ആർട്സ് ക്ലബ്

കുട്ടികളിലെ കലാപരമായ കഴിവുകൾ കണ്ടെത്തുന്നതിനും അതിനെ പ്രോൽസാഹിപ്പിക്കുന്നതിനുമായി എല്ലാ ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട വിവിധതരം കലാ മത്സരങ്ങൾ നടത്തിവരുന്നു. കലോത്സവവേദികളിൽ നല്ല പ്രകടനം കാഴ്ചവയ്കുന്നതിനായ് കൃത്യമായ ഓൺലൈനിലും ഓഫ് ലൈനിലും പരിശീലനം നൽകി വരുന്നു.സബ് ജില്ല, ജില്ല, സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും നിരവധിതവണ സബ് ജില്ല ലെവൽ ഓവറോൾ, റണ്ണറപ്പ് സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് .വിവിധ ഇനങ്ങളിൽ സംസ്ഥാന തലത്തിൽ പങ്കെടുക്കുന്നതിന് കുട്ടികളെ പങ്കെടുപ്പിക്കുവാൻ സാധിച്ചിട്ടുണ്ട്

ആഴത്തിലുള്ള കലാ പഠനം കുട്ടികൾക്ക് നൽകുന്നു. നൃത്തം, സംഗീതം, ചിത്രകല, അഭിനയം തുടങ്ങിയ വിഷയങ്ങളിൽ അഭിരുചിക്കനുസരിച്ച് പ്രത്യേക പരിശീലനവും പ്രോത്സാഹനവും കൊടുക്കുന്നു. കൂടാതെ വിദ്യാരംഗം, ബി ആർ സി യിലെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും വിജയം നേടുകയും ചെയ്തുവരുന്നു.