എ.എൽ.പി.എസ് നോർത്ത് കൊഴക്കോട്ടൂർ/ഫുട്ബോൾ പരിശീലനം

*കളിയല്ല കാര്യമാണ് *

മുൻ കേരള പോലീസ് താരം ഹബീബ് റഹ്മാ൯ പരിശീലനത്തിനിടയിൽ അതിഥിയായെത്തിയപ്പോൾ

      *ഞങ്ങൾ അരീക്കോട്ടുകാരെ സംബന്ധിച്ചിടത്തോളം ഫുട്ബാൾ കളി രക്തത്തിൽ അലിഞ്ഞു ചേർന്ന ഒന്നാണ് . അത്കൊണ്ട് തന്നെ ഞങ്ങളുടെ സ്കൂളിൽ പഠിക്കുന്ന ഓരോ കുട്ടിക്കും ഫുട്ബോൾ കളിയിൽ ശാസ്ത്രീയമായ പരിശീലനം കിട്ടണം എന്നത് ഞങ്ങൾ അധ്യാപകർക്കും പി ടി എ അംഗങ്ങൾക്കും നിർബന്ധമായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഹെഡ്മാസ്റ്റർ രത്നാകരൻ സാറിന്റെ മേൽനോട്ടത്തിൽ സ്കൂളിലെ അറബിക് അധ്യാപകനും നാട്ടുകാരനുമായ ബുഷൈർ മാഷിന്റെ നേതൃത്വത്തിൽ പരിശീലനത്തിന് തുടക്കം കുറിച്ചു.*

       *പരിശീലനം നൽകാനായി 2018 മുതൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഫുട്ബോൾ താരവും ഇപ്പോൾ ഇന്ത്യൻ ആർമിയിൽ സേവനം അനുഷ്ഠിക്കുകയും ചെയ്യുന്ന സിൻസാറുൽ ഹഖ് പരിശീലകനായി തുടങ്ങുകയും ചെയ്തു. തുടർന്ന് പൂർവ്വ വിദ്യാർത്ഥികളായ മറ്റു ഫുട്ബാൾ താരങ്ങളെ വെച്ചു കൊണ്ട് ( ഫർഷാദ് ) തുടർന്ന് പോകുകയും ചെയ്തു.* *പിന്നീട് കോവിഡ് ന്റെ സാഹചര്യത്തിൽ പരിശീലനം നിർത്തി വെക്കേണ്ടി വന്നു.*

  *ഈ കാലയളവിനുള്ളിൽ  ഫുട്ബോളുമായി ബന്ധപ്പെട്ട് സൗഹൃദ മത്സരം പോലുള്ള ഒരുപാട് പരിപാടികൾ സ്കൂളിലെ ഫുട്ബോൾ ക്ലബ്ബിന്റെ കീഴിൽ നടത്താൻ പറ്റി. ഇത്തരം പരിപാടികളിൽ ദേശീയ സംസ്ഥാന താരങ്ങൾ അടക്കമുള്ള പല പ്രതിഭകളെയും പങ്കെടുപ്പിക്കാനും സാധിച്ചു. ഇതെല്ലാം കുട്ടികളിൽ കായികമായും മാനസികമായും കൂടുതൽ ഉണർവുണ്ടാവാനും പഞ്ചായത്ത്‌ തല ഫുട്ബോൾ ടൂർണമെന്റിൽ നേട്ടങ്ങൾ കൈവരിക്കാനും സാധിച്ചു. അതോടൊപ്പം ഈ ഫുട്ബോൾ പരിശീലനം കൊണ്ട് കുട്ടികൾക്ക് പഠനത്തിലും കൂടുതൽ ശ്രദ്ധ കൊണ്ടു വരാൻ സാധിച്ചു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം*