ചേര്‍ത്തല.

ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി
വിലാസം
മണ്ണഞ്ചേരി

ആലപ്പുഴ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജാതകുമാരി എം കെ

പി റ്റി എ പ്രസിഡന്റ് (എസ് എം സി ചെയര്‍മാന്‍) : സി എ റ‍ഷീദ്

ചരിത്രം

മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ആലപ്പുഴ മധുര സംസ്ഥാന പാതക്ക് കിഴക്കുഭാഗത്ത് മണ്ണഞ്ചേരി ജംഗ്ഷന് 250 മീറ്റര്‍ വടക്ക്മാറി മണ്ണഞ്ചേരി ഗവ:ഹൈസ് ക്കൂള്‍ സ്ഥിതി ചെയ്യുന്നു.1905-ല്‍ ഒന്നാം സ്റ്റാന്റഡേര്‍ഡ് മുതല്‍ അഞ്ചാം സ്റ്റാന്റേര്‍ഡ് വരെ എല്‍.പി വിഭാഗമായിട്ടാണ് സ്കൂള്‍ ആരംഭിച്ചത്. നാനജാതി മതസ്ഥര്‍ക്കും ഈ സ്കൂളില്‍ പഠിക്കാനുള്ള അവസരം ഉണ്ടാകണമെന്ന വ്യവസ്ഥയില്‍ ചിരട്ടക്കാട്ടു കുടുംബം സൗജന്യമായി നല്‍കിയ ഒരേക്കര്‍ അഞ്ച് സെന്റ് സ്ഥലത്താണ് സ് ക്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. പ്രാഥമിക വിദ്യാഭ്യാസം പോലും സാധാരണക്കാരന്‍ അപ്രാപ്യമായ ഒരു കാലഘട്ടമായിരുന്നു 1990-കള്‍. എഴുത്തും വായനയും ഗണിതവും മനസ്സിലാക്കുവാന്‍ ഇവിടത്തെ ഗ്രാമീണര്‍ക്ക് ലഭിച്ച ആദ്യ അവസരമായിരുന്നു അത്. പ്രശസ് തരായ ധാരാളം ഗുരുക്കന്‍മാരുടെ അനുഗ്രഹം അന്നത്തെ കുഞ്ഞുങ്ങള്‍ക്ക് ലഭിച്ചു. വിദ്യയുടെ ആദ്യ വെളിച്ചം നാടിനു നല്‍കിയ ഈ സരസ്വതീക്ഷേത്രത്തില്‍ അറിവിന്റെ ആദ്യാക്ഷരം നാവില്‍ കുറിച്ചവര്‍ ജീവിത വിജയം നേടി.മികച്ച കര്‍ഷകരും കച്ചവടക്കാരും സത്യസന്ധരായ പൊതുപ്രവര്‍ത്തകരും ആത്മാര്‍ത്ഥതയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അദ്ധ്യാപകരും ഉള്‍പ്പെടെ വിവിധ തുറകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവര്‍ ഈ വിദ്യാലയത്തിലെ ആദ്യ പഠിതാക്കളായിരുന്നു. അക്ഷരമന്ത്രത്തിന്റെ ഉറവകള്‍ തേടി തിരുമുറ്റത്തെത്തിയ പതിനായിരങ്ങള്‍ക്ക് അറിവിന്റെ പാലാഴീ തീര്‍ത്ത വിദ്യാലയ മുത്തശ്ശി.... നൂറുകഴിയുമ്പോഴും ആയിരങ്ങളെ മാറോടു ചേര്‍ത്ത് ഇന്നും നാടിന് അഭിമാനമായി.... ഗവ:ഹൈസ് ക്കൂള്‍ മണ്ണഞ്ചേരി.... നന്മയായ്... പ്രൗഢിയോടെ... നിറദീപമായ്... സ്വാഭിമാനം നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങള്‍

ഒരേക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രവര്‍ത്തിക്കുന്നു. മള്‍ട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകള്‍ എടുക്കുവാന്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിള്‍ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയുള്ള വിദ്യാഭ്യാസ പരിപാടികള്‍ കുട്ടികളെ കാണിച്ചുവരുന്നു. ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഒരു ലാബില് ഏകദേശം പത്തൊന്‍പതേളംക മ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.18019 1.jpg
  സോപ്പ് നിര്‍മ്മാണം
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
അവസാനം തിരുത്തിയത്
05-12-2016GHSMANNANCHERRY



മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : mohanan, Yesodhara,Ammukkutty

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പ്രശസ്ത സിനിമാ താരം

വഴികാട്ടി

<googlemap version="0.9" lat="9.589579" lon="76.354637" zoom="13" width="350" height="350" selector="no" controls="none">

http:// 11.071469, 76.077017, MMET HS Melmuri 9.729361, 76.314468 9.746618, 76.294556 9.84862, 76.308975, govthssmannancherry 8kmnorthward of Alappuzha town (M) 9.566389, 76.348114, mannancherry school ആലപ്പുഴ തണ്ണീര്‍മുക്കം റൂട്ടില്‍ മണ്ണഞ്ചേരി ജംഗ്ഷന് ഒരു ഫര്‍ലോംഗ് വടക്ക് റോഡിന് കിഴക്ക് വശം </googlemap>

"https://schoolwiki.in/index.php?title=ഗവ_ഹൈസ്കൂൾ,_മണ്ണഞ്ചേരി&oldid=149755" എന്ന താളിൽനിന്ന് ശേഖരിച്ചത്