സാൻതോം എച്ച്.എസ്. കണമല/സത്യമേവജയതേ

12:15, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhome (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിൽ സത്യമേവ ജയതേ എന്ന പേരിൽ മാധ്യമ സാക്ഷരതാ പരിശീലനപരിപാടി നടത്തി. വ്യാജവാർത്തകളുടെ വ്യാപനം തടയാൻ കുട്ടികളെ ബോധവൽക്കരിക്കുന്ന വീഡിയോകൾ പ്രദർശിപ്പിച്ചു.

സത്യമേവജയതേ

പരിശീലനം ലഭിച്ച ശ്രീ. അരുൺ ചന്ദ്രൻ സ്കൂളിലെ അധ്യാപകർക്ക് ആദ്യം പരിശീലനം നൽകി. തുടർന്ന അവർ കുട്ടികൾക്ക് റിസോഴ്സ് വീഡിയോകളുടെ സഹായത്തോടെ പരിശീലനം നൽകി.

മുന്നിലെത്തുന്ന സത്യവും അസത്യവും വേർതിരിക്കാനുള്ള കഴിവ് കുട്ടികൾക്ക് വേണം. സത്യമേവജയതേ എന്ന പേരിൽ ഡിജിറ്റൽ മീഡിയ സാക്ഷരതാ പരിപാടി യിൽ ഡിജിറ്റൽ മീഡിയയെക്കുറിച്ച് -എന്താണ് തെറ്റായ വിവരം? അത് തടയുന്നതെന്തിന്? അതെങ്ങനെ കാട്ടുതീ പോലെ വ്യാപിക്കുന്നു? വ്യാജവാർത്തകൾ ഉണ്ടാക്കുന്നവർ ലാഭമുണ്ടാക്കുന്നതെങ്ങനെ? നമ്മളെങ്ങനെ അതിനെ തടയണം?തുടങ്ങിയവയെല്ലാം ഈ പാഠ്യപദ്ധതിയിലൂടെ കുട്ടികൾ മനസ്സിലാക്കി