ഗവണ്‍മെന്റ് ഹൈസ്കൂള്‍ പൊളേളത്തൈ, (Govt:H.S.Pollethai), ചേര്‍ത്തല ആലപ്പുഴ നാഷണല്‍ ഹൈവേയില്‍ വളവനാട് കവലയില്‍ നിന്നും 3 കിലോമീറ്റര്‍ പടീഞ്ഞാറൂളള ബീച്ച് റോഡില്‍ പൊളേളത്തൈ ഹോളി ഫാമിലി ചര്‍ച്ചിനു സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നല്‍കിയ ഈ സ്കൂള്‍, കായികരംഗം ഉള്‍പ്പടെ വിവിധമേഖലകളില്‍ പ്രശസ്തരായി തീര്‍ന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തില്‍ അനേകം പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യര്‍ഹമായ നേട്ടം കൈവരിയ്ക്കുവാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളില്‍ തുടര്‍ച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തി എസ്‌. എസ്. എല്‍.സി, പരീക്ഷകളില്‍ ഉന്നത വിജയം നേടുവാന്‍ ഈ സ്കൂളിന്‌ കഴിയുന്നുണ്ട്.

ഗവ ഹൈസ്കൂൾ, പൊള്ളേത്തൈ
വിലാസം
പൊളേളത്തൈ,ആലപ്പൂഴ

ആലപ്പുഴ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
05-12-2016Ghspollethai



ചരിത്രം

ഏകദേശഠ 140 വര്‍ഷങ്ങള്ക്കുമുന്‍പ് സ് ഥാപിച്ചതാണ് ഈ സ്കൂള്‍.ആദ്യ കാലത്ത് സ്വകാര്യ മേഖലയിലെ ലോവര്‍ പ്രൈമറി സ്കൂള്‍ ആയിരുന്നു. പൊേേേേളേളത്തൈ പുത്തന്‍പുരയ്കല്‍ മോണ്‍സിഞ്ഞോര്‍ റെയ്നോള്‍‍‍‍‍ഡ്‍‍പുരയ്കലിന്റെ പിതാമഹന്റെ നിയന്ത്രണത്തായിരുന്നു. കാലവര്‍ഷക്കെടുതിയില്‍ ഈ സ്കൂള്‍ കെട്ടിടഠ തകര്‍ന്നു വീഴുകയുഠ തുടര്‍ന്ന് നാട്ടുകാരുടെ ശ്രമഫലമായീ പുതിയ കെട്ടിടം നിര്‍മ്മിച്ച് ക്ലാസുകള്‍ ആരംഭിക്കുകയുഠ ചെയ്തു.


1980-81 സ്കൂള്‍ വര്‍ഷത്തില്‍ അന്നത്തെ കേരള സര്‍ക്കാര്‍ അപ്പര്‍ പ്രൈമറി സ്കൂളായി അപ്ഗ്രേ‍ഡ് ചെയ്തു. ശ്രീ. കൊച്ചുവീട്ടില്‍ രാഘവക്കുറുപ്പ് പി.ടി.എ. പ്രസിഡന്റുഠ ശ്രീ.ചാരങ്കാട്ട് ജോസഫ് ദാസ് കണ്‍വീനറായുമുള്ള കമ്മറ്റിയുടെ ശ്രമഫലമായിട്ടാണ് യു.പി.സ്ക്കൂളിന് ആവശ്യ മായ കെട്ടിടഠ നിര്‍മ്മിച്ചത്. ആദ്യ ത്തെ യു.പി.സ്കൂള്‍ H.M ശ്രീമതി K.C എലിസബത്ത് ആയിരുന്നു. 1987-88 സ്കൂള്‍ വര്‍ഷത്തിലാണ്ഹൈസ്കൂളായി ഉയര്‍ത്തിയത്. ശ്രീ.T.J.ആഞ്ചലോസ്.M.L.A രക്ഷാധികാരിയുഠ മാരാരിക്കുളഠ തെക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ.K.R ധര്‍മ്മാനന്‍ദന്‍ ജനറല്‍ കണ്‍വീനറുഠ, ശ്രീ.കൂര്‍ക്കാപറമ്പില്‍ കേശവന്‍ കണ്‍വീനറായുമുള്ള കമ്മറ്റിയുടെ കഠിന പ്രയത്നത്താലാണ് ഹൈസ്കൂള്‍ ആയത്. ഹൈസ്കൂളിന്റെ H.M.in charge കലവൂര്‍ ഹൈസ്കൂളില്‍ നിന്നുള്ള ശ്രീ.K.ഗോപാലകൃഷ്ണന്‍ ആയിരുന്നു.10-ാഠ ക്ലാസ് പൂര്‍ത്തിയായപ്പോള്‍ ആദ്യ ത്തെ ഹെഡ്മാസ്റ്റ ര്‍ ശ്രീ. M.T തോമസ്സായിരുന്നു. നാട്ടുകാരുടേയും P.T.A. കമ്മറ്റിയുടേയും ശക്തമായ ഇടപെടലുകളിലൂടെയാണ് തീരദേശറോഡില്‍ നിന്നും സ്കൂളിന്റെ മുന് വശത്തേക്കുള്ള റോ‍‍‍‍‍‍‍‍ഡ് നിര്മ്മിച്ചത്.


ഭൗതികസൗകര്യങ്ങള്‍

1 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

അപ്പര്‍ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും വെവ്വേറെ സ്മാര്‍ട്ട് ക്ലാസ് റൂം ഉണ്ട്.ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ഉള്ള കമ്പ്യൂട്ടര്‍ ലാബ് ഹൈസ്കൂളിനുണ്ട്. 15 കമ്പ്യൂട്ടറുകളുണ്ട്. ശാസ്ത്ര വിഷയങ്ങള്‍ക്ക്‌ അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയുണ്ട്. പൊതു ഗ്രന്‌ഥ ശാലയില്‍ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങള്‍ ലഭ്യമാണ്‌.



പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

 [[ക്ലാസ് മാഗസി

റെഡ് ക്രോസ്‍

മേളകലിലും കലാ കായിക സാഹിത്യ മത്സരങ്ങളിലും ഉന്നത തല വിജയം കരസ്ഥമാക്കികൊണ്ട് ശ്രദ്ധ പിടിച്ചു പറ്റുവാന്‍ സ്കൂളിന് കഴിഞ്ഞിരിക്കുന്നു. ഈ സ്കൂള്‍ വര്‍ഷത്തില്‍ പുതിയൊരു കിരീടം കൂടി അ ണിയാന്‍ ഈ സരസ്വതീ ക്ഷേ ത്രത്തിന് ഇടവന്നു.‍. 2005-ല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ ആരംഭിച്ചു.*ഐ. ടി. ക്ലബ്ബ് ഐ.ടി ക്ലബ്ബിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍


  • കണ്‍വീനറെ തെരഞ്ഞെടുക്കുക
  • ഓരോക്ലാസ്സില്‍ നിന്നും അംഗങ്ങളെ തെരഞ്ഞടുക്കുക
  • ക്ലബ്ബുമായി ബന്ധപ്പെട്ട മത്സരങ്ങള്‍ നടത്തുക
  • മാസത്തിലൊരിക്കല്‍ ഐ ടി ക്ലബിന്റെ മീറ്റിംഗ് വിളിച്ചു കൂട്ടുക

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.ജെ. ആന്ചലോസ്-Ex.M.P,Ex.M.L.A,Plantation Corporation Chairman.
  • ജെറ്റി. സി. ജോസഫ്-Athlete
  • ജീന് ക്രിസ്റ്റീന്-Footballer
  • പി.ജെ. (ഫാന്സിസ്-Ex.M.L.A

വഴികാട്ടി

<googlemap version="0.9" lat="9.586511" lon="76.306765" zoom="16" width="350" height="350" selector="no" controls="none"> 9.638746, 76.343393, Govt.D.V.H.S.S,Charamangalam (P) 9.582893, 76.307774, Govt. HIGH SCHOOL, POLLETHAI Near Pollethai Bridge </googlemap>

മറ്റുതാളുകള്‍

"https://schoolwiki.in/index.php?title=ഗവ_ഹൈസ്കൂൾ,_പൊള്ളേത്തൈ&oldid=150020" എന്ന താളിൽനിന്ന് ശേഖരിച്ചത്