കല്ലാമല യു പി എസ്/സൗകര്യങ്ങൾ

12:44, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16257-HM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കെട്ടിടം

പ്രധാനമായും മൂന്ന് കെട്ടിടങ്ങളിലായാണ് സ്‌കൂൾ പ്രവർത്തിച്ചു വരുന്നത്.മൂന്ന് നിലകളുള്ള രണ്ട് കോൺക്രീറ്റ് കെട്ടിടങ്ങളും ഓടിട്ട ഒരു നില കെട്ടിടവുമാണ് ഉള്ളത്.

ക്ലാസ്സ് മുറികൾ

വായു സഞ്ചാരമുള്ള വിശാലമായ ക്ലാസ്സ് മുറികളും കുട്ടികളുടെ എണ്ണത്തിനും ഉയരത്തിനും അനുസരിച്ചുള്ള ഫർണിച്ചർ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.ഓരോ ക്ലാസ്സിലും ബുക്ക് ഷെൽഫും ക്ലാസ്സ് റൂം ലൈബ്രറിക്കാവശ്യമായ ബുക്ക് റാക്കുകളും ഉണ്ട്.എല്ലാ ക്ലാസ്സ് മുറികളും വൈദ്യുതീകരിച്ചതാണ് .

ലാബ് -ലൈബ്രറി

ഗണിതം,‌ ശാസ്‌ത്രം , സാമൂഹ്യ ശാസ്‌ത്രം എന്നീ വിഷയങ്ങൾക്ക് അനുഭവാധിഷ്ഠിത പഠനം സാധ്യമാക്കുന്ന തരത്തിൽ ലാബ് സൗകര്യവും, കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി മികച്ച ലൈബ്രറി സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

കളിസ്ഥലം

ആരോഗ്യ-കായിക വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന തരത്തിൽ വിശാലമായ കളിസ്ഥലം ഒരുക്കിയിട്ടുണ്ട്.

ശുചിമുറികൾ

കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ വൃത്തിയുള്ള ശുചിമുറി സൗകര്യം ഉണ്ട് .

സ്‌കൂൾ ബസ്

സ്‌കൂൾ യാത്രയുമായി ബന്ധപ്പെട്ട്  വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിക്കുന്നതിനായി  സ്‌കൂൾ ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം