ഗവ. എച്ച് എസ് വാളേരി/സ്പോർ‌ട്സ് ക്ലബ്ബ്

15:18, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15076 (സംവാദം | സംഭാവനകൾ) ('സ്പോർട്സ് ക്ലബ്ബിന്റെ ചാർജ് : സജി കെ വി സ്കൂള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്പോർട്സ് ക്ലബ്ബിന്റെ ചാർജ് : സജി കെ വി

സ്കൂളിൽ നിന്നും   കായിക മേഖലയിൽ വളരെ മികച്ച നേട്ടങ്ങൾ നേടാൻ സാധിച്ചിട്ടുണ്ട് അന്തര്ദേശീയതലത്തിലും ദേശീയതലത്തിലും സംസ്ഥാനതലത്തിലും ജില്ലാതലത്തിലും  കുട്ടികൾ പങ്കെടുത്തിട്ടുണ്ട് 2010 ൽ ഡ്യൂ ബോൾ ഇന്ത്യൻ ടീമിൽ പ്ലസ്ടു വിദ്യാർത്ഥിയായ സാരംഗ് അംഗമായി. ദേശീയ ഷൂട്ടിങ്‌ബോൾ ചാമ്പ്യൻഷിപ്പിൽ സംസ്ഥാന ടീമിലേക്ക് ആഷിഖ് ,അജീഷ് ,മനീഷ് എന്നീ 3 പേർക്ക് സെലക്ഷൻ കിട്ടി 2017 ൽ ത്രോ ബോൾ മത്സരത്തിൽ ജില്ലാ ടീമിലേക്കു 3 പേര്ക്ക് സെലക്ഷൻ കിട്ടി. ജില്ലാ അട്യാ പട്യാ ടീമിൽ 2 പേര്ക്ക് സെലക്ഷൻ കിട്ടുകയും സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു 2018 ൽ സംസ്ഥാന ടെന്നിക്കൊയ്ത് മത്സരത്തിൽ ഒരു ആൺ കുട്ടിയും ഒരു പെൺകുട്ടിയും പങ്കെടുത്തു .2020 ൽ ജില്ലാ ജൂനിയർ അത്ലറ്റിക്സ് മത്സരത്തിൽ 33 കുട്ടികൾ പങ്കെടുത്തു ,2020  ൽ ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ 23 പേര് പങ്കെടുക്കുകയും സബ്‌ജൂനിയർ ബോയ്സ് വിഭാഗത്തിൽ ബോൾ ത്രോമത്സരത്തിൽ സംസ്ഥാനത്ത ഒന്നാം സ്ഥാനവും സൗത്തസോൺ മത്സരത്തിൽ ഒന്നാം സ്ഥാനവും ദേശീയമത്സരത്തിൽ രണ്ടാം സ്ഥാനവും നേടി .2021 ൽ ജില്ലാ ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ ഓവറോൾ റണ്ണേഴ്‌സ് അപ്പ് ആയി സംസ്ഥാനമത്സരത്തിൽ 13 പേര് പങ്കെടുത്തു .