സമൂഹത്തിന്റെ സുസ്ഥിതിയ്ക്കായി അക്ഷീണം പ്രത്നിക്കാനും സേവനമനസ്ഥിതിയോടെ സമൂഹത്തിൽ സഹവർത്തിക്കാനും കുഞ്ഞുങ്ങളെ പ്രാപ്തരാക്കുന്നതിനായി എൻ എസ് എസിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചു വരുന്നു.

എൻ എസ് എസിന്റെ പ്രവർത്തനങ്ങൾ വിപുലമാണ്.ഇതിന്റെ വിശദാംശങ്ങൾ പരിചയപ്പെടാനായി ചിത്രശാല സന്ദർശിക്കൂ

ചിത്രങ്ങൾ കഥ പറയുന്നു(2020-2022 പ്രവർത്തനങ്ങൾ കാണാനായി ക്ലിക്ക് ചെയ്യുക)

  • വാദ്യമഹോത്സവം -ഒന്നാം വർഷ വിദ്യാർത്ഥികൾക്കായുള്ള സ്കിൽ വെബിനാർ സീരീസ്
  • ഗാന്ധിസ്മൃതി -ഡോ.വാഴമുട്ടം ചന്ദ്രബാബു,മതമൈത്രീ സംഗീതജ്ഞന്റെ ആലാപനം
  • ചിങ്ങപ്പൂത്താലം -ഓണപ്പരിപാടി
  • ജീവനം ജീവധനം- കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്ത പരിപാടി ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചർ ബ്ലോക്ക് മെമ്പർ ശ്രീ.വിജയൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
  • ഗുരുവന്ദനം -അധ്യാപകദിനത്തോടനുബന്ധിച്ച് അധ്യാപകരെ ആദരിച്ചു
  • ബ്രീത്ത് ഈസി ചലഞ്ച് - മുപ്പത് പൾസ് ഓക്സീമീറ്റർ പൂവച്ചൽ പഞ്ചായത്തിന് സമാഹരിച്ച് നൽകി.
  • പരിസ്ഥിതിദിനത്തിൽ ഹാർട്ട് ഫോർ എർത്ത് സ്ഥാപകൻ അലൻ എറിക്ക് ലാൽ വെബിനാർ നയിച്ചു.
  • ജൈവവൈവിധ്യദിനത്തിൽ ഡോ.പ്രിയങ്ക വെബിനാർ നയിച്ചു.
  • ആശാകിരൺ പദ്ധതി -പങ്കാളിത്ത ഗ്രാമമായ ആനാകോടിൽ ആരംഭിച്ചു.
  • പ്രാവ് പരിപാലനത്തിന് ആദിത്യകിരണിന് പ്രാവുകളെ ലഭിച്ചു.
  • മെഹന്ദി ഫെസ്റ്റ്,മ്യൂറൾ പെയിന്റിങ്,ബാംബു ഫ്ലവർവേസ് നിർമാണം മുതലായവ
  • സൈബർ ബോധവത്ക്കരണ ക്ലാസ്
  • ഉണർവ് എൻ എസ് എസ് ക്യാമ്പ് - ഉദ്ഘാടനം ശ്രീ.സെയ്ത് സബർമതി
  • ഇത്തരം ധാരാളം പ്രവർത്തനങ്ങൾ തുടരുന്നു.

മുൻ പ്രവർത്തനങ്ങൾ