സാമൂഹൃശാസ്ത്ര ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി ഓഫ്‌ലൈനിലൂടെയും,ഓൺലൈനിലൂടെയും നടന്നു വരുന്നു.ഗ്ലോബ് നിർമാണം,ഭൂപടം വരയ്ക്കൽ ,ചരിത്രകാരന്മാരുടെ ചിത്ര ശേഖരണം ,തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഈ ക്ലബ്ബിലൂടെ ചെയ്തു വരുന്നു.ഇവയുടെ ഒക്കെ നേർക്കാഴ്ചകളാണ് വീടൊരു വിദ്യാലയം എന്ന പദ്ധതിയിലൂടെ നമുക്ക് കാണാൻ കഴിഞ്ഞത്.അമൃത മഹോത്സവം പദ്ധതിയുടെ ഭാഗമായി അവരവരുടെ പ്രദേശത്തെ ചരിത്രം മനസ്സിലാക്കുന്നതിനും അവ ചരിത്ര രചനയിൽ സഹായിച്ചു.ഗാന്ധിയൻ ക്വിസ്,പ്രാദേശിക ചരിത്ര രചന തുടങ്ങിയ മത്സരങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുത്തു.ചരിത്ര പുസ്തകങ്ങൾ വായിക്കുന്നതിനുള്ള അവസരവും ഈ ക്ലബ്ബിലൂടെ ലഭ്യമാക്കുന്നു..ക്വിറ്റ് ഇന്ത്യ ,ഹിരോഷിമ നാഗസാക്കി ദിനം,സ്വാതന്ത്ര്യദിനം എന്നിവയോടനുബന്ധിച്ചു ക്വിസ്,ഇംഗ്ലീഷ്,മലയാളം,പ്രസംഗ മത്സരം തൊപ്പി നിർമാണം,ദേശഭക്തിഗാനം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തിയത് കുട്ടികളിൽ ആവേശമുണ്ടാക്കി.