എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ആർട്‌സ് ക്ലബ്ബ്

23:24, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28041 (സംവാദം | സംഭാവനകൾ) (' മനുഷ്യന്റെ വിവിധങ്ങളായ പ്രവർത്തികളെ സൂചിപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
 മനുഷ്യന്റെ വിവിധങ്ങളായ പ്രവർത്തികളെ സൂചിപ്പിക്കുന്ന ഒന്നാണ്  കല.

മാനവ വികാരവിചാരങ്ങൾ മറ്റുള്ളവർക്ക് അനുഭവഭേദ്യമാകുന്നതരത്തിൽ ലാവണ്യപരമായി അവന്റെ ശൈലിയിൽ സൃഷ്ടിക്കുമ്പോൾ കല ഉണ്ടാകുന്നു. കലാപരമായി കഴിവുകളില്ലാത്ത ഒരു കുഞ്ഞു പോലുമില്ല.അതുകൊണ്ടുതന്നെ സ്കൂളുകളിൽ ആർട്സ് എന്ന വിഷയത്തിന് വളരെ പ്രാധാന്യമർഹിക്കുന്നു .കുട്ടികളുടെ കലാഭിരുചി വളർത്തുന്നതിൽ സ്കൂളുകൾ മുഖ്യ പങ്കുവഹിക്കുന്നു. ഓൺലൈൻ പഠനം പ്രാബല്യത്തിൽ വന്ന ഈ സാഹചര്യത്തിൽ കലാപരമായി കഴിവുകളുള്ള കുട്ടികൾക്ക് ആർജ്ജവമേക്കാൻ വിദ്യാരംഗം കലാസാഹിത്യവേദി, BRC തുടങ്ങിയ സംഘടനകൾ വിവിധ പരിപാടികൾ നടത്തിവരുന്നു. എല്ലാ കുട്ടികളും ഈ പരിപാടികളിലും സ്കൂൾ കലോത്സവത്തിലും സ്കൂൾ തലത്തിൽ നടത്തിവരുന്ന മറ്റു കലാപരമായ മത്സരങ്ങളിലും സജീവമായി പങ്കെടുക്കുന്നു.