ഗവ. എം ആർ എസ് പൂക്കോട്/എൻെ്റ മലയാളം

19:58, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15068 (സംവാദം | സംഭാവനകൾ) (എൻെ്റ മലയാളം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എൻ്റെ മലയാളം എൻ്റെ ജീവിതം

പൂക്കോട്  എം.ആർ.എസിൽ 2021 - 2022 അധ്യയന വർഷത്തിൽ മലയാള ഭാഷ പഠനത്തിൽ പ്രത്യേക പരിഗണന വേണ്ട കുട്ടികളെ കണ്ടെത്തി 22/11/21 മുതൽ സംഘടിപ്പിച്ചു വന്ന മലയാളത്തിളക്കം പരിപാടിയുടെ കോൺവക്കേഷൻ/അനുമോദനചടങ്ങ് ഇന്ന് 12 മണിക്ക് സ്മാർട് ക്ലാസ്സ് റൂമിൽ ( 6 A)  നടന്നു.മലയാളം അധ്യാപകൻ അബ്ദുൾ റഷീദ് റ്റി.കെ. അധ്യക്ഷത വഹിച്ച പരിപാടിയിൽ ആത്മാറാം  സി.കെ.  ( പ്രധാന അധ്യാപകൻ)പഠനപരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികളെ അക്ഷരകിരീടം അണിയിച്ച് അനുമോദിച്ചു.  മുൻ സീനിയർ സൂപ്രണ്ട്  ശ്രീ ബാലകൃഷ്ണൻ സി.സി., പുതുതായി ചുമതലയേറ്റ സീനിയർ സൂപ്രണ്ട് ശ്രി. റെജി എം.ജെ., സ്റ്റാഫ് സെക്രട്ടറി ശ്രി. അനുദാസ് റ്റി.റ്റി., എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. അക്ഷരഗാനം, അക്ഷര പ്രതിജ്ഞ, കുട്ടികളുടെ അനുഭവങ്ങൾ പങ്കുവയ്ക്കൽ എന്നിവയോടെ നടന്ന പരിപാടിക്ക്  നാച്ചുറൽ സയൻസ് അധ്യാപിക സ്വാഗതവും വി.കെ അനിഷ് നന്ദിയും അറിയിച്ചു. അക്ഷരപഠനപ്രവർത്തനങ്ങൾക്ക് ചേർന്നുനിന്ന എല്ലാവരോടും സ്നേഹം, നന്ദി.