഒരു സംഭവമുണ്ടായി. ആ വഴി ലൂടെ നടന്നു പോയ ഒരാൾ പനയിൽ നിന്ന് അമ്മതത്ത പറന്നു പോകുന്നത് കണ്ടു. ആ തക്കം നോക്കി അയാൾ ഒരു എണി എടുത്ത് കുഞ്ഞി തത്തയെ എടുത്തു കൊണ്ട് പോയി കൂട്ടിലടച്ചു അമ്മ തത്ത വന്നപ്പോൾ കുഞ്ഞിനെ കാണുന്നില്ല. തത്ത എല്ലായിടത്തും അന്വേഷിച്ചു. അവസാനം അമ്മതത്ത കുഞ്ഞിനെ കണ്ടെത്തി. പക്ഷെ തന്റെ കുഞ്ഞ് ഒരു കൂട്ടിൽ കിടക്കുന്നത് കണ്ട് അമ്മ തത്തക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. തന്റെ കുഞ്ഞിന്റെ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുന്നു. അമ്മതത്ത കുഞ്ഞി തത്തക്ക് വേണ്ടി ദിവസവും ഒരു കതിർ നെല്ലുമായി വരും എന്നിട്ട് അമ്മതത്ത സങ്കടത്തോടെ പോകും. ഒരു ദിവസം ആ വീട്ടിലെ ആൾ അവളുടെ കൂട്ടിലേക്ക് ഭക്ഷണവുമായി വന്നു. അയാൾ കൂട് തുറന്ന തക്കം നോക്കി കുഞ്ഞിതത്ത പാറി പോയി. അത് തിരികെ അമ്മയുടെ അടുത്തെത്തി. പിന്നീടുള്ള കാലം കുഞ്ഞി തത്ത അമ്മയോടൊപ്പം സന്തോഷത്തോടെ ജീവിച്ചു. അങ്ങനെ വീണ്ടും ആ തത്തക്ക് സ്വാതന്ത്ര്യം കിട്ടി.

നന്ദന. സി

ജി. യു. പി. എസ് പുള്ളിയിൽ