കെ.ജി.എം.എസ്.യു.പി സ്കൂൾ കൊഴുക്കല്ലൂർ/ചരിത്രം

08:16, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16561 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൊഴുക്കല്ലൂർ - ഏവരേയും ആകർഷിക്കുന്ന ഭൂപ്രകൃതി, വിസ്തൃതമായ പാടങ്ങൾ, തെങ്ങിൻ തോപ്പുകളും ഫലവൃക്ഷങ്ങളും നിറഞ്ഞ പറമ്പുകൾ, വന്യമൃഗങ്ങളുംടെ വിഹാരരംഗമായ മലനിരകൾ..... യാത്രാസൗകര്യം ഒട്ടുമില്ല. പത്തുമൈൽ സഞ്ചരിച്ചാലേ വാഹനഗതാഗതമുള്ള റോഡ് കാണാൻ കഴിയൂ. നാടുവാഴിത്തത്തിനു കീഴിൽ അടിച്ചമർത്തപ്പെട്ട ജനവിഭാഗമായിരുന്നു, ഭൂരിപക്ഷം. വിരലിലെണ്ണാവുന്ന ജന്മിമാർ സ്വർഗതുല്യമായ ജീവിതം നയിക്കുകയും അവർക്കുവേണ്ടി രാപ്പകൽ പണിയെടുത്തിട്ടും അഷ്ടിക്കു വകയില്ലാതെ വലയുകയും ചെയ്തിരുന്ന അടിയാളർ. അധഃസ്ഥിതരായ പുലയർ, പറയർ എന്നിവർക്കു പുറമേ പിന്നാക്ക വിഭാഗത്തിൽപ്പെട്ട തിയ്യർ, സവർണരായ നായൻമാർ, നമ്പൂതിരിമാർ. അത്യപൂർവമായി മുസ്ലീങ്ങൾ. ഇതായിരുന്നു അന്നത്തെ ചിത്രം. ഇത്തരം ഒരു സാഹചര്യത്തിലാണ് കാരയാട്ട് കൃഷ്ണൻ കിടാവ് എന്ന വിദ്യാഭ്യാസ പ്രേമി 1904ൽ കൊഴുക്കല്ലൂരിൽ ഒരു വിദ്യാലയം ആരംഭിക്കുന്നത്. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ-സാമൂഹ്യ പിന്നാക്കാവസ്ഥയ്ക്ക് അറുതി വരുത്തുന്നതിന്റെ നാന്ദി കുറിക്കലായി ഈ സംരംഭം ചരിത്രത്തിൽ സ്ഥാനം പിടിച്ചു.

ആരംഭ കാലത്ത് ഹിന്ദു എയിഡഡ് സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. പി.പി.കരുണാകരൻ മാസ്റ്റർ, തേനാങ്കുഴിയിൽ ശങ്കരൻ മാസ്റ്റർ, കൊടക്കാട്ട് മീത്തൽ കണ്ണൻ മാസ്റ്റർ എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. ഗാന്ധിജിയുടെ നേതൃത്വത്തിൽ ആരംഭിച്ച സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ മുഖ്യധാരയായ അയിത്തോച്ചാടന പ്രസ്ഥാനത്തിന്റെ അലയൊലികൾ ഈ ഗ്രാമത്തിലുമുണ്ടായി. ഉല്പതിഷ്ണുക്കളായ സ്വാതന്ത്ര്യസമര സേനാനികളുടെ ശ്രമഫലമായി ആന്താറ്റിൽ കൊറുമ്പൻ എന്ന ഹരിജൻ വിദ്യാർത്ഥിയെ സ്കൂളിൽ ചേർത്തുകൊണ്ട് ഇയിത്തോച്ചാടന പ്രസ്ഥാനത്തിന്റെ ഭാഗമായി. 1914ൽ ഒരു മുസ്ലീം വിദ്യാർത്ഥിയെ ചേർത്തുകൊണ്ട് മതസൗഹാർദ്ദത്തിന് അടിത്തറയിട്ടു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം