തേഞ്ഞിപ്പലം സബ് ഇൻസ്പെക്ടറുടെ കീഴിലാണ് സ്കൂളിൽ സുരക്ഷാ വിംഗിന് തുടക്കമാവുന്നത്. തുടർന്ന് വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. വിവിധ ഘട്ടങ്ങളിലായി സുരക്ഷാ ക്ലാസുകളും ഡോക്യുമെന്ററികളും നടത്തി സുരക്ഷയുടെ വ്യത്യസ്ഥ മേഖലകൾ സമൂഹത്തിലേക്കെത്തിക്കാൻ '' സുരക്ഷാ വിംഗ് '' പരമാവധി മുന്നിട്ടിറങ്ങിയിട്ടുണ്ട്.

സ്കൂളുമായി ബന്ധപ്പെടുന്നവരുടെ സുരക്ഷക്കായി സ്ഥാപനത്തിന്റെ മുന്നിലുള്ള മതിൽ റോഡിലൂടെ വരുന്ന വാഹനങ്ങളെ കാണാൻ സാധിക്കാത്തതിനാൽ പ്രസ്തുത മതിൽ പൊളിച്ച് പുനർ നിർമ്മിക്കുകയും അതോടൊപ്പം തന്നെ സുരക്ഷ വീണ്ടും ഉറപ്പ് വരുത്താൻ സ്കൂളിലെ അധ്യാപകർ ഒത്തൊരുമിച്ച് റോഡ് സൈഡിൽ ഗേറ്റിന് മുന്നിൽ 'മിറർ' സ്ഥാപിക്കുക്കയും ചെയ്തു.

സ്കൂൾ വിട്ടാൽ കുട്ടികൾ വീട്ടിലെത്തുന്നത് വരെ അവരുടെ സുരക്ഷ ഉറപ്പ് വരുത്താൻ സ്ഥാപനത്തിലെ എല്ലാ അധ്യാപകരെയും ഉൾപ്പെടുത്തി ഓരോ ദിവസങ്ങളിലായി രണ്ടോ മൂന്നോ അധ്യാപകരെ ഉൾപ്പെടുത്തി ''സുരക്ഷാചുമതല ലിസ്റ്റ്'' തയ്യാറക്കിയത് 'സുരക്ഷാ വിംഗി'ന്റെ മികച്ച പ്രവർത്തനങ്ങളിൽ ഒന്നാണ്.

ഇങ്ങനെയുള്ള നിരവധി സുരക്ഷാ പ്രവർത്തനങ്ങൾ സാമൂഹ്യനന്മക്കായി സുരക്ഷാവിംഗ് നടത്തിയത് അഭിനന്ദനീയമാണ്. സുരക്ഷാവീഴ്ചകൾ ഉണ്ടാകാതിരിക്കാൻ അധ്യാപകരോടൊപ്പം രക്ഷിതാക്കളും ശ്രദ്ധപുലർത്താൻ സജ്ജീവമായത് സ്കൂളിനെ എല്ലാ നിലയിലും വ്യത്യസ്തമാക്കുന്നു.