ക‍ൂടുതൽ വിവരങ്ങൾ

10:55, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48022 (സംവാദം | സംഭാവനകൾ) (മേൻമകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മേൻമകൾ

കാവനൂർ പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾ സാക്ഷാൽക്കരിച്ചു കൊണ്ട് നാല്പത്തിയേഴ് സംവത്സരങ്ങൾക്ക് മുമ്പ് സ്ഥാപിതമായ ജി എച്ച് എസ് എസ് കാവനൂർ, ഇന്ന് മലപ്പുറം ജില്ലയിലെ തന്നെ സർക്കാർ സ്ക്കൂളുകളുടെ കൂട്ടത്തിൽ ഏറെ മുന്നിട്ട് നില്ക്കുന്നു. സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ വിദ്യാലയത്തെ പ്രാപ്തമാക്കിയ ശ്രദ്ധേയമായ ഒട്ടേറെ ഘടകങ്ങള‍ുണ്ട്. സ്ക്ക‍ൂളിന്റെ പ്രശ്ന പരിഹാരങ്ങളിൽ പി. ടി. എ .‍യ‍ുടെ സജീവമായ ഇടപെടൽ, രക്ഷിതാക്കള‍ുടെ നിർലോഭമായ സഹകരണം, പ്രധാനാധ്യാപകര‍ുടെ അതുല്യവ‍ും ധിഷണാപരവ‍ുമായ നേതൃത്വം, സമർപ്പിത സേവന സന്നദ്ധരായ അധ്യാപകക്കൂട്ടായ്മ, നിർലോഭമായ പിന്തുണ നല്കുന്ന സ്ക്കൂൾ മാനേജ്‍മെന്റ് കമ്മറ്റി, വിദ്യാർത്ഥികളുടെ നിസ്സീമമായ സഹകരണം, പൂർവ്വ വിദ്യാർത്ഥികളുടെയും പൂർവ്വാധ്യാപകരുടെയും മികച്ച പിന്തുണ മ‍ുതലായവ.

2017-18 അദ്ധ്യായന വർഷം സ്കൂളിനെ സംബന്ധിച്ചിടത്തോളം മികവുകളുടെയും നിറവുകളുടെയും സുവർണ്ണ കാലമായിരുന്നു. SSLC പരീക്ഷ എഴുതിയ 402 കുട്ടികളും വിജയിച്ച് 100% വിജയം വരിക്കാൻ സ്ക്കൂളിന് സാധിച്ചു. അതിൽ 29 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ഗ്രേഡും 21 കുട്ടികൾക്ക് 9A+ ഗ്രേഡും 15 കുട്ടികൾക്ക് 8A+ ഗ്രേഡും ലഭിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 'Maximum A+, No D+' എന്ന മുദ്രാവാക്യം പ്രാബല്യത്തിൽ വരുത്താൻ വിദ്യാലയത്തിനു സാധിച്ചു. ::Shadin M, Anuranj P, Basil MK, Shivani P, Lubna AC, Najiya T, Shabeeb K, Nida MP,Ramshida N, Fathima Suhana KP, Muhammed Shibili P, Lena Fathima MP, Thabsheera Banu, Vishnu Shekhar M, Muhammed Mirshad, Muhammed Sabeeh TP, Fathima Husna, Fathima Fab AP, Shafna Nasrin K, Sahla EK, Noushida, Adarsh, Safa CP, Naji Rashad KP, Anupama GK, Anusree P, Shifna PC, Sumayya P, Afnana C ,എന്നിവർ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ സ്കൂളിന്റെ അഭിമാന താരങ്ങളാണ്.

 
SSLC 9A+ Winners_2017-18

*Vinisha V, Jubna T, Navya KV, Nashwa K, Neenusree P, Shahana Sherin P, Fathima Sana MP, Muhammed Farhan AP, Shababa Sherin K, Fathima Thasni C, Fayaz AP, Jahana Sherin KP, Nida Fathima KP, Anaswara VP, Muhammed Lazim MP, Sanila A, Hanna MK, Ramees MP, Shaheera K, Rashida V, Anaswara M എന്നിവർ 9A+ നേടി . 2018-19 വർഷങ്ങളിൽ 100% വിജയവ‍ും 26 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ഗ്രേഡും 26 കുട്ടികൾക്ക് 9A+ ഗ്രേഡും ലഭിച്ച‍ു. 2019-20 വർഷങ്ങളിൽ 100% വിജയവ‍ും 26 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ഗ്രേഡും 26 കുട്ടികൾക്ക് 9A+ ഗ്രേഡും ലഭിച്ച‍ു.2020-21 വർഷങ്ങളിൽ 65 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ഗ്രേഡും 40 കുട്ടികൾക്ക് 9A+ ഗ്രേഡും ലഭിച്ച‍ു. NMMS പരീക്ഷയിൽ 6 പേര‍ും NTSE പരീക്ഷയിൽ 2 പേര‍‍ും വിജയ കിരീടം ച‍ൂടി.

 
NMMS_WINNERS_2021
 
SSLC_100%, Full A+ 29_2017-18
 
SSLC 2021-22 100%, Full A+ 65
 
SSLC FULL A+ 26_2019-20
 
INSPARE AWARD
 
 
"https://schoolwiki.in/index.php?title=ക‍ൂടുതൽ_വിവരങ്ങൾ&oldid=1488446" എന്ന താളിൽനിന്ന് ശേഖരിച്ചത്