സെന്റ് ജോസഫ് സ് എച്ച്. എസ്സ്. ചെമ്പനോട/ചരിത്രം

13:21, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sjhschembanoda (സംവാദം | സംഭാവനകൾ) (ചരിത്രം കൂട്ടി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

ജീവിക്കാനുളള വ്യഗ്രതയിൽ സ്വന്തമെന്ന് കരുതിയതെല്ലാം വിട്ടെറി‍ഞ്ഞ് ഒന്നാം ലോകമഹായുദ്ധാനന്തരം മലബാറിലേയ്ക്കുള്ള കുടിയേറ്റം ആരംഭിച്ചു.കുടിയേറ്റക്കാർ ചെമ്പനോടയിലെ ഫലപൂയിഷ്ടമായ മണ്ണും കീഴടക്കി. തങ്ങളുടെ പിഞ്ചോമനകൾക്ക് വിദ്യയുടെ ആദ്യാക്ഷരങ്ങൾ പറഞ്ഞുകൊടുക്കുവാൻ കുടിയേറ്റ കർഷകർ അത്യുൽസുകരായിരുന്നു. ചെമ്പനോടയുടെ ഗുരുനാഥൻ എന്ന വിശേഷണത്തിന് സർവഥാ അർഹനായ യശ്ശശരീരനായ മാപ്പിളക്കുന്നേൽ സിറിയക്ക് മഹാപിള്ളയുടെ വരവോടെയാണ് ഈ മേഖലയിലെ വിദ്യാഭ്യാസരംഗം സജീവമായത് ചുങ്കത്തച്ചൻെറ കാലഘട്ടത്തിൽ 1949 ൽ സിറിയക്ക് സാർ ചെമ്പനോട പള്ളിയോടു ചേർന്ന് ഒരു ഏകാദ്ധ്യാപക കുടിപള്ളിക്കൂടം ആരംഭിച്ചു. അദ്ധ്യാപകക്ഷാമം നിരന്തരം അലട്ടികൊണ്ടിരുന്നപ്പോഴും വാഴേംപ്ലാക്കൽ ഏലിയാമ്മയുടെ നിസ്വാർഥ സേവനം എടുത്തുപറയേണ്ടതാണ്.അന്നത്തെ കുട്ടികളുടെ വേഷവിധാനത്തെപ്പറ്റി ചിന്തിക്കുന്നതും രസകരം. എല്ലാ ആൺകുട്ടികളുടെയും മിക്ക പെൺകുട്ടികളുടെയും വസ്ത്രം ഒറ്റതോർത്ത്,ബ്ലൗസും ഷർട്ടും ഒക്കെ വിശേഷാവസരങ്ങളിൽ മാത്രം.1953 ജൂൺ 15 ന് ചെമ്പനോടയിൽ റവ.ഫാദർ. ജോസ് കുറ്റൂർ മാനേജരായും ശ്രീ കെ.ആർ.ചെറിയാൻ ഹെഡ്മാസ്റ്ററായും എൽ.പി.സ്കൂൾ പ്രവർത്തനം ആരംഭീച്ചു.കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ഒൻപതു വർഷത്തിനു ശേഷം 1962 ജൂൺ 1ന് പ്രസ്തുത എൽ. പി.സ്കൂൾ യു .പി സ്കൂളായി ഉയർത്തപ്പെട്ടു.ആദ്യമാനേജർ റവ.ഫാ.ഫൗസ്റ്റീൻ സി.എം.ഐ. ആയിരുന്നു. ആദ്യ ഹെഡ്മാസ്റ്ററായി പി.സി.മാത്യുതരകനും നിയമിതനായി.കള്ളിവയലിൽ മൈക്കിൾ സംഭാവനയായി നൽകിയ സ്ഥലത്താണ് സ്കൂൾ നിർമ്മിക്കപ്പെട്ടത്. 1976ൽ ബഹു.തറയിലച്ചൻ മാനേജറായി ചെമ്പനോട സെന്റ് ജോസഫ്സ് ഹൈസ്കൂൾ അനുവദിക്കപ്പെട്ടു.സ്കൂൾ അനുവദിച്ചുകിട്ടുവാൻ ബഹുമാനപ്പെട്ട Dr.കെ.ജി.അടിയോടി പ്രകടിപ്പിച്ച താൽപര്യത്തെയും അന്നത്തെ പഞ്ചായത്ത് മെമ്പർ ദിവംഗതനായ വർഗീസ് ഒളോമന അനുഷ്ഠിച്ച സേവനങ്ങളെയും നന്ദിയോടെ അനുസ്മരിക്കട്ടെ. ആദ്യവർഷം 3 ഡിവിഷനിലായി 118കുട്ടികളോടെ 8-ാംക്ലാസ് ആരംഭിച്ചു.സ്കൂളിൽ ആദ്യപ്രവേശനം നേടിയത് വിൽസൻ പി വി. പൊങ്ങൻപാറയാണ്.

 1979 ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.