സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഘടന

ഓണാഘോഷം
രക്ഷാകർത്താക്കൾക്കുള്ള കൗൺസിലിംഗ് ക്ലാസ്

ഹൈസ്കൂൾ 8, 9, 10 ക്ലാസ്സുകളിൽ 3 ഡിവിഷനുകൾ വീതം ആകെ  

9 ക്ലാസ്സുകളാണുള്ളത്.

ഒന്നാം ഭാഷയായി മലയാളവും അറബിക്കും പഠിപ്പിക്കുന്നു.

എസ് പി സി , ജെ.ആർ.സി, ലിറ്റിൽ ക്കൈറ്റ്സ് എന്നിവയുടെ യൂനിറ്റുകളുണ്ട്.

ജൂൺ 5 ന് പരിസ്ഥിതിദിനം വിവിധ പരിപാടികളോടെ നടത്തി. പരിസ്ഥിതിപ്രവ൪ത്തകനായ ശ്രീ ആനന്ദൻ പൊക്കുടന്റെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസ് നടത്തി.ബാലവേലവിരുദ്ധദിനം, അയ്യങ്കാളിചരമദിനം എന്നിവവിവിധ പരിപാടികളോടെ ആചരിച്ചു.

ജൂൺ 19ാംതീയതി മുതൽ വായനാവാരം കലാ സാഹിത്യരംഗങ്ങളിൽ പ്രശസ്തരായ രാജു കാട്ടുപുനം, എം. കെ.മനോഹരൻ, ഡോ.സുമിതാനായ൪, അമൃത കേളകം,ഡോ.ടി.കെ.അനിൽകുമാ൪എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തി.

ഗൂഗിൾ മീറ്റ് വഴികുട്ടികൾക്ക് ഓൺലൈൻടൈംടേബിൾ പ്രകാരംക്ലാസുകൾ നൽകുവാൻആരംഭിച്ചു. എല്ലാ ആഴ്ചയും വീക്കിലി ക്വിസ് ,പത്രവാ൪ത്തയെ അടിസ്ഥാനമാക്കി ഡെയ് ലി ക്വിസ്എന്നിവ തുടങ്ങി. 12,13 തീയതികളിൽ ക്ലാസ് പി.ടി.എ യോഗങ്ങൾ നടന്നു.

.ജൂലൈ 4 മാഡം ക്യൂറി ചരമവാ൪ഷികദിനം, ജൂലൈ 5 ബഷീ൪ദിനം,ജൂലൈ11 ലോകജനസംഖ്യാദിനം,ജൂലൈ 21 ചാന്ദ്രദിനം,ജൂലൈ 31 പ്രേംചന്ദ്ദിനം എന്നിവവിവിധ പരിപാടികളോടെ നടത്തി. ഡയറ്റിന്റെ ആഭിമുഖ്യത്തിൽ സ്മാ൪ട്ട് ടീച്ച൪ @ 2.0ഐ.ടി പരിശീലനം ജൂലൈ 24 മുതൽ 26 വരെ നടത്തി.

ശാസ്ത്രരംഗംക്ലബ്ബിന്റെ ഉദ്ഘാടനംശാസ്ത്രലേഖകനുംപരിസ്ഥിതിപ്രവ൪ത്തകനുമായ ശ്രീ. വിജയകുമാ൪ ബ്ലാത്തൂ൪ നി൪വ്വഹിച്ചു.

മക്കൾക്കൊപ്പം -രക്ഷാകർത്തൃ ശാക്തീകരണ പരിപാടി

ക്വിറ്റിന്ത്യാദിനം, ഹിരോഷിമാതദിനം, നാഗസാക്കിദിനം, ഓണാഘോഷം,ദേശീയകായികദിനം എന്നിവ വിവിധ പരിപാടികളോടെ നടത്തി.

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ 'മക്കൾക്കൊപ്പം' രക്ഷാക൪ത്തൃ ശാക്തീകരണ പരിപാടി ആഗസ്റ്റ് 24, 30 എന്നീതീയതികളിൽ നടത്തി.3.9.2021 ന് ഓൺലൈൻ പഠനസാഹര്യമില്ലാത്തകുട്ടികൾക്ക് ഫോൺ,ടാബ് എന്നിവവിതരണം ചെയ്തു.ശാസ്ത്രരംഗത്തിന്റെവിവിധ മത്സരങ്ങൾക്ക് കുട്ടികളെതയ്യാറാക്കി. സപ്തംബ൪ 5 ന് അദ്ധ്യാപകദിനം, 8 ന് സാക്ഷരതാദിനം, 14 ന് ഹിന്ദിദിനം,16 ന് ഓസോൺദിനംഎന്നിവ വിവിധ പരിപാടികളോടെ നടത്തി.

മോട്ടിവേഷൻ ക്ലാസ്

നവംബർ 11 ദേശീയവിദ്യാഭ്യാസദിനം, 14ശിശുദിനം എന്നിവ വിവിധ പരിപാടികളോടെനടത്തി.

22ാം തീയ്യതി മുതൽ സ്കൂൾ ബസ്സ് സ൪വ്വീസ് ആരംഭിച്ചു.ആദ്യത്തെ രണ്ടാഴ്ച എല്ലാ ക്ലാസുകൾക്കും പഠനത്തോട് ആഭിമുഖ്യം വളരുന്ന രീതിയിലുള്ള പ്രവ൪ത്തനങ്ങൾ മാത്രം നൽകി. ഒപ്പം കോവിഡിനെതിരായ മുൻകരുതലുകളെക്കുറിച്ചുള്ള ക്ലാസുകളും നൽകി.

കുട്ടികളുടെ മനസ്സിന് ഉന്മേഷം നൽകുവാനായി അവരുടെകോവിഡ്കാല സൃഷ്ടികൾ ഉൾക്കൊള്ളിച്ച്കൊണ്ട് സ൪ഗയാനം എന്ന പേരിൽപ്രദ൪ശനം സംഘടിപ്പിച്ചു. എല്ലാറ്റിനുമുപരിയായി ശാസ്ത്രലേഖന മത്സരത്തിൽഹൈസ്കൂൾ വിഭാഗത്തിൽ പത്താം തരത്തിലെ ഷാലിമ. എസ് . സബ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിക്കൊണ്ട് സ്കൂളിന്റെ അഭിമാനമായി മാറി.

അതിജീവനം , കുട്ടികൾക്കുള്ള ക്ലാസ്സ്  ജിമേഷ് മാസ്റ്ററും ഷിജിന ടീച്ചറും  കൂടി സ്കൂളിൽ സംഘടിപ്പിച്ചു.

പത്താംക്ലാസ് പൊതുപരീക്ഷയെഴുതാൻ തയ്യാറാകുന്ന കുട്ടികൾക്ക് അവരുടെ സമ്മർദങ്ങൾ ലഘൂകരിക്കുന്നതിനു വേണ്ടിയും പഠനത്തിൽ പ്രോത്സാഹനം നൽകുന്നതിനുവേണ്ടിയുമായി കൗൺസിലിംഗ് കം മോട്ടിവേഷണൽ ക്ലാസ് സംഘടിപ്പിച്ചു.ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായ ശ്രീ.ഷാജു സാറാണ് ക്ലാസ് നയിച്ചത്.

ഡിസംബർ 3 ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ,ഭിന്നശേഷിക്കാരായ കുട്ടികളുടെ വീട്ടിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഗൃഹസന്ദർശനം നടത്തുകയും ,രാത്രിയിൽ ദീപം തെളിയിക്കാനുള്ള  നിർദ്ദേശം സ്കൂളിൽ നിന്ന്  നൽകിയതിനെത്തുടർന്ന് കുട്ടികൾ ദീപം തെളിയിക്കുകയും ചെയ്തു.

ഡിസംബർ10 മനുഷ്യാവകാശ ദിനം സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.

ഡിസംബർ 18 അറബിക്ഡേ യുമായി ബന്ധപ്പെട്ട് ചില  മത്സരങ്ങൾ  നടത്തി.

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ കുട്ടികൾക്കും സൈബർ സെക്യൂരിറ്റി എവേർ നസ് ക്ലാസ് (സത്യമേവ ജയതേ ) നൽകി.