കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ മൂത്താൻതറചരിത്രം

13:35, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് കർണ്ണകിയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ മൂത്താൻതറചരിത്രം എന്ന താൾ കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ മൂത്താൻതറചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മൂത്താൻതറ യുടെ നെടു നായികമാരായി തിളങ്ങുന്ന കണ്ണകി ദേവി ഈ സമുദായത്തിൻറെ ഐശ്വര്യദേവത മാത്രമല്ല സമസ്ത സമൂഹത്തെയും വഴികാട്ടിയും മാർഗ്ഗദർശിയും ആണ്. പണ്ടുമുതൽക്കേ തന്നെ  കർണ്ണകി ആരാധകരായിരുന്ന ഇവർ തങ്ങളുടെ പ്രദേശം ആ ദേവിയുടെ പേരിൽ അറിയപ്പെടണം എന്ന് താല്പര്യപ്പെട്ടു ഈ താല്പര്യം ആവാം മൂത്താൻതറ ക്ക് കണ്ണകി നഗർ എന്ന പേര് ചാർത്തി കൊടുത്തത്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

കർണക സീനിയർ ബേസിക് സ്കൂൾ, karnakayamman ഹയർസെക്കൻഡറി സ്കൂൾ ,ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ   ബിഗ് ബസാർ

ജനങ്ങൾ

  മൂത്താൻ മാർ, തരകൻ മാർ ,ഈഴവർ , പത്തു കൂടി പിള്ളമാർ ,   ചെട്ടിമാർ ,ആശാരിമാർ ,മൂശാരി മാർ തട്ടാന്മാർ നായന്മാർ , തമിഴ്ബ്രാഹ്മണർ ,നമ്പൂതിരിമാർ

തറവാടുകൾ

ഉപ്പത്ത് തറവാട് ,ആരപ്പത്ത് കല്ലിങ്കൽ തറവാട് ,വലിയവീട് ,കേത്തപ്പ തറവാട്ടു ......

കുടിയേറ്റ ചരിത്രം

  കൊട്ടിച്ചെഴുന്നെള്ളത്തിൽ   ഇവരെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട് ഇത് ഏട്ടൻ ഉണ്ണി രാജാവ് എഴുതിയ പുസ്തകം ഭാസ്കര  ഗുപ്തൻ  വായിച്ച് തൻറെ  ആശയങ്ങളും ഉൾക്കൊള്ളിച്ച്തയ്യാറാക്കിയതാണ്

കാവേരി നദീതടത്തിൽ വഹിച്ച ഇവർ വൈശ്യൻ മാരായിരുന്നു അപ്പോഴാണ് രാജാവിന് ഏതാനും മുത്തുകൾ ലഭിച്ചത്  എന്നാൽ അതിന് കൃത്യമായ ആകൃതി ഇല്ലായിരുന്നു എന്നാൽ മന്ത്രി പുത്രി തൻറെ കഴിവുകൊണ്ട് ഒരു മാല നിർമ്മിച്ച രാജാവിന് നൽകി സംപ്രീതനായ രാജാവ് ആ യുവതിയെ വിവാഹം ചെയ്യണമെന്ന് താല്പര്യപ്പെട്ടു തൻറെ കുലമഹിമ നേക്കാൾ താഴെയാണ് രാജാവ് എന്ന് കരുതിയ മന്ത്രി വിസമ്മതിച്ചു കോപിഷ്ഠനായ രാജാവ് വൈശ്യൻ മാരായ എല്ലാവരും തൻറെ   രാജ്യം വിട്ടു പോകണമെന്ന് കല്പിച്ചു.ഇങ്ങനെ പലായനം ചെയ്തവരിൽ  ഒരു കൂട്ടർ പാലക്കാട് ചുരം കടന്നു കോഴിക്കോട് എത്തി സാമൂതിരി രാജാവിനോട് അഭയം ചോദിച്ചു എന്നും മറ്റൊരുകൂട്ടർ കൊല്ലം ചെങ്കോട്ട വഴി തിരുവിതാംകൂറിൽ എത്തി അവരുടെ ആശ്രിതരായി കഴിഞ്ഞ് എന്നും പറയുന്നു.  സാമൂതിരി രാജാവ് തങ്ങളെ മുഖം  കാണി ച അവരെ അകത്തേത്തറ കേന്ദ്രമാക്കി പാലക്കാട്ടുശ്ശേരി ഭരിച്ചിരുന്ന സാമന്ത രാജാവിന് മന്ത്രിയായ മങ്ങാട്ടച്ചൻ ശുപാർശയിൽ കത്ത് നൽകി പാലക്കാട്ടേക്ക് അയച്ചു പാലക്കാട്ടുശ്ശേരി രാജാവ് ഇന്നത്തെ കർണകി നഗറിൽ തരിശുനിലം ആയിരുന്ന പ്രദേശം അവർക്ക് താമസിക്കാനായി കൽപ്പിച്ചു കൊടുത്തു മാത്രമല്ല അങ്ങാടി കെട്ടി കച്ചവടം നടത്താൻ അനുവാദം നൽകി.

കുടിയേറ്റ ചരിത്രം 2

സമ്പൽസമൃദ്ധി ആയിരുന്ന മധുര നഗരത്തെ കർണ്ണകി ചുട്ടുചാമ്പലാക്കാൻ ശേഷം അവിടുത്തെ കച്ചവടം തീരെ  സൂക്ഷിച്ചു തങ്ങളുടെ   ഐശ്വര്യ മദം  കൊണ്ട് കണ്ണുകാണാത്ത ഇരുന്നവർ ധർമം മറന്ന മധുര  രാജാവ് ചെയ്യുന്ന രീതികൾ കണ്ടില്ലെന്നു നടിച്ചു. ഐശ്വര്യ ലക്ഷ്മി പിൻവാങ്ങിയതോടെ കൂടി വൈശ്യ വൃത്തി ഏർപ്പെട്ടിരിക്കുന്നവരുടെ അവസ്ഥ ദയനീയമായി. ഈ സാമ്പത്തിക പ്രതിസന്ധി പുതിയ മേച്ചിൽ പുറങ്ങൾ തേടാൻ അവരെ പ്രേരിപ്പിച്ചിട്ടുണ്ട് ഉണ്ടാക്കാം

ആരോഗ്യവും വിദ്യാഭ്യാസവും

ഒരു സമുദായത്തിൻറെ ഉന്നതിക്കും നിലനിൽപ്പിനു അവരുടെ വിദ്യാഭ്യാസവും ആരോഗ്യവും അനിവാര്യമാണെന്ന് കണ്ടറിഞ്ഞ്   ആരപ്പത്   കല്ലിങ്കൽ തറവാട്ടിലെ ദാമോദര വാധ്യാർ എന്ന മഹത് വ്യക്തി മുന്നോട്ടുവരികയും അദ്ദേഹത്തിൻറെ പരിശ്രമഫലമായി 1929 കർണാടക സീനിയർ ബേസിക് സ്കൂൾ നിലവിൽ വന്നു കാലക്രമേണ സമുദായാംഗങ്ങളുടെ തന്നെ ആവശ്യപ്രകാരം karnakayamman high സ്കൂൾ നിലവിൽ വന്നു 1965 ജൂൺ ഒന്നിനാണ് വിദ്യാലയം നിലവിൽ വന്നത് . ആരോഗ്യപരിപാലനത്തിനായി   വീട്ടിൽ തന്നെ  വൈദ്യശാല നിർമ്മിച്ചു. ചെന്തമിഴിൽ എഴുതപ്പെട്ട താളിയോല ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയാണ് ഔഷധങ്ങൾ നിർമ്മിച്ചത് ഇന്നും ഇവ ഉപയോഗിച്ചു വരുന്നു.