ഗവ.എൽ.പി.എസ്.തുവയൂർ നോർത്ത്/Dr. മണക്കാല ഗോപാലകൃഷ്ണൻ.

03:57, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38232 (സംവാദം | സംഭാവനകൾ) (.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Dr. മണക്കാല ഗോപാലകൃഷ്ണൻ.

ചലച്ചിത്ര സംഗീത സംവിധായകൻ ഡോക്ടർ മണക്കാല ഗോപാലകൃഷ്ണൻ തുവയൂർ നോർത്ത് ഗവൺമെന്റ് എൽപി സ്കൂളിലെ പൂർവവിദ്യാർഥി ആയിരുന്നു എന്ന് അഭിമാനപൂ൪വ്വം പറയാൻ കഴിയും.

മണക്കാല പുതുശ്ശേരി കുടുംബത്തിൽ ( വടശ്ശേരഴികത്ത് വീട്ടിൽ ) 1965 ൽ മുഖത്തല പുത്തൻ മഠത്തിൽ നാരായണ പിള്ളയുടെയും കെ. രാജമ്മയുടെയും മകനായി ജനനം.

തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ ഗാനഭൂഷണം, ഗാന പ്രവീണ എന്നീ കോഴ്സുകൾ പാസായി. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്കോടെ സംഗീത ശിരോമണി യും സംഗീത എം.എയും പാസായി. കണ്ണൂർ സർവ്വകലാശാലയിൽ നിന്നും ഡോക്ടർ എ. കെ നമ്പ്യാരുടേയും ഡോക്ടർ കെ.ഓമനക്കുട്ടി യുടെയും ശിക്ഷണത്തിൽ സംഗീത വിദ്യാഭ്യാസത്തിൽ ഗവേഷണം പൂർത്തിയാക്കി.

ചലച്ചിത്ര പിന്നണി ഗായകൻ പി ജയചന്ദ്രൻ പാടിയ തുളസിപൂജ, ജി വേണുഗോപാൽ ഭാവന രാധാകൃഷ്ണൻ,ആർജെ രാമദാസ് എന്നിവർ പാടിയ ദേവി പ്രസാദം എന്നീ കാസറ്റുകൾക്ക്  സംഗീതസംവിധാനം നിർവഹിച്ചു ഇന്ത്യാവിഷനു വേണ്ടി ആര്യാട് ഭാർഗവൻ സംവിധാനം ചെയ്ത നാടകവേദിയിലെ നക്ഷത്രങ്ങൾ എന്ന ടെലി സീരിയലിനു സംഗീതം പകർന്നു മലയാളത്തിലെ ഒട്ടുമിക്ക ടെലിവിഷൻ ചാനലുകളിലും ആകാശവാണിയിലും സംഗീത പരിപാടികൾ അവതരിപ്പിക്കാറുണ്ട്.

  1990 ഡിസംബർ 13ന് വടക്കടത്തുകാവ് ഹൈസ്കൂളിൽ സംഗീത അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1995 ആലപ്പുഴ ഡയറ്റിൽ ലക്ച്ചറർ, തിരുവനന്തപുരം ജവഹർ ബാലഭവനിൽ ഇൻസ്ട്രക്ടർ. സർവ്വശിക്ഷാ അഭിയാനിൽ ജില്ലാ പ്രോഗ്രാം ഓഫീസർ, ഡൽഹി സി.സി.ആർ. റ്റി യുടെ സ്കോളർഷിപ്പ് സെലക്ഷൻ കമ്മിറ്റി മെമ്പർ, കേരളത്തിലെ സംഗീത കോളേജുകളിലെ ഗാനഭൂഷണം പരീക്ഷയുടെയും ജൂനിയർ സീനിയർ മ്യൂസിക് പരീക്ഷകളുടെയും എക്സാമിനേഷൻ ബോർഡ് ചെയർമാൻ.തുടങ്ങിയ നിരവധി ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.

യേശുദാസിനൊപ്പം നിരവധി വേദികളിൽ തംമ്പുരു വായിച്ചു. ഉള്ളൂരിന്റെ പ്രേമ സംഗീതത്തിന് അപൂർവ്വ സംഗീത വിരുന്ന് ഒരുക്കിയ തോടെ ശ്രദ്ധേയനായി. സ്കൂൾ പ്രവേശനോത്സവ ഗാനങ്ങൾ ജനകീയമാക്കുന്നതിനും നേതൃത്വം നൽകി. ഉൾക്കനൽ എന്ന ചിത്രത്തിലൂടെ സിനിമാ സംഗീതത്തിലേക്ക് കന്നിയങ്കം കുറിക്കുകയാണ് അദ്ദേഹം.

Manakkala Gopalakrishnan