പ്സെന്റ് സ്പോൾസ് ഹയർസെക്കൻഡറി സ്കൂളിന്റെ ഉൽഭവവും വളർച്ചയും

-==============

1947 ൽ കോയമ്പത്തൂർ അതിരൂപതയുടെ കീഴിൽ പാലക്കാടിന്റെ കിഴക്കൻ പ്രദേശമായ ചിറ്റൂർ മേഖലയിലെ കൊഴിഞ്ഞാമ്പാറ പ്രദേശത്ത് റവ. ഫാദർ എബ്രഹാം വലിയപറമ്പിലിന്റെ ശ്രമഫലമായി സെന്റ് പോൾസ് ഹൈസ്കൂൾ ഉടലെടുത്തു. ഇവിടെ താമസിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ വിദ്യാഭ്യാസം ലക്ഷ്യം വച്ചുകൊണ്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

അന്ന് സ്കൂളിൽ അഞ്ച് അധ്യാപകരും 63 കുട്ടികളുമായാണ് അധ്യയനം ആരംഭിച്ചത്. റവ. ഫാദർ അബ്രഹാം വലിയപറമ്പിൽ സ്കൂളിന്റെ ഭരണചുമതല വഹിക്കുകയും  വിശ്വനാഥ അയ്യർ പ്രധാനാധ്യാപകനായും നിയമിക്കപ്പെട്ടു. അടുത്തുള്ള സി എസ് എം വിദ്യാലയം 1948 ൽ അടച്ചുപൂട്ടുകയും അത് സെന്റ് പോൾസ് ഹൈ സ്കൂളിനോട് ചേർത്ത് 10 അധ്യാപകരും 230 വിദ്യാർത്ഥികളുമായി അത് വർദ്ധിച്ചു.

1948 മുതൽ 1950 വരെ പ്രധാന അധ്യാപകനായിരുന്ന ശ്രീശവരി മുത്തു സ്കൂളിന്റെ പുരോഗതിക്കായി അക്ഷീണം പ്രവർത്തിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ആയും പ്രിൻസിപ്പളായും റവ. ഫാദർ മാനുവൽ ചുമതലയേറ്റു. ആ കാലഘട്ടത്തിൽ ആണ്  സ്കൂളിൽ ഉടനീളം വൈദ്യുതവിളക്കുകൾ സ്ഥാപിക്കപ്പെട്ടത്. വിദ്യാർത്ഥികളുടെ എണ്ണത്തിനനുസരിച്ച് പുതിയ ക്ലാസ്മുറികൾ നിർമ്മിച്ചു. 1953  ൽ കേരള സർക്കാർ കൊണ്ടുവന്ന സ്വകാര്യ വിദ്യാഭ്യാസ പരിഷ്കരണ  പദ്ധതിക്ക് സ്കൂൾ അഡ്മിനിസ്ട്രേറ്റർ മാർ അംഗീകാരം നൽകിയപ്പോൾ സർക്കാർ സഹായത്തോടെ സ്കൂൾ പ്രവർത്തിക്കാൻ തുടങ്ങി. അതുവരെ കോയമ്പത്തൂർ അതിരൂപത യാണ് അധ്യാപകർക്ക് ശമ്പളം നൽകി വന്നത്.

1954 ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്ന ശ്രീ ജവഹർലാൽ നെഹ്റു നമ്മുടെ സ്കൂളിൽ സന്ദർശനം നടത്തുകയുണ്ടായി. 1951 ൽ ഈ വിദ്യാലയത്തിൽ എൻസിസി ആരംഭിച്ചു.1955  ൽ പുതിയ ലൈബ്രറി ആരംഭിച്ചു. 1969 ൽ റവ. ഫാദർ മാനുവൽ ദിവംഗതനായി. തുടർന്ന്  റവ. ഫാദർ എബ്രഹാം വലിയപറമ്പിൽ സ്കൂൾ മാനേജർ ആയി ചുമതലയേറ്റു. പ്രധാന അധ്യാപകനായി ശ്രീ.എൻ ജ്ഞാനാമൃതം നിയമിതനായ തോടെ സ്കൂൾ അഭിവൃദ്ധി

കൈവരിച്ചു.

1972 ൽ സ്കൂൾ സ്ഥാപിതമായ തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് വെള്ളിയാഴ്ച ഫെസ്റ്റിവൽ ആഘോഷിച്ചു തുടങ്ങി. ഇതിന്റെ സ്മരണയ്ക്കായി ഫ്രൈഡേ ഫെസ്റ്റിവൽ നിർമ്മിച്ചു. ഇതേവർഷം  ഈ സ്കൂളിൽ എസ് എസ് എൽ സി പൊതു പരീക്ഷയിൽ ഗിരി എന്ന വിദ്യാർത്ഥി കേരള സംസ്ഥാനത്തിൽ ഒന്നാം റാങ്ക് നേടിയത് സ്കൂളിന് ഏറെ അഭിമാനമാവുകയും വിദ്യാലയത്തിലെ സുവർണ്ണലിപികളിൽ എഴുതി ചേർക്കുകയും ചെയ്തു. അതിനുശേഷം ഒരു ദീപ സ്തംബം പോലെ കേരളത്തിലുടനീളം വിദ്യാലയം തിളങ്ങി..

ഈ പ്രദേശത്തെ ജനങ്ങളുടെ ആത്മീയവും വിദ്യാഭ്യാസപരവുമായ വളർച്ചയിലേക്ക് നയിച്ച റവ. ഫാദർ എബ്രഹാം വലിയപറമ്പിലിന്റെ ദേഹവിയോഗം ഈ മേഖലയിലെ ജനങ്ങൾക്ക് വലിയ ആഘാതവും അളവറ്റ ദുഃഖവും ഉണ്ടാക്കി. തുടർന്ന് സ്കൂൾ മാനേജർ ആയി  റവ. ഫാദർ കെപി വിൻസെന്റ് നിയമിതനായി. അദ്ദേഹത്തിന്റെ കാലത്ത്  വിദ്യാലയം കൂടുതൽ അഭിവൃദ്ധി പ്രാപിച്ചു. വിദ്യാർഥികളുടെയും അധ്യാപകരുടെയും എണ്ണത്തിൽ  ഗണ്യമായ മാറ്റമുണ്ടായി. പുതിയ ക്ലാസ് മുറികൾ നിർമ്മിച്ചു.

1978 ൽ ബിഷപ്പ് വിശ്വാസത്തിന്റെ നിര്യാണത്തെത്തുടർന്ന് ബിഷപ്പ് ആംബ്രോസ് കോയമ്പത്തൂർ രൂപതയുടെ ചുമതലയേറ്റു. ശ്രീ എൻ. തങ്കപ്പൻ പ്രധാനാധ്യാപകനായി ചുമതലയേറ്റ ആ കാലഘട്ടത്തിൽ സ്കൂൾ അതിന്റെ പുരോഗതിയുടെ ഉച്ചകോടി പ്രാപിച്ചു. 1985-ലെ  ജില്ലാ യുവജനോത്സവം ഏറ്റവും മികച്ച രീതിയിൽ ഈ വിദ്യാലയത്തിൽ വെച്ച് നടത്തപ്പെട്ടു. 1986 ൽ ശ്രീ എൻ ഖാദർ പാഷ പ്രധാനാധ്യാപകനായി ചുമതലയേറ്റു. 1986 ൽ റവ. ഫാദർ എസ്. എം. അമൽ ദാസ് മാനേജർ ആയി നിയമിക്കപ്പെട്ടു. തുടർന്ന്  1987 ൽ ശ്രീ ഫിലോമിൻ രാജ്  സ്കൂളിന്റെ പ്രധാനധ്യാപക പദം അലങ്കരിച്ചു. ഈ കാലഘട്ടങ്ങളിൽ എല്ലാം ഈ വിദ്യാലയം കൊഴിഞ്ഞാമ്പാറ പ്രദേശത്തിന്റെ നെടുംതൂണായി പരിലസിച്ചു.

1993 ൽ റവ. ഫാദർ എം ഗുരുസ്വാമി സ്കൂൾ അഡ്മിനിസ്ട്രേറ്ററായി നിയമിതനായി. 1996  ൽ ജില്ലാ ശാസ്ത്ര മേള ഈ വിദ്യാലയത്തിൽ നടന്നു. 1997  ൽ ശ്രീ. എ.കുഞ്ഞപ്പൻ പ്രധാനാധ്യാപകനായി ചുമതലയേറ്റു. അന്ന് 82 അധ്യാപകരും 2700 വിദ്യാർത്ഥികളും സ്കൂളിൽ ഉണ്ടായിരുന്നു. 1997 ൽ സ്കൂൾ തുടങ്ങിയതിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്ന സുവർണ്ണ ജൂബിലി നടത്തി. 26. 11. 1997 മുതൽ 28.. 1997 വരെ മൂന്നു ദിവസങ്ങളായാണ് സുവർണ്ണ ജൂബിലി ആഘോഷിക്കപ്പെട്ടത്.

1998 ൽ ശ്രീ. വെങ്കിട്ടരാമൻ പ്രധാനാധ്യാപകനായി ചുമതലയേറ്റു. 2000 ഓഗസ്റ്റ് പത്തിന് സെന്റ് പോൾസ് ഹൈസ്കൂൾ ഹയർ സെക്കൻഡറി സ്കൂൾ ആയി  ഉയർത്തപ്പെട്ടു. റവ. ഫാദർ നെൽസൻ അവർകളുടെ മേൽനോട്ടത്തിൽ 1998 മുതൽ അതിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നടന്നുവന്നിരുന്നു. തുടർന്ന്  റവ. ഫാദർ അമൽരാജ് സ്വാമിയെ സ്കൂളിന്റെ മാനേജരായി നിയമിച്ചു. കോയമ്പത്തൂർ രൂപതാ ബിഷപ്പ്  ഡോക്ടർ അംബ്രോസിന്റെ ആശീർവാദത്തോടെയാണ് ഹയർസെക്കൻഡറി കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടത്. അന്നത്തെ പ്രധാന അധ്യാപകനായിരുന്ന  ശ്രീ അരുണാചലം ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ആയി ചുമതലയേറ്റു. തുടർന്ന് 2001  ൽ ശ്രീമതി ഹിൽഡ  മേരിക്ക് പ്രിൻസിപ്പാ ളായി ചുമതല നൽകി. 2002 ൽ റവ. ഫാദർ കെ. പി വിൻസെന്റ് സ്കൂൾ മാനേജർ ആയി നിയമിതനായി. 2003 മുതൽ 2008 വരെ റവ. ഫാദർ മരിയ ഇരുദയ നാഥൻ ആയിരുന്നു സ്കൂൾ മാനേജർ. 2008  ൽ റവ. ഫാദർ മദലായ് മുത്തു മാനേജരായി.

പ്രിൻസിപ്പാൾ ശ്രീമതി  ഹിൽഡ മേരിക്ക് ശേഷം 2009 മുതൽ 2011 വരെ ശ്രീമതി സിസിലി ആന്റണി സരോജ, 2011 മുതൽ 2013 വരെ  ശ്രീ.എ. മരിയ ജോൺ ബോസ്കോ, 2013 മുതൽ 2017 വരെ ശ്രീ. ആന്റണി അമൽരാജ് മുതലായവർ സ്കൂളിന്റെ പ്രധാനധ്യാപക പദം സംവഹിച്ചു. ഈ കാലഘട്ടങ്ങളിൽ വിദ്യാലയത്തിൽ നിരവധി വികസന മുന്നേറ്റങ്ങൾ പഠന പാഠ്യേതര മേഖലകളിലും സാംസ്കാരിക സാമൂഹിക മേഖലകളിലും ഉണ്ടായി. 2017 മുതൽ  റവ. ഫാദർ അലീസ് സുന്ദർരാജ് പ്രധാനാധ്യാപകനായി ചുമതലയേറ്റ തിൽ പിന്നെ ആത്മീയ ബൗദ്ധിക സാംസ്കാരികമേഖലയിൽ ചടുലമായ മാറ്റങ്ങൾ കൈവരിച്ചു. അച്ചടക്കവും, ആത്മാഭിമാനവും വിദ്യാർഥികളിലും അധ്യാപകരിലും ഏറെ ശ്രദ്ധേയമായെന്നു വിലയിരുത്തപ്പെട്ടു. പഠന മേഖലയിൽ ഉയർന്ന വിജയ ശതമാനവും കൈവന്നു.

ഹയർസെക്കൻഡറി മേഖലയിൽ....... വർഷത്തിൽ ശ്രീമതി ജ്ഞാന ജ്യോതി പ്രിൻസിപ്പാളായി ചുമതലയേറ്റു. തുടർന്ന് -------- വർഷത്തിൽ ശ്രീ യേശുദാസ് ബെസ്കി പ്രിൻസിപ്പാളായി നിയമിതനായി. പഠനത്തിലും കലാകായിക വേദികളിലും കൊഴിഞ്ഞാമ്പാറ പ്രദേശത്തിന്റെ യശസ്സ് ഉയർത്തുന്നതിൽ ഹയർസെക്കൻഡറി വിഭാഗം സ്തുത്യ ർഹമായ പങ്കുവഹിച്ചു.. 2021- 2022 വർഷത്തിൽ യുപി, ഹൈസ്കൂൾ വിഭാഗത്തിൽ  976 ആൺകുട്ടികളും 796 പെൺകുട്ടികളും ഹയർസെക്കൻഡറി വിഭാഗത്തിൽ 250 ആൺകുട്ടികളും 231 പെൺകുട്ടികളും ആകെ 2193 വിദ്യാർത്ഥികൾ ഇവിടെ  വിദ്യ അഭ്യസിക്കുന്നു യുപി,ഹൈസ്കൂൾ വിഭാഗത്തിൽ 69 അധ്യാപകരും ഹയർസെക്കൻഡറി വിഭാഗത്തിൽ 22 അധ്യാപകരും 9 അനധ്യാപകരുടേയും നിതാന്തവും സ്തുത്യ ർഹവുമായ . സേവന തൽപരത യാൽ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ സുഗമമായി സഫലീകരിക്കുക പ്പെടുന്നു.

ഭാവിയിൽ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസപരവും ധാർമികവുമായ വളർച്ചയിൽ ശ്രദ്ധചെലുത്തി യുള്ള പ്രവർത്തനങ്ങളിൽ സന്നദ്ധരാകും. ഈ വിദ്യാലയം മറ്റു വിദ്യാലയങ്ങൾക്ക് ഒരു മാതൃക യായിരിക്കും. 75 വർഷങ്ങൾ അനുഗ്രഹ പൂർണ്ണതയിലും സാമൂഹിക സാംസ്കാരിക പാട്ട് പ്രവർത്തനങ്ങളിലും കർത്താവായ ദൈവം കൃപ ചെയ്തതിനെ ഓർത്ത് നന്ദി പറയുന്നു.

ഈ വിദ്യാലയത്തിലെ വികസനപ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുവാൻ സർവ്വശക്തനായ ദൈവം ഓരോരുത്തരെയും കനിഞ്ഞ് അനുഗ്രഹിക്കട്ടെ. ഗുരുവും വഴികാട്ടിയും കർത്താവുമായ യേശുക്രിസ്തുവിനെ അനുഗ്രഹവും വിദ്യാലയത്തിന്റെ നാമധാരിയായ വിശുദ്ധ പോളിന്റെ മാധ്യസ്ഥതയും എ പ്പോഴും ഈ വിദ്യാലയത്തിന് ഉണ്ടായി തീരട്ടെ......രിൻസിപ്പാൾ ശ്രീമതി  ഹിൽഡ മേരിക്ക് ശേഷം 2009 മുതൽ 2011 വരെ ശ്രീമതി സിസിലി ആന്റണി സരോജ, 2011 മുതൽ 2013 വരെ  ശ്രീ.എ. മരിയ ജോൺ ബോസ്കോ, 2013 മുതൽ 2017 വരെ ശ്രീ. ആന്റണി അമൽരാജ് മുതലായവർ സ്കൂളിന്റെ പ്രധാനധ്യാപക പദം സംവഹിച്ചു. ഈ കാലഘട്ടങ്ങളിൽ വിദ്യാലയത്തിൽ നിരവധി വികസന മുന്നേറ്റങ്ങൾ പഠന പാഠ്യേതര മേഖലകളിലും സാംസ്കാരിക സാമൂഹിക മേഖലകളിലും ഉണ്ടായി. 2017 മുതൽ  റവ. ഫാദർ അലീസ് സുന്ദർരാജ് പ്രധാനാധ്യാപകനായി ചുമതലയേറ്റ തിൽ പിന്നെ ആത്മീയ ബൗദ്ധിക സാംസ്കാരികമേഖലയിൽ ചടുലമായ മാറ്റങ്ങൾ കൈവരിച്ചു. അച്ചടക്കവും, ആത്മാഭിമാനവും വിദ്യാർഥികളിലും അധ്യാപകരിലും ഏറെ ശ്രദ്ധേയമായെന്നു വിലയിരുത്തപ്പെട്ടു. പഠന മേഖലയിൽ ഉയർന്ന വിജയ ശതമാനവും കൈവന്നു.

ഹയർസെക്കൻഡറി മേഖലയിൽ....... വർഷത്തിൽ ശ്രീമതി ജ്ഞാന ജ്യോതി പ്രിൻസിപ്പാളായി ചുമതലയേറ്റു. തുടർന്ന് -------- വർഷത്തിൽ ശ്രീ യേശുദാസ് ബെസ്കി പ്രിൻസിപ്പാളായി നിയമിതനായി. പഠനത്തിലും കലാകായിക വേദികളിലും കൊഴിഞ്ഞാമ്പാറ പ്രദേശത്തിന്റെ യശസ്സ് ഉയർത്തുന്നതിൽ ഹയർസെക്കൻഡറി വിഭാഗം സ്തുത്യ ർഹമായ പങ്കുവഹിച്ചു.. 2021- 2022 വർഷത്തിൽ യുപി, ഹൈസ്കൂൾ വിഭാഗത്തിൽ  976 ആൺകുട്ടികളും 796 പെൺകുട്ടികളും ഹയർസെക്കൻഡറി വിഭാഗത്തിൽ 250 ആൺകുട്ടികളും 231 പെൺകുട്ടികളും ആകെ 2193 വിദ്യാർത്ഥികൾ ഇവിടെ  വിദ്യ അഭ്യസിക്കുന്നു യുപി,ഹൈസ്കൂൾ വിഭാഗത്തിൽ 69 അധ്യാപകരും ഹയർസെക്കൻഡറി വിഭാഗത്തിൽ 22 അധ്യാപകരും 9 അനധ്യാപകരുടേയും നിതാന്തവും സ്തുത്യ ർഹവുമായ . സേവന തൽപരത യാൽ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ സുഗമമായി സഫലീകരിക്കുക പ്പെടുന്നു.

ഭാവിയിൽ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസപരവും ധാർമികവുമായ വളർച്ചയിൽ ശ്രദ്ധചെലുത്തി യുള്ള പ്രവർത്തനങ്ങളിൽ സന്നദ്ധരാകും. ഈ വിദ്യാലയം മറ്റു വിദ്യാലയങ്ങൾക്ക് ഒരു മാതൃക യായിരിക്കും. 75 വർഷങ്ങൾ അനുഗ്രഹ പൂർണ്ണതയിലും സാമൂഹിക സാംസ്കാരിക പാട്ട് പ്രവർത്തനങ്ങളിലും കർത്താവായ ദൈവം കൃപ ചെയ്തതിനെ ഓർത്ത് നന്ദി പറയുന്നു.

ഈ വിദ്യാലയത്തിലെ വികസനപ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുവാൻ സർവ്വശക്തനായ ദൈവം ഓരോരുത്തരെയും കനിഞ്ഞ് അനുഗ്രഹിക്കട്ടെ. ഗുരുവും വഴികാട്ടിയും കർത്താവുമായ യേശുക്രിസ്തുവിനെ അനുഗ്രഹവും വിദ്യാലയത്തിന്റെ നാമധാരിയായ വിശുദ്ധ പോളിന്റെ മാധ്യസ്ഥതയും എ പ്പോഴും ഈ വിദ്യാലയത്തിന് ഉണ്ടായി തീരട്ടെ......

"https://schoolwiki.in/index.php?title=കൂടുതൽ_അറിയാം&oldid=1537768" എന്ന താളിൽനിന്ന് ശേഖരിച്ചത്