കുറ്റിപ്പുറം എ എൽ പി എസ്/ചരിത്രം

22:23, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16627-hm (സംവാദം | സംഭാവനകൾ) ('നാട്ടുവഴികളുടെ പ്രതാപം മുറ്റിനിന്നിരുന്ന ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാട്ടുവഴികളുടെ പ്രതാപം മുറ്റിനിന്നിരുന്ന കാലത്ത് കുറ്റിപ്പുറം കോവിലകത്തിന് സമീപം നെൽവയലുകളാൽ ചുറ്റപ്പെട്ട പുറയനാട്ട് കുനിയിൽ ഓലമേഞ്ഞ ഷെഡ്ഡിൽ 1924ൽ ആണ് സ്കൂൾ സ്ഥാപിച്ചത്. ആദ്യകാലങ്ങളിൽ കുറ്റിറ്റിപ്പുറം ഹിന്ദു ഗേൾസ് സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.അക്കാലത്ത് അറിയപ്പെട്ടിരുന്ന തറവാട്ടിലെ അംഗമായ കിട്ടൻഗുരിക്കൾ എന്നആളുടെ സഹോദരി രോഹിണിയാണ് ഈസ്ഥാപനത്തിൻറെ സ്ഥാപക മാനേജർ.ഉണ്ണിമാസറ്റർ ഈ സ്ഥാപനത്തിന്റെ മേധാവിയായിരിക്കുമ്പോഴാണ് ഇന്നുള്ള കെട്ടിടം നിർമ്മിച്ചത്. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഒരുപ്രദേശത്തിന്റെ സമഗ്രമായ വളർച്ചക്ക്ഈ സ്ഥാപനംമുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.സ്ഥലവാസികളായ പല പ്രമുഖന്മാരും ഈ സ്കൂളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഉണ്ണിമാസ്റ്റർ,വിശ്വ മാരാർ മാസ്റ്റർ,കൃഷ്ണക്കുറുപ്പ്, മാസ്റ്റർ,വിശ്വനാഥൻ ആചാരിമാസ്റ്റർ,വിജയമ്മാൾടീച്ചർ,രാജൻമാസ്റ്റർ,സുശീലടീച്ചർഎന്നിവർ ഇവിടെ പ്രധാന അദ്ധ്യാപകരായി സേവന മനുഷ്ടിച്ചിട്ടുണ്ട്.സുമതിടീച്ചറാണ് ഇപ്പോൾ പ്രധാന അദ്ധ്യാപിക ഈ പ്ര ദേശത്തിൻറസാംസ്കാരികവളർച്ചയിൽ സംഭാവനകൾ വിലപ്പെട്ടതാണ്.