വിദ്യാരംഗം കലാസാഹിത്യവേദി

മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു ക്ലബ് ആണ് വിദ്യാരംഗം കലാസാഹിത്യവേദി . വായന വാരാചരണം , നാടൻപാട്ടുകൾ പരിചയപ്പെടുത്തൽ , കവികളെയും കൃതികളെയും പരിചയപ്പെടുത്തൽ , പുസ്തക ആസ്വാദനം തയ്യാറാക്കൽ എന്നിങ്ങനെ ഭാഷയുടെ വളർച്ചക്ക് മുതൽക്കൂട്ടാകുന്ന ഒട്ടനവധി പ്രവർത്തനങ്ങൾ ക്ലബ് ഏറ്റെടുത്തു നടത്തുന്നു .

 

സയൻസ് ക്ലബ്

കുട്ടികളിൽ ശാസ്ത്ര മനോഭാവവും മൂല്യങ്ങളും വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരുന്ന ഒരു ക്ലബ് ആണ് സയൻസ് ക്ലബ് .ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങൾ , ശാസ്ത്ര പരീക്ഷണങ്ങൾ പരിചയപ്പെടുത്തൽ , വിവിധ പ്രൊജെക്ടുകൾ ഏറ്റെടുത്തു നടപ്പിലാക്കൽ എന്നിങ്ങനെ ശാസ്ത്രബോധം ഊട്ടിയുറപ്പിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നു . ശാസ്ത്ര അദ്ധ്യാപിക ആയ ശ്രീമതി ബീന .ആർ . ആണ് ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് .

 
 
 
 
 
 
 
"https://schoolwiki.in/index.php?title=ക്ലബ്_പ്രവർത്തനങ്ങൾ&oldid=1479753" എന്ന താളിൽനിന്ന് ശേഖരിച്ചത്