കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ആർട്‌സ് ക്ലബ്ബ്

14:14, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16038 (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്തി അവരെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു പ്രവൃത്തി പരിചയ ക്ലബ് ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. വിവിധ കരകൗശല തൊഴിൽ മേഖലകൾ ഈ ക്ലബിലൂടെ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നുണ്ട്.


2020 - 21 ജനുവരി മുതലാണ് കുട്ടികൾ സ്കൂളിൽ പഠനത്തിനായി എത്തി ചേർന്നത്. ജൂൺ മുതൽ തന്നെ വീഡിയോ ക്ലാസ്സുകളും ഓഡിയോ ക്ലാസ്സുകളും നടന്നിരുന്നു. ഇവിടെ എടുത്തു പറയേണ്ട കാര്യം വടകര ബി ആർ സി യുടെ നേതൃത്വത്തിൽ കൈവല്യം പദ്ധതി നടപ്പിലാക്കി എന്നതാണ്. ഓരോ വിദ്യാലയവും ഓരോ ടാലന്റ് ലാബുകൾ ആണ്. വിദ്യാർത്ഥികളുടെ കഴിവുകളുടെ മേൽ അടിഞ്ഞിരിക്കുന്ന ചെളി മാറ്റിക്കൊണ്ടിരിക്കണം. കേവലം തൊഴിലറിവിലുപരിയായി നല്ല മനുഷ്യരാകുന്നതിനു വേണ്ടി പോസിറ്റീവായ സദ് ക്രീയകളെ വളർത്തിയെടുക്കുന്നതിനു വേണ്ടി കൈവല്യത്തിലൂടെ അതിന്റെ അംബാസിഡർ മാർക്ക് പ്രാക്ടീസ് കൊടുത്ത ശേഷം അവരിലൂടെ വിദ്യാലയത്തിലെ എല്ലാ കുട്ടികളിലേക്കും പ്രവർത്തനങ്ങൾ എത്തിക്കുക എന്നതാണ് കൈവല്യത്തിന്റെ ഉദ്ദേശ്യം.