സ്കൂളിലെ ആദി വാസി ഗോത്ര വർഗ്ഗ കുട്ടികളുടെ കലാപരവും കായികവുമായ കഴിവുകളെ കണ്ടറിഞ്ഞു സമൂഹത്തിന്റെ മുൻ നിരയിലേക്ക് അവരെ കൈപിടിച്ച് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്ലബ്ബ് ആണ് ഭൂമിക .ഈ സ്കൂളിലെ മലയാളം അധ്യാപകനായിരുന്ന രാമചന്ദ്രൻ സാറിന്റെ നേതൃത്വത്തിലായിരുന്നു ഈ ക്ലബ്ബിന്റെ തുടക്കം .ആദിവാസി ഗോത്ര വർഗ്ഗ വിദ്യാർത്ഥികൾക്കായി ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗോത്രോത്സവം തുടങ്ങി വിവിധ പ്രവർത്തഞങ്ങൾ നടന്നു വരുന്നു .