സബ്ജില്ലാ തല പ്രവൃത്തി പരിചയ മേള 2017-18

2017-18 സബ്ജില്ലാ തല പ്രവൃത്തി പരിചയ മേളയിൽ എൽ.പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.മേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെ പി.ടി.എ & സ്റ്റാഫ് അനുമോദിച്ചു. അവർക്ക് പരിശീലനം നല്കി പ്രാപ്തരാക്കിയ അദ്ധ്യാപകരെ പ്രത്യേകം അഭിനന്ദിച്ചു.യു.പി വിഭാഗത്തിലും   നല്ല പ്രകടനം കാഴ്ചവെക്കാൻ നമ്മുടെ കുട്ടികൾ ക്ക് സാധിച്ചു.

 
2017-18 സബ്ജില്ലാ തല പ്രവൃത്തി പരിചയ മേളയിൽ എൽ.പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി





കേരള സ്കൂൾ കലോത്സവം 2019-20

പപ്പിനിശ്ശേരി ഉപജില്ല സ്കൂൾ കലോത്സവത്തിൽ വിദ്യാലയത്തിന് മികച്ച നേട്ടം.

അറബിക് കലാമേളയിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് കരസ്ഥമാക്കിയാണ് വിദ്യാർത്ഥികൾ മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്.എച്ച്.എം, പി.ടി.എ,സ്റ്റാഫ് കുട്ടികളെയും അവരെ പരിശീലിപ്പിച്ച അദ്ധ്യാപകരെയും അനുമോദിച്ചു. പി.ടി.എ യുടെ നേതൃത്വത്തിൽ വിജയാഘോഷ റാലിയും സംഘടിപ്പിച്ചു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം