ഒളിംപ്യൻ മുഹമ്മദ് അനസ്

 
 
ഒളിമ്പ്യൻ മുഹമ്മദ് അനസ് നിലമേൽസ്കൂളിലെ അഞ്ചാം ക്ലാസ്സിലെ അധ്യാപിക ഹസീന ടീച്ചറിനും സഹപാഠികൾക്കുമൊപ്പം
 
 
 
ഒളിമ്പ്യൻ അനസ് നിലമേൽ സ്കൂളിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമൊപ്പം

ഗവഃ യു പി എസ് ലെ പൂർവ്വ വിദ്യാർത്ഥിയായ റിയോ ഒളിമ്പ്യൻ മുഹമ്മദ് അനസിന് സ്കൂളിന്റെയും നിലമേൽ സൗഹാർദ്ദ സമിതി ഗ്രന്ഥ ശാലയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സ്വീകരണം നൽകി . സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം നിലമേൽ  ഗ്രാമ പഞ്ചായത്തു  പ്രസിഡന്റ് ഉദ്‌ഘാടനം ചെയ്തു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിക്‌ടേഴ്‌സ് ഫെയിം തീർത്ഥ  ബിനു

കോവിഡ് പ്രതിസന്ധി കാരണം കേരളത്തിലെ വിദ്യാഭ്യാസം ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയത് സന്തോഷത്തോടെയാണ് നിലമേൽ സ്കൂളിലെ കുട്ടികൾ നെഞ്ചിലേറ്റിയത്. പുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മികവുറ്റ ക്ലാസുകൾ നൽകിയത്, രണ്ടാം ക്ലാസ്സിലെ തീർത്ഥ ബിനു ഏറെ കൗതുകത്തോടയാണ്  കണ്ട് നിന്നത്. തന്റെയുള്ളിലെ മികച്ച അധ്യാപികയെ, രണ്ടാം ക്ലാസ്സിലെ നിലമേൽ സ്കൂളിലെ  അധ്യാപികയായ മിനി ടീച്ചർ നൽകിയ 'ഓൺലൈൻ ഗണിതാധ്യാപിക' എന്ന ടാസ്കിലൂടെ മികവുറ്റതാക്കി തീർത്തു കുഞ്ഞു മിടുക്കി തീർത്ഥ. തുടർന്ന് ഈ വീഡിയോ വൈറൽ ആകുകയും വിക്‌ടേഴ്‌സ് ചാനലിൽ ഗണിത ക്ലാസ് കൈകാര്യം ചെയ്താ അദ്ധ്യാപിക മോളെ വീട്ടിൽ വന്ന് കണ്ട അഭിനന്ദനങൾ  ചെയ്തു.

 
വിക്‌ടേഴ്‌സ് ഫെയിം തീർത്ഥ  ബിനു അധ്യാപകർക്കൊപ്പം
 
വിക്‌ടേഴ്‌സ് ഫെയിം തീർത്ഥ  ബിനു രണ്ടാം ക്ലാസ്സിലെ വിസിറ്റേഴ്‌സ് ചാനലിലെ ഗണിത അധ്യാപികക്കൊപ്പം