യു.എൻ എച്ച്. എസ്. പുല്ലൂർ

15:17, 6 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14 (സംവാദം | സംഭാവനകൾ) (as)


കാസറഗോഡ് ജില്ലയില്‍ പുല്ലൂര്‍ - പെരിയ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പുല്ലൂര്‍ ഉദയനഗര്‍ ഹൈസ്കൂള്‍ അരനൂറ്റാണ്ടായി ഒരു നാടിന്റെ സമഗ്ര പുരോഗതിയുടെ ഹൃദയ സ്പന്ദനമായി നിലകൊള്ളുന്ന വിദ്യാലയമാണ്. ഒരു നാടിന്റെ വികസന പാതയിലെ ചരിത്രരേഖയായിത്തീര്‍ന്ന സ്ഥാപനം പാവപ്പെട്ടവരുടേയും സാധാരണക്കാരുടെയും കുട്ടികള്‍ക്കായി ഇന്നും നിലകൊള്ളുന്നു.

യു.എൻ എച്ച്. എസ്. പുല്ലൂർ
വിലാസം
കാസറഗോഡ് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-12-201614



ചരിത്രം

കാസറഗോഡ് ജില്ലയില്‍ പുല്ലൂര്‍ - പെരിയ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പുല്ലൂര്‍ ഉദയനഗര്‍ ഹൈസ്കൂള്‍ അരനൂറ്റാണ്ടായി ഒരു നാടിന്റെ സമഗ്ര പുരോഗതിയുടെ ഹൃദയ സ്പന്ദനമായി നിലകൊള്ളുന്ന വിദ്യാലയമാണ്. 1953 ല്‍ അഡ്വ. പി കൃഷ്ണന്‍ പ്രസിഡന്റായും ശ്രീ.വസന്തഷേണായി മാസ്റ്റര്‍ വൈസ് പ്രസിഡന്റായും പുല്ലൂര്‍ എഡ്യുക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ സെന്റര്‍ എന്ന സൊസൈറ്റി രൂപീകരിച്ചു. അഡ്വ. പി കൃഷ്ണന്‍ നായര്‍ക്കുശേഷം ശ്രീ. വി.രാഘവന്‍ നായര്‍ പുതിയ മാനേജരായി. 1962 ല്‍ ശ്രീ. വിഷ്ണു വാഴുന്നവര്‍ മാനേജരായി 8,9 ക്ലാസ്സുകള്‍ ആരംഭിച്ചുകൊണ്ട് ഹൈസ്കൂളിന്റെ ആദ്യ ബാച്ച് തുടങ്ങി. ശ്രീ.വസന്തഷേണായി മാസ്റ്റര്‍ ആയിരുന്നു ആദ്യ പ്രധാനധ്യാപകന്‍ . 1964 ല്‍ പുല്ലൂര്‍ പ്രദേശത്തെ ആദ്യ പത്താം തരം ബാച്ച് ഉദയനഗറില്‍ നിന്നും പുറത്തിറങ്ങി. 1985 ല്‍ ശ്രീ. വിഷ്ണു വാഴുന്നവര്‍ സ്ഥാപനം കോഴിക്കോട് രൂപതയ്ക്ക് കൈമാറി. പിന്നീട് രൂപത വിഭജിക്കപ്പെട്ടപ്പോള്‍ സ്കൂള്‍ ഇന്നത്തെ മാനേജ്മെന്റായ കണ്ണൂര്‍ രൂപതയുടെ കൈയില്‍ വന്നു. ഒരു നാടിന്റെ വികസന പാതയിലെ ചരിത്രരേഖയായിത്തീര്‍ന്ന സ്ഥാപനം പാവപ്പെട്ടവരുടേയും സാധാരണക്കാരുടെയും കുട്ടികള്‍ക്കായി ഇന്നും നിലകൊള്ളുന്നു. കുറേ വര്‍ഷങ്ങളായി SSLC പരീക്ഷയില്‍ 100 % വിജയമാണ് സ്കൂളിന് ലഭിച്ചു കൊണ്ടിരിക്കുന്നത് . 2015 – 16 അധ്യയനവര്‍ഷത്തിലെ SSLC പരീക്ഷയില്‍ ഗ്രേഡിംഗ് അടിസിഥാനത്തില്‍ ബേക്കല്‍ സബ് ജില്ലയില്‍ ഒന്നാം സ്ഥാനവും കാസറഗോഡ് റവന്യു ജില്ലയില്‍ 13 - ാം സ്ഥാനവും കൈവരിച്ചത് ശ്രദ്ധേയമായ നേട്ടമാണ്.

ഭൗതികസൗകര്യങ്ങള്‍

9.68ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. UP,LP, വിഭാഗങ്ങളിലായി 14 ക്ലാസ് മുറികളും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1987-88 പി.എ സുധാകര൯
1988-89 വിലാസിനി
1989-91 ഉണ്ണി ക്രഷ്ണ വാരിയര്
1991-92 ഭാസ്കര൯ നാടാര്
1992-93 ശിവരാജ൯ ഇ കെ
1993 മറിയാമ്മ ജേക്കബ്
1993-95 ഇ പി മാധവ൯ നായര്
1995 ദാക്ഷയണി കെ
1995-97 രഞ്ജിനി പി എം
1997-98 സുധ എസ്
1998-99 കരുണാകര൯ കെ
1999-00 പി എം കരുണാകര൯
2000-01 മാലതി പി
2001-02 സി എച്ച് കുഞ്ഞബദുളള
2002-03 ലളിത സി എ൯
2003-04 സുകുമാരി സി
2004 ശേഖര൯.ടി
2004-05 കെ ചന്ദ്ര൯
2005-06 കെ കെ അബൂബക്കറ്
2006-07 എം ശാന്ത
2007-08 സി വി കാഞ്ജന
2008 വിക്ടറ് ഫെറണാണ്ടസ്
2008-09 പങ്കജാക്ഷ൯
2009 ശ്യാമള ടി

മികച്ച വിജയം കരസ്ഥമാക്കിയ പൂര്‍വവിദ്യാര്‍ത്ഥികള്‍

1998 വേണുഗോപാല൯.എം
1984 ഗോപാലക്രഷ്ണ൯ കെ വി
1985 റാണി സിറയക്ക്
1986 കുഞ്ഞിരാമ൯ പി
1987 ഗംഗാധര൯ എം
1988 ലത എ
1989 കോമളവല്ലി.സി
1990 ബിനോയികുരിയ൯
1991 സോഫി ജോണ്,സുധ കെ
1992 നാരായണ൯ വി
1993 രഘുനാഥ൯ കെ
1994 ബിന്ദു എം കെ
1995 ഷൈജി ജോസ്
1996 സുമേഷ് സി
1997 ഷെറി൯
1998 ബാബു കെ
1999 മഞ്ജുള പി
2000 രതീഷ് സി
2001 സോണിയ ബേബി
2002 മലനോജ്കുമാര് ടി
2003 ബിജിത എം
2004 ജോസഫ് ബേബി
2005 ക്രഷ്ണപ്രസാദ്
2006 ജോമി മോള്
2007 പ്രദീപ്
2008 സൗമ്യ മോള്
2009 വൈശാഖി

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=യു.എൻ_എച്ച്._എസ്._പുല്ലൂർ&oldid=151571" എന്ന താളിൽനിന്ന് ശേഖരിച്ചത്