ജി.എച്ച്.എസ്.എസ്. പട്ടിക്കാട്
മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണയില്‍ നിന്ന് ഏകദേശം 6 കിലോമീറ്റര്‍ അകലെ സംസ് ഥനപാത 39 ന്റെ വടക്കുവശം ചേര്‍ന്ന് പട്ടിക്കാട് എന്ന സ്ഥലത്ത് ജി.എച്ച്.എസ്.എസ്.പട്ടിക്കാട് ( പെരിന്തല്‍മണ്ണ-മേലാറ്റൂര്‍ വഴി) സ്ഥിതി ചെയ്യുന്നു. നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍വേ ലൈനില്‍ പട്ടിക്കാട് (പൂന്താനം നഗര്‍)റെയില്‍വേ സ്റ്റേഷനില്‍നിന്ന് 1 കി ലോമീറ്റര്‍ മാത്രം അകലെയായതുകൊണ്ട് ആ വഴിക്കും സ്കൂളിലേക്ക് എളുപ്പത്തിലെത്താം.
ജി.എച്ച്.എസ്.എസ്. പട്ടിക്കാട് | |
---|---|
വിലാസം | |
പട്ടിക്കാട് മലപ്പുറം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-12-2016 | Vanathanveedu |
ഗ്രാമപഞ്ചായത്ത് കീഴാറ്റൂര്‍.
ചരിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ ഓത്തുപള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം 1918ല്‍ യു.പി.സ്കൂളായി ഉയര്‍ത്തിയതും 1956ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് മിഡില്‍ സ്കൂളാക്കി മാറ്റിയതും 1962 മെയ് 7-ന് ഹൈസ്കൂളാക്കി ഉയര്‍ത്തിയതും ഈ സ്കൂളിന്റെ വളര്‍ച്ചയിലെ പ്രധാന നാഴികക്കല്ലുകളാണ്.ഗവണ്‍മെന്റ് അനുമതി ലഭിച്ചതോടെ നാട്ടുകാരില്‍ നിന്നും ഏഴായിരത്തോളം രൂപ പിരിച്ചെടുത്ത് പെരിന്തല്‍മണ്ണ വികസനബ്ലോക്കിന്റെ സഹായത്തോകടെ ഒരു കെട്ടിടം പണിതു.സ്കൂളിന്റെ ആദ്യ ഹെഡ്-മാസ്റ്റര്‍ ഇ എ കൃഷ്ണമണി ആയിരുന്നു.1965 മാര്‍ച്ചില്‍ ഉയര്‍ന്ന വിജയ ശതമാനത്തോടെ ആദ്യ എസ് എസ് എല്‍ സി ബാച്ച് പുറത്തു വരുമ്പോള്‍, മികച്ച സേവനത്തിനുള്ള സംസ്ഥാനഅവാര്‍ഡ് നേടിയ മന്നാടിയാര്‍ മാസ്റ്റര്‍ ആയിരുന്നു പ്രധാനാധ്യാപകന്‍. ഇന്നു കാണുന്ന പ്രധാനകെട്ടിടം 1984-ല്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി ടി എം ജേക്കബിന്റെ അദ്യക്ഷതയില്‍ ഉപമുഖ്യമന്ത്രി കെ അവുക്കാദാര്‍കുട്ടിനഹയാണ് ഉദ്ഘാടനം ചെയ്തത്.2004ല്‍ വിദ്യാലയത്തിന്റെ ഹയര്‍സെക്കണ്ടറി വിഭാഗവും പ്രവര്‍ത്തനമാരംഭിച്ചു.പുരോഗതിയുടെ പാതയില്‍ മുന്നേറുന്ന ഈ സ്കൂളിന്റെ ചരിത്രം വടക്കന്‍ വള്ളുവനാടിന്റെ ചരിത്രം കൂടിയാണ്.
ഭൗതികസൗകര്യങ്ങള്‍
1 ഏക്കര്‍ 99 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്ന ത്. അതിനു പുറമെ സ്കൂളില്‍ നിന്ന് അല്‍പം വിട്ട് 1ഏക്കര്‍ 33സെന്റ് വിസ്തീര്‍ണമുള്ള ഒരു കളിസ്ഥലമുണ്ട്. 5 മുതല്‍ 12 വരെ ക്ലാസുകള്‍ക്ക് 9 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കംപ്യൂട്ടര്‍ ലാബുകളുണ്ട്. ആധുനികശാസ്ത്രസാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസത്തിനായി സ്മാര്‍ട്ടറൂം സി ഡി ലൈബ്രറി എന്നിവയും സ്കൂളിലുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1ഇ എ കൃഷണമണി അയ്യര്‍ 2പി ബാപ്പുട്ടി 3 പി ജെ മന്നാടിയാര്‍ 4 ഇ കെ എല്‍ ശാസ്ത്രി 5 എന്‍ എസ് പത്മനാഭന്‍ 6 സി കെ ലോനപ്പന്‍ 7 പി ശങ്കുണ്ണി മേനോന്‍ 8 സി പി വര്‍ക്കി 9 ആര്‍ കുട്ടിശ്ശങ്കരമേനോന്‍ 10 എന്‍ എം തോമസ് 11 എം ഐ പോള്‍ 12 ആര്‍ പ്രഭാകരപിള്ള 13 വി എ മുഹമ്മദ് കുഞ്ഞു 14 സി എല്‍ ചന്ദ്രമതി അമ്മ 15 ഏലിയാമ്മ മാത്യു 16കെ ലീല
17 കെ കെ സരസ്വതി 18 എം വിമലകുമാരി 19 വി കെ കുഞ്ഞഹമ്മദ് 20 വി പി ഉണ്ണിരാമന്‍ 21 ലില്ലി ജോര്‍ജ് 22 രുഗ്മിണി 23 പി രാധാദേവി 24 ടി ജോര്‍ജ് മാത്യു 25 യു പദ്മിനി 26 എന്‍ പങ്കജാക്ഷി 27 കെ സി ചന്ദ്ര 28 പി ജെ അന്നമ്മ 29 ശങ്കരന്‍കുട്ടി 30 പാലനാട് ദിവാകരന്‍ 31 എം കെ ശ്രീധരന്‍ 32 പി ബാലന്‍ 33 പി സഫിയ 34 കെ എസ് ലൈല
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
സി വാസുദേവന്‍- പ്രശസ്ത ബാലസാഹിത്യകാരന്‍ പി അബ്ദുള്‍ഹമീദ്- സംസ്ഥാന സഹകരണബാങ്ക് ഡയറക്ടര്‍ പി ശ്രീരാമകൃഷണന്‍- യുവജനക്ഷേമബോര്‍ഡ് അഖിലേന്ത്യ വൈസ് ചെയര്‍മാന്‍, DYFI അഖിലേന്ത്യാ പ്രസിഡണ്ട് എം ഉമ്മര്‍- എം എല്‍ എ, മലപ്പുറം, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ ഫാത്തിമത്ത് സുഹറ- സംസ്ഥാന ഹയര്‍ എജുക്കേഷന്‍ കമ്മിറ്റി മെമ്പര്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|