ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി

20:52, 4 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18241 (സംവാദം | സംഭാവനകൾ)


കേരള വിദ്യഭ്യാസ ചരിത്രത്തില്‍ തങ്കലിപികളില്‍ ആലേഖനം ചെയ്യപ്പടേണ്ട ഒരു മഹദ് വ്യക്തിയുടെ സ്മരണയ്ക്കായി സമര്‍പ്പിക്കപ്പെട്ട ഒരു പുണ്യസ്ഥാപനം.

ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി
വിലാസം
കിഴിശ്ശേരി

മലപ്പുറം ജില്ല
സ്ഥാപിതം01 - ജുണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
04-12-201618241


ചരിത്രം

  1864 ല്‍ ജനിച്ച ശ്രീ .ഡി. ഗണപത് റാവു, സാമൂതിരി തളിയില്‍ സ്ഥാപിച്ച കേരള വിദ്യാശാലയിലാണ് സ്കൂള്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കുന്നത്.  തുടര്‍ന്ന് പ്രസിഡന്‍സി കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടി.  വക്കീല്‍
ആകണമെന്നാഗ്രഹിച്ച് നിയമ പഠനത്തിനായി തിരുവനന്തപുരത്തെത്തി.  അസുഖങ്ങള്‍ നിരന്തരം അലട്ടിയിരുന്നതിനാല്‍ നിയമപഠനം പൂര്‍ത്തിയാക്കാതെ കോഴിക്കോടേക്കു തിരിച്ചു പോരേണ്ടി വന്നു.  കേരള വിദ്യാശാലയില്‍  അദ്ധ്യാപകനായി ചേര്‍ന്നു.  കേരളവിദ്യാശാലയാണ്   ഇന്നത്തെ കോഴിക്കോട് തളി സാമൂതിരി ഹൈസ്ക്കൂള്‍.  രാജകുടുംബങ്ങള്‍ക്കും ബ്രാഹ്മണര്‍ക്കും മാത്രമെ കേരള വിദ്യാശാലയില്‍ പ്രവേശനമുണ്ടായിരുന്നുള്ളൂ.  എല്ലാവരെയും പ്രവേശിപ്പിക്കണമെന്ന ഗണപത് റാവുവിന്‍റെ ആവശ്യം പരിഗണിക്കപ്പട്ടില്ല . എന്നു മാത്രമല്ല അത് അതി ശക്തമായ പ്രതിഷേധങ്ങള്‍ക്കു വഴി വെയ്ക്കുകയും ചെയ്തു.
     ധീരനായ ഗണപത് റാവു ജോലി രാജി വെച്ചു.  തന്‍റെ വീടും വീട്ടുവളപ്പും ഉപയോഗപ്പെടുത്തി.  നേറ്റീവ് ഹൈസ്ക്കൂള്‍ എന്ന പേരില്‍ ഒരു വിദ്യാലയം സ്ഥാപിച്ചു.  1886 ല്‍ ആയിരുന്നു അത്. ആ സ്കൂളാണ്ഇന്നത്തെ ഗവണ്‍മെന്‍റ് ഗണപത് ബോയ്സ്  ഹൈസ്ക്കൂള്‍ ചാലപ്പുറം കോഴിക്കോട്.അന്ന് ഗണപത് റാവുവിന് 22 വയസ്സ് മാത്രം.  സ്വാതന്ത്ര്യസമരത്തിന്‍റെ അഗ്നിജ്വലകള്‍ നാട്ടിലെങ്ങും ആളിപടരുന്ന കാലം.  ജാതിഭേദവും മതദ്വേഷവുമില്ലാത്ത ആ വിദ്യാക്ഷേത്രം സാമൂഹ്യപരിഷ്കര്‍ത്താക്കളുടെ സ്നേഹഭാജനമായി മാറി.  നിരവധി പേര്‍‌ തങ്ങളുടെ കുട്ടികളെ നേറ്റീവ് ഹൈസ്ക്കുളില്‍ ചേര്‍ത്തു.   വന്‍ സാന്പത്തിക പ്രശ്നങ്ങളും യാഥാസ്ഥികരുടെ ശക്തമായ എതിര്‍പ്പും ശ്രീ. ഗണപത് റാവുവിനെ  ഒട്ടറെ പ്രയാസപ്പെടുത്തി.  പക്ഷേ മനക്കരുത്തിന്‍റെയും സുമനസ്സുകളുടെയും പിന്‍ബലത്തില്‍ നേറ്റീവ് സ്കൂള്‍ വളര്‍ന്നു ദേശീയ പ്രക്ഷോഭങ്ങള്‍ക്കു കരുത്തു നല്‍കി . പൊതുജന സേവകരായ അധ്യാപകരെ മാത്രം നിയമിക്കുക ന്നതായിരുന്നു ഗണപത് റാവുവിന്‍റെ നയം. അതുകൊണ്ടു തന്നെ ഉദ്ദേശ്യലക്ഷ്യങ്ങളെ പൂര്‍ത്തികരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 

സര്‍വോത്തമ റാവു

    1920 ല്‍ ലൗകിക ജീവിതത്തോട്  വിരക്തിതോന്നിയ ശ്രീ.ഗണപത് റാവു സ്കൂളിന്‍റെ ചുമതല മകനായ സര്‍വോത്തമ റാവുവിനെ ഏല്പിച്ച് സന്യാസം സ്വീകരിച്ചു. സ്വാമി സുവിചരാനന്ദ  എന്നാണ് പിന്നീട് അദ്ദേഹം അറിയപ്പെട്ടത്. പിതാവിന്‍റെ ഓര്‍മ   നിലനിര്‍ത്താനായി 1928  ല്‍ മകന്‍ സര്‍വോത്തമ റാവു നേറ്റീവ് ഹൈസ്ക്കൂളിന്‍റെ പേര് ഗണപത് ഹൈസ്ക്കൂള്‍ എന്ന് പുനര്‍ നാമകരണം ചെയ്തു.  1932 ല്‍ പെണ്‍ക്കുട്ടികള്‍ക്കും സ്കൂളില്‍ പ്രവേശനം നല്‍കി തുടങ്ങി.  തന്‍റെ പിതാവിന്‍റെ ദൗത്യം ശിരസ്സാ വഹിച്ച മകന്‍ സര്‍വോത്തമ റാവു മലബാര്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റക്കു രൂപം നല്‍കി.  പുതിയ സ്കൂളുകള്‍ തുടങ്ങാനും ഭരണപരമായ പ്രയാസങ്ങള്‍ നേരിടുന്ന സ്കൂളുകള്‍ ഏറ്റെടുക്കാനും തയ്യാറായി. കല്ലായി,ഫറോക്ക്,രാമനാട്ടുകര,കിഴശ്ശേരി തുടങ്ങിയ  സ്ഥലങ്ങളില്‍ ഗണപത് സ്കൂളുകള്‍ ആരംഭിച്ചു.   വയനാട്ടിലെ സര്‍വ്വ ജന സ്കൂള്‍,താനൂരിലെ ഹൈസ്ക്കുള്‍ എന്നിവയുടെ ഭരണ ചുമതലയും മലബാര്‍ എഡ്യൂക്കേശണല്‍ സൊസൈറ്റി ഏറ്റെടുത്തു.
        ചാലപ്പുറം ഗണപത് ഹൈസ്ക്കുളിന്‍‌റെ ആദ്യ ഹെഡ്മാസ്റ്റാറും ഗണപത് റാവു തന്നെയായിരുന്നു.   അന്ന് അതിന്‍റെ പേര് നേറ്റീവ് ഹൈസ്ക്കൂള്‍ എന്നായിരുന്നു എന്നു മാത്രം.
     1944 ല്‍ ശ്രീ.ഗണപത് റാവു ഓര്‍മയായി. ചിതാഭസ്മം അടക്കം ചെയ്തിരിക്കുന്നത് ചാലപ്പുറം ഗണപത് ബോയ്സ് ഹൈസ്ക്കൂള്‍ മുറ്റത്ത് തന്നെ.........  അതായിരുന്നല്ലോ പണ്ട് തന്‍റെ വീടും പുരയിടവും!  ചാലപ്പുറം ബോയ്സ് ഹൈസ്ക്കുളിന്‍റെ  സയന്‍സ് ലാബില്‍ തുങ്ങി നില്‍ക്കുന്ന ഒരു അസ്ഥികൂടംമുണ്ട്.  വിശ്വസിക്കാന്‍ തെളിവുകളില്ലെങ്കിലും ശ്രീ ഗണപത് റാവുവിന്‍റെ അന്ത്യാഭിലാഷ പ്രകാരം കുട്ടിളുടെ  പഠനത്തിനായി അദ്ദേഹത്തിന്‍റെ തന്നെ അസ്ഥികൂടമാണ് ലാബിലെത്തിയതെന്ന് പറയപ്പടുന്നു.   
     മലബാറില്‍ അങ്ങോടളംമിങ്ങോളം സഞ്ചരിച്ച് വിദ്യാഭ്യാസപരമായും സാമുഹികമായും പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങള്‍ കണ്ടത്തി അവിടത്തെ പ്രാദേശിക സംരംഭംകരെ ഉപയോഗപ്പെടുത്തി വിദ്യാലയങ്ങള്‍ ആരംഭിക്കുകയായിരുന്നു സര്‍വോത്തമ റാവു.    അങ്ങനെയാണ് എരുമാട്ട് രാമപ്പണിക്കരിലൂടെ 1953 ല്‍  ഗണപത് സ്കൂ്ള്‍  കിഴിശ്ശേരിയില്‍ സ്ഥാപിക്കപ്പടുന്നത്.  1957 മുതലാണ് ട്രസ്റ്റിന്‍റെ കീഴിലുള്ള  സ്കൂളുകള്‍ ഗവണ്‍മെന്‍റ് ഏറ്റെടുത്തു  തുടങ്ങിയത്.  ചുരുക്കം ചിലതു മാത്രം സര്‍വോത്തമ റാവു സ്വകാര്യ വ്യക്തികളില്‍ നിക്ഷിപ്തമാക്കി. അങ്ങനെ കിഴിശ്ശേരി ഗണപത് സ്വകാര്യ എയ്ഡഡ് സ്കൂളായി. 
 ചരിത്രത്തിന്‍റെ  താളുകളില്‍ പ്രൗഡോജ്ജ്വലമായ അധ്യായങ്ങള്‍ എഴുതിച്ചര്‍ത്ത ഏറനാടിന്‍റെ  വിരിമാറിലും സര്‍വോത്തമ റാവു എത്തി.  മലബാര്‍ കലാപകാലത്തിനു ശേഷം  അരീക്കോട് സ്ഥാപിക്കപ്പെട്ട  എം.എസ്.പി. ക്യാന്പിലേക്കുള്ള    കൊണ്ടാട്ടിയില്‍ നിന്നുള്ള പാത കിഴിശ്ശേരിയിലൂടെയാണല്ലോ.
ഇന്നത്തെ ജി.എല്‍.പി.എസില്‍  5 വരെ പഠിക്കാനെ കഴിയുമായിരുന്നുള്ളൂ.  ഉപരിപഠനത്തിന് വളരെ ദൂരം പോകേണ്ട അവസ്ഥ.  സ്ഥലത്ത് എത്തിച്ചര്‍ന്ന സര്‍വോത്തമ റാവുവിന്‍റെ 6 മുതല്‍ 8  വരെയുള്ള സ്കൂള്‍ എന്ന ആശയം  കിഴിശ്ശേരിക്കു ആവേശമായി എവിടെ സ്ഥാപിക്കും എന്നതായിരുന്നു പ്രശ്നം മേലേകിഴിശ്ശേരിയിലെ തച്ചപറന്പന്‍  മുഹമ്മദീശയുടെ പഴയ കെട്ടിടത്തിനു മുകളില്‍ 35 കുട്ടികളുമായി ഗണപത്  രൂപം കൊണ്ടു.  അസൗകര്യങ്ങള്‍ വീര്‍പ്പുമുട്ടിച്ചതിനാല്‍ 6 മാസത്തിലെറെ അവിടെ പൊറുക്കാന്‍ കഴിഞ്ഞില്ല.  മഞ്ചേരി റോഡിലെ മൊടത്തികിണ്ടന്‍ മുഹമ്മദ്ക്കുട്ടിയുടെ കെട്ടിടത്തിലായി പിന്നീട് ഗണപത്.  
      സുരക്ഷിതവും സൗകര്യപ്രദവുമായ സ്ഥലത്തിനു വേണ്ടി സര്‍വോത്തമ റാവു നിരന്തരം ശ്രമിച്ചു.  അങ്ങനെ സ്ഥലത്തെ പ്രധാനിയായിരുന്ന എരുമാട്ട് രാമപ്പണിക്കരുടെ അടുത്തെത്തി.  ഇത്തരം പ്രവര്‍ത്തനങ്ങളോട് സഹകരിച്ചിരുന്ന ശ്രീ. രാമപ്പണിക്കര്‍ പൊന്നിട്ടാം പള്ളാളിയില്‍ ഗണപത് തുടങ്ങാനുള്ള അനുമതി നല്‍കി.  തറകെട്ടല്‍ അതിവേഗം നടന്നു.  അതിനു മുകളിലെ ഷെഡില്‍ ഗണപതിന് മൂന്നാം ജന്മം. പിന്നെ കിഴിശ്ശേരിയുടെ പരിലാളനയേറ്റ് അതങ്ങ്  ആകാശം മുട്ടെ വളര്‍‌ന്നു.  ഒരിടവേളയില്‍  സര്‍വോത്തമ റാവു സ്കൂളിന്‍റെ മാനേജ്മെന്‍റ് ശ്രീ.രാമപ്പണിക്കരെ ഏല്‍പ്പിച്ചവെങ്കിലും ചുമതല എറ്റെടുക്കും മുന്പ് ശ്രീ. രാമപ്പണിക്കര്‍ അന്തരിച്ചതിനാല്‍ മാനേജ്മെന്‍റ് മകള്‍ ശ്രീമതി. ഒ.പി ശാരദമ്മയിലെത്തി. രാമപ്പണിക്കരുടെ മകള്‍ ശ്രീമതി.ഒ.പി.ശാരദാമ്മയിലൂടെ  ഗണപത്  പുതിയ ഉയരങ്ങളിലേക്ക് പറക്കുന്നു.  സഹോദരന്‍ ശ്രീ.ഒ.പി.രാമകൃഷ്ണന്‍ നായനാരുടെ മേല്‍നോട്ടവും ഗണപതിന്‍റെ ഉയര്‍ച്ചയിലെ നിര്‍ണായക ഘടകങ്ങളായിരുന്നു. 

വര്‍ത്തമാനം

      കേവലം 35 കുട്ടികളില്‍ നിന്നും തുടങ്ങിയ ഗണപത് കാലത്തിനൊപ്പം കുതിച്ചു.  എന്പ്രാതിരി മാഷും  ഗോപാലകൃഷ്ണന്‍ മാഷും ചെക്കു മാഷും കുറുപ്പുമാഷുമൊക്കെ ചരിത്രത്തിലിടം പിടിച്ചു. അവിഭക്ത അരീക്കോട് സബ്ജില്ലയിലെ തീപ്പന്തമായി ഗണപത് പ്രോജ്ജ്വലിച്ചു.  കലാകായിക രംഗങ്ങളില്‍ അതൊരു യാഗാശ്വം പോലെ കുതിച്ചു സാമൂഹ്യക സാംസ്കാരിക ഭൂമികയിലെ എണ്ണമറ്റ പ്രതിഭകള്‍ക്കു അക്ഷരം പകര്‍ന്നു.
       ആറുപതിറ്റാണ്ടു പിന്നിടുന്പോള്‍  ഗണപത്  ചരിത്രം കുറിക്കക തന്നെ ചെയ്തു .  അനുദിനം ആകാശം  മുട്ടെ വളര്‍ന്ന കിഴിശ്ശേരി അങ്ങാടിയില്‍ ഗണപത് വീര്‍പ്പു മുട്ടി കഴിയുകയായിരുന്നു.   പുതിയൊരിടത്തേക്കു മാറണമെന്ന പി.ടി.എ യുടെ നിര്‍ദേശങ്ങളില്‍ ഇഛശക്തിയുള്ള   മാനേജ്മെന്‍റിനു കീഴില്‍ ഗണപത് ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ഉണര്‍ന്നെണീറ്റു.   ശ്രീമതി. ഒ.പി.ശാരദമ്മയും സ്കൂള്‍ മാറ്റം നടപ്പാക്കാന്‍ വേണ്ടി നിര്‍ബന്ധബുദ്ധിയോടെ പിന്നില്‍ പ്രവര്‍ത്തിച്ചു. സ്കൂള്‍ മാറ്റത്തോടെ വിട പറഞ്ഞ ശാരദമ്മയുടെ ഭര്‍ത്താവ് ശ്രീ.വി.വി.രാജേന്ദ്രന്‍അവര്‍കളുടെയും നല്ല മനസ്സും മകന്‍ ശ്രീ.വി.വി.മനോജ് കുമാറിന്‍റെ നിശ്ചായദാര്‍ഡ്യവും പി.ടി.എ . പ്രസിഡന്‍റ് എം.സി.ബാവയുടെ നേതൃത്വവും സ്റ്റാഫിന്‍റെയും നാട്ടുകാരിലെ സുമനസ്സുകളുടെയും കൂട്ടായ പ്രയത്നവും ഗണപത്  ചക്കാലംക്കുന്നില്‍  കരുത്തോടെ വേരുറപ്പിക്കുന്നതിനു ഹേതുവായി.


     കിഴിശ്ശേരിയിലെ സാധാരണക്കാരായ  ആളുകള്‍ക്ക് ഏറ്റവും മികച്ചസൗകര്യമുള്ള ഹൈ ടെക് സ്കൂളായി ഗണപത് ഇന്നു മാറി . സബ്ജില്ലയിലെയും സംസ്ഥാനത്തെയും സ്കൂളുകള്‍ മികച്ച ഭൗതിക സൗകര്യങ്ങള്‍  സ്വയത്തമാക്കുന്നതിന്‍റെ  തീവ്ര ശ്രമങ്ങള്‍ വര്‍ത്തമാനക്കാലം സാക്ഷ്യപ്പെടുത്തുന്നു.  അവിടെ മുന്‍പേ പറന്ന  പക്ഷിയാവുന്നു ഗണപത് .
    ശാന്തസുന്ദരവും ശുദ്ധമായ അന്തരീക്ഷം
  ആധുനിക ക്ലാസ്റൂമുകള്‍ , ലാബുകള്‍, ലൈബ്രറി,കംന്പ്യൂട്ടര്‍ ലാബ്,സ്മാര്‍ട്ട് ക്ലാസ്റൂം, പ്ലേ ഗ്രൗണ്ട്  മികച്ച ശൗചലയങ്ങള്‍ , സീറോ വേസ്റ്റ് പ്രോജക്ട്,  ഫില്‍ട്ടറിംഗ് സംവിധാനം, ബയോഗ്യാസ് പ്ലാന്‍റ്,  റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിംഗ്
        അങ്ങനെ ഒത്തിരിയൊത്തിരി നേട്ടങ്ങളുമായി ഗണപത് ശിരസ്സുയര്‍ത്തി നില്‍ക്കുന്നു.

സ്കൂള്‍ സ്റ്റാഫ്

ദിനാചരണങ്ങള്‍

{{#multimaps: 11.171430, 76.002528 | width=800px | zoom=16 }}