ജി യു പി എസ് ഒഞ്ചിയം/ഹിന്ദി ക്ലബ്
ഹിന്ദി ക്ലബ്
ഹിന്ദി ഭാഷയോടുള്ള സ്നേഹവും പരിജ്ഞാനവും പ്രചാരണവും വളർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ സ്കൂളിൽ സുരഭി ടീച്ചറുടെ നേതൃത്വത്തിലുള്ള ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തു വരുന്നു.
ഹിന്ദി ഭാഷയെ പരിപോഷിപ്പിക്കുന്നതിനുവേണ്ടി ബി ആർ സി തലത്തിൽ ആവിഷ്കരിച്ച 'സുരീലി ഹിന്ദി' എന്ന പദ്ധതി സ്കൂൾ തലത്തിൽ നടപ്പിലാക്കിവരുന്നു.
ഹിന്ദി ക്ലബ് ഉദ്ഘാടനവും പ്രേംചന്ദ് ജയന്ദി ആഘോഷവും
ആധുനിക ഹിന്ദി ഉർദു സാഹിത്യത്തിലെ ഏറ്റവും മഹാന്മാരായ സാഹിത്യകാരന്മാരിൽ ഒരാളാണ് മുൻഷി പ്രേംചന്ദ് . അദ്ദേഹത്തിന്റെ ജന്മദിനമായ ജൂലൈ 31 പ്രേംചന്ദ് ദിനമായി ആചരിക്കുന്നു.കുസാറ്റിലെ അസോസിയേറ്റ് പ്രൊഫസർ ഡോ.പ്രഭാകരൻ ഹെബ്ബാർ ഇല്ലത്ത് സ്കൂളിലെ ഹിന്ദി ക്ലബ്ബ് ഉദ്ഘാടനവും പ്രേംചന്ദ് ജയന്തി ആഘോഷവും ഓൺലൈനായി ഉദ്ഘാടനം ചെയ്തു.