സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലയാളം ക്ലബ്ബ്

മലയാളം ക്ലബ്ബ് തല പ്രവർത്തനങ്ങൾ നന്നായി നടത്താറുണ്ട്.എല്ലാ വർഷവും വായനാ ദിനം , ബഷീർ ദിനം, മാതൃഭാഷാ ദിനം , കർഷക ദിനം എന്നിവ സമുചിതമായി ആഘോഷിക്കാറു ണ്ട്. കുട്ടികൾ എഴുതിയ കഥകൾ കവിതകൾ, ചൊല്ലുകൾ എന്നിവ ഉൾപ്പെടുത്തി പതിപ്പുകൾ നിർമ്മിക്കാറുണ്ട്. പാഠഭാഗവുമായി ബന്ധപ്പെട്ട് കഥകളി, തെയ്യം എന്നീ കലാരൂപങ്ങളുടെ നേർക്കാഴ്ചകൾ  കുട്ടികൾക്ക് നൽകാറുണ്ട്.

സയൻസ് ക്ലബ്ബ്

പരിസ്ഥിതി ദിനം, ചാന്ദ്രദിനം, പ ക്ഷി നിരീക്ഷണ ദിനം, ഓസോൺ ദിനം, ബഹിരാകാശ വാരം,കീടനാശിനി വിരുദ്ധ ദിനം, ദേശീയ ശാസ്ത്രദിനം,തുടങ്ങിയ ദിനാചരണങ്ങൾ പഠനത്തോടൊപ്പം ഇവിടെ നടത്താറുണ്ട്. പച്ചക്കറിവിത്ത് വിതരണം, മരത്തൈ വിതരണം, വാനനിരീക്ഷണ ക്ലാസ്, ശാസ്ത്ര പരീക്ഷണ ശില്പശാലകൾ, ശാസ്ത്രനിർമ്മാണ പ്രവർത്തനങ്ങൾ,സ്കൂൾ തല ശാസ്ത്രമേളകൾ എന്നിവ എല്ലാവർഷവുംവളരെ ഭംഗിയായി,പങ്കാളിത്ത മികവോടെ ഇവിടെ നടത്തപ്പെടുന്നു.കുട്ടികളെ നിലമ്പൂരിലെ പ്രകൃതി പഠനകേന്ദ്രത്തിൻ്റെ ക്യാമ്പുകളിൽ പങ്കെടുപ്പിക്കാറുണ്ട്.വർഷങ്ങൾ കഴിഞ്ഞാലും കുട്ടികൾ ഓർത്തിരിക്കുന്ന 2 ദിവസങ്ങളാണ് എല്ലാവർക്കും ഇത്.


ഇംഗ്ലീഷ് ക്ലബ്ബ് 


ജൂണിൽത്തന്നെ ക്ലബ്ബ് രൂപീകരിക്കുകയും 2 ആഴ്ചയിൽ ഒരിക്കൽ എന്ന രീതിയിൽ കുട്ടികളെ വിളിച്ച് വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ നൽകുകയും ചെയ്യാറുണ്ട്. "ഹലോ ഇംഗ്ലീഷ്"   തുടങ്ങിയവ നല്ല രീതിയിൽ അവതരിപ്പിക്കാറുണ്ട്.

1എല്ലാ പ്രധാന ദിനാചരണങ്ങളുടെയും ഇംഗ്ലീഷ് ഭാഷയിലുള്ള പ്രവർത്തനങ്ങൾ പോസ്റ്റർ  ആയോ കുറിപ്പായോ തയ്യാറാക്കാറുണ്ട്.

2 സ്പോക്കൺ ഇംഗ്ലീഷ്  ക്ലാസുകൾ നടത്താറുണ്ട്

3. ക്യാമ്പുകൾ  സംഘടിപ്പിക്കാറുണ്ട്

4. ഇംഗ്ലീഷ് ഫെസ്റ്റ് :ക്ലാസ് തലം  സ്ക്കൂൾ തലം എന്നിവ സംഘടിപ്പിക്കാറുണ്ട്.

5. ഒരു ദിനം ഒരു വാക്ക് , ഇന്നത്തെ ചിന്ത, എന്നിവ പ്രാവർത്തികമാക്കി

എല്ലാ ക്ലാസിന്റെയും മുന്നിൽ മഹദ് വചനങ്ങൾ വച്ചു.

അദ്ധ്യാപക ദിനം, പുതുവത്സരദിനം പോസ്റ്റൽ ദിനം, പതാക ദിനം എന്നിവ വൈവിദ്ധ്യത്തോടെ ഏറ്റെടുത്ത് നടത്താറുണ്ട്.

7 സ്ക്കൂൾ ചരിത്രത്തിലെ ആദ്യ പ്രിന്റഡ് ഇംഗ്ലീഷ് മാഗസിൻ പുറത്തിറക്കി.

8. ഇംഗ്ലീഷ് ലൈബ്രറി പുസ്തകങ്ങൾക്കായി ഒരു അലമാര സജ്ജമാക്കി.

സബ് ജില്ലാ-ജില്ലാ തല ഇംഗ്ലീഷ് പദ്യംചൊല്ലൽ, പ്രസംഗ മത്സരം എന്നിവയിൽ സമ്മാനങ്ങൾ നേടാൻ നേടാൻ കഴിഞ്ഞിട്ടുണ്ട്.

ഇംഗ്ലീഷ് ഫെസ്റ്റിന്റെ ക്ലസ്റ്റർ തലത്തിൽ എൽ പി  യിലും യു പി  യിലും ഓവറോൾ ഉം  സബ് ജില്ലാ മത്സരങ്ങളിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

മാസത്തിൽ ഒരിക്കൽ ഇംഗ്ലീഷ് ദിനമായി ആചരിക്കാറുണ്ട്. അന്നത്തെ പ്രാർത്ഥനയും പ്രതിജ്ഞയും ഇന്നത്തെ ചിന്ത എന്നിവയും അസംബ്ലിയും പ്രധാന അദ്ധ്യാപകന്റെ നിർദ്ദേശങ്ങളും അറിയിപ്പുകളും, അദ്ധ്യാപകരുടെ ഇടപെടലും ഇംഗ്ലീഷിൽത്തന്നെയാണ് നടത്താറുള്ളത് '

വ്യാഴാഴ്ച പത്രം ( തേർസ്ഡേ ജേർണൽ ) എന്ന പേരിൽ കുട്ടികൾ ഓരോ ആഴ്ചയും സ്കൂളിലും ക്ലാസിലും നടന്ന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് തയ്യാറാക്കി പ്രദർശിപ്പിക്കാറുണ്ട്.ഓരോ ആഴ്ചയും ഓരോ ഹൗസിലെ കുട്ടികൾക്കാണ് ചുമതല നൽകാറുള്ളത്.

ദേശീയ ഹരിതസേന (എൻ ജി സി)

കണ്ണാന്തളി എന്ന പേരിൽ ദേശീയ ഹരിതസേനയുടെ ഒരു യൂണിറ്റ് ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളിൽ താല്പര്യമു ള്ള കുട്ടികളെ ചേർത്ത് സ്കൂൾ ഹരിത വല്ക്കരണം, പച്ചക്കറി കൃഷി,ഔഷധ സസ്യ പരിപാലനം, പ്ലാസ്റ്റിക്ക് നിർമ്മാർജനം, ബോധവല്കരണം, ചെറിയ ശുചീകരണ പ്രവർത്തനങ്ങൾ, ക്യാമ്പുകൾ, ഫീൽഡ് ട്രിപ്പുകൾ, ഈ വിഷയവുമായി ബന്ധപ്പെട്ട ക്ലാസുകൾ, മത്സരങ്ങൾ, ദിനാചരണങ്ങൾ, സൗഹൃദ സംഭാഷണങ്ങൾ എന്നിവ വഴി ഹരിതബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ പരമാവധി ശ്രമിക്കാറുണ്ട്

വിവിധ പ്രവർത്തനങ്ങൾക്കായി ദേശീയ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് നൽകുന്ന ഫണ്ട് 2 തവണ നമ്മുടെ സ്കൂളിന് ലഭിച്ചിട്ടുണ്ട് വിവിധ ക്ലാസുകൾ, നിർമ്മാണപരിശീലനങ്ങൾ, ചെറിയ ഫീൽഡ് ട്രിപ്പുകൾ ,കുട്ടികൾക്ക് വിവിധങ്ങളായ മത്സരങ്ങൾ എന്നിവയെല്ലാം ചെയ്യാൻ ഈ ഫണ്ട് സഹായകമായി

ഗണിത ക്ലബ്ബ്

എല്ലാ വർഷവും ഗണിത ക്ലബ്ബ് രൂപീകരിക്കുകയും രണ്ടാഴ്ചയിലൊരിക്കൽ എന്ന രീതിയിൽ പ്രവർത്തനങ്ങൾ നൽകാറുമുണ്ട് . ഗണിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പ്രദർശിപ്പിക്കുന്നതിനായി ഒരു ഗണിത നോട്ടീസ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട് . ഒരു ആഴ്ചയിൽ  ഒരു ക്ലാസ്സ് എന്ന രീതിയിൽ  നോട്ടീസ് ബോർഡിൽ നമ്പർ പാറ്റേണുകൾ, ജോമെട്രിക് പാറ്റേണുകൾ, പസിലുകൾ, ഗണിത കളികൾ, ക്വിസ് ചോദ്യങ്ങൾ, ഗണിതം ഉൾക്കൊള്ളുന്ന പേപ്പർ കട്ടിങ്ങുകൾ തുടങ്ങിയവ പ്രദർശിപ്പിക്കാറുണ്ട്. ഓരോ ആഴ്ചയിലും 10 ക്വിസ് ചോദ്യങ്ങൾ വീതം ഗണിത നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും വർഷാവസാനം അതിലെ ചോദ്യങ്ങൾ ഉൾപ്പെടുത്തി ഒരു മെഗാക്വിസ് സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യാറുണ്ട്. ഗണിത ക്യാമ്പുകളും പഠനോപകരണ ശില്പശാലകളും വളരെ നല്ല രീതിയിൽ സംഘടിപ്പിക്കാറുണ്ട് .

ഗണിത ലൈബ്രറി യിലേയ്ക്ക് പുസ്തകങ്ങൾ സജ്ജീകരിക്കുന്നതിനായി ഒരു അലമാര വാങ്ങി. ഗണിത ശാസ്ത്രജ്ഞന്മാരുടെ ഫോട്ടോകൾ ലാമിനേറ്റ് ചെയ്തു ചുമരിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.സി പി ടി എ യുടെ സഹകരണത്തോടെ വിവിധ ബഹുഭുജങ്ങളുടെ ആകൃതിയിൽ മരങ്ങൾക്കു ചുറ്റും ഇരിപ്പിടങ്ങൾ നിർമ്മിച്ചിട്ടുണ്ട്.

ഗണിതശാസ്ത്രമേള കളിൽ എല്ലാ വിഭാഗങ്ങളിലും പങ്കെടുക്കുകയും മികച്ച വിജയം നേടുകയും ചെയ്യാറുണ്ട്.  പല വർഷങ്ങളിലും സബ്ജില്ലയിൽ തന്നെ മൂന്ന് സ്ഥാനങ്ങൾക്കുള്ളിൽ സ്ക്കൂൾ വരാറുണ്ട്.

2020 ജനുവരിയിൽ പഞ്ചായത്ത് തല ഗണിതോത്സവം വളരെ വിപുലമായ രീതിയിൽ തന്നെ സ്ക്കൂളിൽ വച്ച് നടന്നു.

സാമൂഹ്യ  ശാസ്ത്ര ക്ലബ്

1.June 26 ലഹരി വിരുദ്ധ ദിന വുമായി ബന്ധപ്പെട്ടു കൊണ്ട് ലഹരി ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങളൾ കുട്ടികളിലെത്തിക്കാനും,ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണം നടത്തുന്നതിനുമായി ജെ എച്ഛ് ഐ , എസ് ഐ പോലെയുള്ള പ്രമുഖ വ്യക്തികളെ കൊണ്ട് കുട്ടികൾക്ക് വേണ്ടി ബോധവത്ക്കരണ ക്ലാസ്സുകൾ ക്ലബ്ബിന്റെ  നേതൃത്ത്വത്തിൽ സംഘടിപ്പിച്ചു.

2. ജനാധിപത്യ ബോധം കുട്ടികളിൽ വളർത്തിയെടുക്കുന്നതിനായി ജനാധിപത്യ രീതിയിൽ തന്നെ ഒരു പാർലമെൻ്റ് ഇലക്ഷൻ മാതൃകയിൽ സ്ക്കൂൾ ലീഡർ തെരഞ്ഞെടുപ്പ് എല്ലാ വർഷങ്ങളിലും  നടത്തി വരുന്നു. പഴയ കാലങ്ങളിൽ ബലറ്റ് പേപ്പർ മാതൃകയിലും ഇപ്പോൾ ഇലട്രോണിക്ക് ബാലറ്റ് രീതിയിലുമാണ് സ്കൂൾ പാർമെന്റ് ഇലക്ഷൻ നടത്തുന്നത്.

3.സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക്‌ ആൽബം നിർമ്മാണം, പതാക നിർമ്മാണം, കൊളാഷ് ദേശഭക്തിഗാനാലാപന മത്സരം, ക്വിസ് എന്നിവ നടത്തി.

4. ക്ലബിൻ്റെ നേതൃത്വത്തിൽ പൂന്താനം ഇല്ലം, 1921 മലബാർ കലാപ ചരിത്രവുമായി ബന്ധപ്പെട്ട പാണ്ടിക്കാട് കൊളപ്പറമ്പ് എം എസ് പി ക്യാമ്പ് ഇന്നിവിടങ്ങളിലേക്ക് കുട്ടികളെയും കൊണ്ട് ഒരു പഠനയാത്ര സംഘടിപ്പിച്ചു. എം എസ് പി ക്യാമ്പ് സന്ദർശിച്ചപ്പോൾ   പോലീസ് സേനയിൽ ഇപ്പോൾ ഉപയോഗിക്കുന്നതും പണ്ട് കാലങ്ങളിൽ ഉപയോഗിച്ചിരുന്നതുമായ ആയുധങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കാൻ കഴിഞ്ഞത് കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു.

5. സ്ക്കൂൾ പാർലമെൻ്റ് സംഘടിപ്പിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് പ്രസംഗ മത്സരം സംഘടിപ്പിച്ചു.

പ്രവൃത്തി പരിചയ ക്ലബ്ബ്

കുട്ടികളിൽ ശാസ്ത്ര-ഗണിത അഭിരുചിക്കൊപ്പം പ്രവൃത്തിപരിചയത്തിലും താൽപര്യം വളർത്താനായി കുറെയധികം പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. എല്ലാ വ്യാഴാഴ്ചകളിലും 2 മണി മുതൽ 4 മണി വരെ ടാലൻ്റ് ലാബ് എന്ന പേരിൽ നടത്തുന്ന വർക്ക്ഷോപ്പിൽ കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ച് ഓരോ ഗ്രൂപ്പിനും വ്യത്യസ്ത ഇനങ്ങളിൽ പരിശീലനം നടത്തി വരുന്നുണ്ട്- പേപ്പർക്രാഫ്റ്റ് , എംബ്രോയിഡറി, ഫാബ്രിക് പെയ്ൻ്റ്, മുത്തുകൾ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ, പാഴ് വസ്തുക്കൾ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ തുടങ്ങിയ മത്സര ഇനങ്ങൾക്കു പുറമേ കരാട്ടെ, സ്പോർട്സ്, ജനറൽ നോളേജ് തുടങ്ങിയ വിവിധ മേഖലകളിലുള്ള ക്ലാസുകളും നടത്തുന്നുണ്ട്.ഇതിൻ്റെ ഫലമായി ഓരോ ഇനത്തിലും മികച്ച കുട്ടികളെ കണ്ടെത്താൻ സാധിക്കുന്നുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്നതിന് കുട്ടികളെ തയ്യാറാക്കുക എന്നതിലുപരി പങ്കെടുക്കുന്ന മത്സരങ്ങളിൽ വിജയികളാവാൻ കഴിയുന്നത് സ്കൂളിന് തന്നെ അഭിമാനകരമാണ്.-സംസ്ഥാന തലത്തിൽ എംബ്രോയഡറിക്ക് ലഭിച്ച വിജയം എടുത്തു പറയത്തക്കതാണ്. കുട്ടികളുടെ താൽപര്യത്തിനനുസരിച്ച് പരിശീലനം നൽകാൻ കഴിയുന്നത് പ്രവൃത്തി പരിചയ ക്ലബ്ബിൻ്റെ ഒരു നേട്ടം തന്നെയാണ്.

ഹിന്ദി ക്ലബ്ബ്

ഹിന്ദി ഭാഷയോട് കുട്ടികൾക്ക് താല്പര്യം വർദ്ധിപ്പിക്കുവാൻ വേണ്ടി ഹിന്ദി ക്ലബ്ബിൽ പ്രവർത്തനങ്ങൾ നൽകാറുണ്ട്. ചെറിയ ചെറിയ ഹിന്ദി പുസ്തകങ്ങൾ വായിച്ചു കുറിപ്പ് തയ്യാറാക്കുക, വായിച്ച് പുസ്തകത്തിൽ നിന്നും ചോദ്യങ്ങൾ ചോദിച്ച് ഉത്തരം എഴുതി പ്പിക്കുക. കൂടാതെ ഹിന്ദി നോട്ടീസ് ബോർഡ് ആഴ്ചയിലൊരു ദിവസം  പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഹിന്ദിയിൽ നൽകി അതിൽ ശരിയുത്തരം നൽകുന്ന കുട്ടികളിൽ നിന്നും ഒരാളെ തിരഞ്ഞെടുത്ത് സമ്മാനം നൽകുക, ഹിന്ദി വാർത്ത കേൾപ്പിച്ച് കുട്ടികളെക്കൊണ്ട് വായിപ്പിക്കുക തുടങ്ങിയവ ഹിന്ദി ക്ലബ്ബിൽ ചെയ്യാറുണ്ട്.

ഉർദു ക്ലബ്ബ്

കലോത്സവ വേദികളെ ധന്യമാക്കികൊണ്ട് എല്ലാ വർഷവും ഒന്നോ രണ്ടോ സ്ഥാനങ്ങൾ സ്കൂളിൽ ഇതുവരെ എത്തിക്കാൻ കഴിഞ്ഞു.

വർഷം തോറും നടന്നു വരുന്ന അല്ലമ്മ ഇക്ബാൽ ഉർദു ടാലെന്റ്റ് മീറ്റിൽ ജില്ല തലത്തിൽ വരെ മികച്ച സ്ഥാനങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.

അറബി ക്ലബ്ബ്

# ദിനാഘോഷങ്ങളിൽ പ്രത്യേക പഠന പ്രവർത്തനങ്ങൾ നൽകി വരുന്നു

# അലിഫ് അറബി ക്ലബ് നടത്തിയ മാഗസിൻ മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു , സബ്‌ജില്ലാ തലത്തിൽ ഒന്നാം സ്‌ഥാനവും സംസ്ഥാന തലത്തിൽ A ഗ്രേഡും ലഭിച്ചു

# അലിഫ് അറബി ക്ലബ് സംഘടിപ്പിക്കാറുള്ള എല്ലാ ക്വിസ് മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്

# സ്കൂൾ തലത്തിൽ അറബിക് കലോൽസവം ഓൺലൈനായി നടത്തി വരുന്നു

# ലോക അറബിക് ഭാഷാ ദിനത്തോടനുബന്ദിച്ച് എൽ പി യു പി തലങ്ങളിൽ പോസ്‌റ്റർ നിർമാണവും കാലിഗ്രഫി നിർമാണവും നടന്നു

# എൽ പി വിഭാഗത്തിലെ കുട്ടികൾക്ക് വേണ്ടി കുട്ടികളുടെ സൃഷ്ടികൾ കോർത്തിണക്കി അറബിക് മാഗസിൻ തയ്യാറാക്കി

# ഓൺലൈനായി പാഠഭാഗങ്ങളിലെ പ്രവർത്തനങ്ങൾക്ക് വിശദീകരണം നൽകുകയും ആവശ്യമായ നോട്ടും വർക്ക്‌ഷീറ്റുകളും നൽകി വരുന്നു